Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിരീടത്തിൽ വില്ലനായി മനസ്സിൽ കണ്ടത് പ്രദീപ് ശക്തിയെ; തെലുങ്ക് നടനെ കുറിച്ച് വിവരമില്ലാതെയായപ്പോൾ അവിചാരിതമായി കേട്ടത് എൻഫോസ്‌മെന്റ് ഉദ്യോഗസ്ഥനെ കുറിച്ചും; ആറടി മൂന്നിഞ്ച് ഉയരമുള്ള ആജാനബാഹു പിന്നീട് അറിയപ്പെട്ടത് കീരിക്കാടൻ ജോസെന്നും; തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ കഴിയുന്നത് പ്രേക്ഷകരെ അമ്പരപ്പിച്ച 'വില്ലൻ'; മെസിയുടെ ബനിയനിട്ട് താരമിരിക്കുന്ന ചിത്രം വൈറലായതോടെ ഓടിയെത്തി താരസംഘടന; മോഹൻരാജിന്റെ ഫോട്ടോയ്ക്ക് പിന്നിലെ സത്യം മലയാളി തേടുമ്പോൾ

കിരീടത്തിൽ വില്ലനായി മനസ്സിൽ കണ്ടത് പ്രദീപ് ശക്തിയെ; തെലുങ്ക് നടനെ കുറിച്ച് വിവരമില്ലാതെയായപ്പോൾ അവിചാരിതമായി കേട്ടത് എൻഫോസ്‌മെന്റ് ഉദ്യോഗസ്ഥനെ കുറിച്ചും; ആറടി മൂന്നിഞ്ച് ഉയരമുള്ള ആജാനബാഹു പിന്നീട് അറിയപ്പെട്ടത് കീരിക്കാടൻ ജോസെന്നും; തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ കഴിയുന്നത് പ്രേക്ഷകരെ അമ്പരപ്പിച്ച 'വില്ലൻ'; മെസിയുടെ ബനിയനിട്ട് താരമിരിക്കുന്ന ചിത്രം വൈറലായതോടെ ഓടിയെത്തി താരസംഘടന; മോഹൻരാജിന്റെ ഫോട്ടോയ്ക്ക് പിന്നിലെ സത്യം മലയാളി തേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് കീരിക്കാടൻ ജോസ്(മോഹൻരാജ്) ആശുപത്രിയിലാകുമ്പോൾ സഹായിക്കാൻ സന്നദ്ധത അറിയിച്ച് താര സംഘടനയായ അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും. എന്നാൽ ആരുടേയും സഹായം വേണ്ടെന്നാണ് മോഹൻരാജിന്റെ സഹോദരന്റെ നിലപാട്. മക്കളും ഭാര്യയും ചെന്നൈയിലാണുള്ളത്. മലയാളികളെ അമ്പരപ്പെടുത്തിയ വില്ലനായ കീരിക്കാടൻ ജോസിന് ഗുരുതര ആരോഗ്യ പ്രശ്‌നമില്ലെന്നാണ് ആശുപത്രിയും നൽകുന്ന സൂചന.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ഒരു മാസത്തോളമായി ഇവിടെ ചികിത്സയിലാണ് അദ്ദേഹം. വൃക്ക സംബന്ധമായ അസുഖവും ഉണ്ട്. കണ്ടാൽ ആർക്കും ആ പഴയ വില്ലനാണ് ആശുപത്രിയിലുള്ളതെന്ന് വ്യക്തമാകില്ല. ഫെഫ്കയുടെ പ്രതിനിധികൾ അസുഖം അന്വേഷിച്ച് പോയെങ്കിലും ആശുപത്രിയിൽ സഹോദരൻ അടുപ്പിച്ചില്ല. ചേട്ടന്റെ കാര്യങ്ങൾ നോക്കാനറിയാമെന്ന സന്ദേശമാണ് ഇദ്ദേഹം നൽകിയത്. അതിനിടെ കീരിക്കാടൻ ജോസിന് എന്ത് ചികിൽസയ്ക്കും സഹായം നൽകുമെന്ന് അമ്മ അറിയിച്ചു. ഫെഫ്കയും സഹായിക്കാൻ തയ്യാറാണ്. ഇതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

അവശനിലയിലുള്ള അദ്ദേഹത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയാകുകയാണ്. എന്നാൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ കീരിക്കാടൻ ജോസിനൊപ്പമുണ്ടെന്നും എല്ലാ സഹായങ്ങളുമായി അമ്മ സംഘടന ഒപ്പമുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. മോഹൻരാജുമായി ഞാൻ സംസാരിച്ചു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുമായും സംസാരിച്ചു. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതൊക്കെ തെറ്റായ വാർത്തകളാണെന്നും അവർ പറഞ്ഞു.

മാത്രമല്ല അവർക്ക് ഡിപ്പാർട്‌മെന്റ് രീതിയിൽ ഇൻഷുറൻസും ഉണ്ട്. രണ്ട് പെൺകുട്ടികൾ ആണ് കുട്ടികൾ എന്നുള്ളൊരു ടെൻഷൻ എപ്പോഴുമുള്ളതാണ്. വെരിക്കോസ് വെയ്‌നിന്റെ ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ ആണ് അദ്ദേഹം ഇപ്പോൾ. കാല് വച്ച് നടക്കാൻ വലിയ ബുദ്ധിമുട്ടാണ്. അത് ഏറെ നാളായുണ്ട്. ചിറകൊടിഞ്ഞ കിനാക്കൾ അഭിനയിക്കുമ്പോൾ തന്നെ ഈ പ്രശ്‌നം ഉണ്ടായിരുന്നു. ഞങ്ങളൊക്കെ സഹായിച്ചാണ് അന്ന് അഭിനയിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ഏത് കൂടിയ അവസ്ഥയിലാണ്. സംഭവം അറിഞ്ഞ ഉടനെയാണ് ബാദുഷ അവിടെ എത്തിയത്. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. വർത്തമാനം പറയുമ്പോൾ ഒരുകുഴച്ചിലുണ്ട്, അതല്ലാതെ വേറൊരു പ്രശ്‌നവുമില്ല. ബാദുഷ അടുത്തുണ്ട്. സാമ്പത്തികമായി എന്തു പിന്തുണയും അമ്മ സംഘടന നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അവിടെ ചേട്ടന്റെ വീട്ടിലാണ് താമസം. നിലവിൽ അദ്ദേഹം ആശുപത്രിയിലാണ്.'

കീരിക്കാടനെ എല്ലാ വിധത്തിലും സഹായിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും അറിയിച്ചു. വെരിക്കോസ് വെയിനിന് ഒപ്പം വൃക്ക രോഗവും കീരിക്കാടനെ അലട്ടുന്നുണ്ട്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ വില്ലനായി അദ്ദേഹം തിളങ്ങിയ താരമാണ് കീരിക്കാടൻ. കെ.മധു സംവിധാനം ചെയ്ത 'മൂന്നാം മുറ' എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മോഹൻ രാജ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അദ്ദേഹം തന്റെ രണ്ടാം ചിത്രമായിരുന്നു കിരീടം. ചിത്രത്തിൽ വേഷം കരിയറിൽ അദ്ദേഹത്തിന് നല്ല ബ്രേക്കാണ് നൽകിയത്.

മലയാളികൾ ഇന്നും ഏറെ അഭിമാനത്തോടെ എടുത്തു പറയുന്ന ചിത്രമാണ് കിരീടം. ലോഹിതദാസ്- സിബി മലയിൽ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സേതുവിനേയും കീരിക്കാടൻ ജോസിനേയും പ്രേക്ഷകർ അത്ര പെട്ടൊന്ന് മറക്കാൻ വഴിയില്ല. മോഹൻലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സേതുമാധവൻ. നായകനൊപ്പം തന്നെ കീരിക്കാടൻ ജേസിന്റെ വില്ലൻ കഥാപാത്രവും പ്രേക്ഷകരെ അമ്പരപ്പിച്ച് കളഞ്ഞു. കിരീടത്തിന്റെ പിറവിക്ക് പിന്നിൽ പ്രേക്ഷർ അറിയാത്ത ഒട്ടനവധി കഥകളുണ്ടെന്നാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ ദിനേശ് പണിക്കർ പറയുന്നത്.

ചിത്രത്തിന്റെ തിരക്കഥ അടക്കമുള്ള എല്ലാ കാര്യങ്ങളും പൂർത്തിയായി കഴിഞ്ഞ സമയമാണ്. ഞങ്ങൾ അതുമായി ലാലിനെ കാണാൻ ചെന്നു. രണ്ട് രണ്ടര മണിക്കൂർ നേരത്തോളം അദ്ദേഹം കഥ കേട്ടു. എല്ലാം കേട്ടിട്ട് ലാലിന്റെ മുഖത്ത് ഒരു ഭാവദേദവും ഉണ്ടായില്ല. ഇനി തിരക്കഥ ഇഷ്ടമാകാത്തതു കൊണ്ടാണോ എന്ന് ഞങ്ങൾ വിചാരിച്ചു. പക്ഷേ എല്ലാം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസത്തോടെ അദ്ദേഹം ചോദിച്ചു. ആ വില്ലൻ വേഷം ആരാ ചെയ്യുന്നത്? ഞങ്ങൾ ഉറപ്പിച്ച് വെച്ചിരുന്നത് പ്രദീപ് ശക്തി എന്ന തെലുങ്ക് നടനെയായിരുന്നു. അദ്ദേഹത്തിന് അഡ്വാൻസും കൊടുത്തിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രദീപ് ശക്തിയെക്കുറിച്ച് ഒരു വിവരവുമില്ല. പിന്നീട് വില്ലൻ ആര് എന്ന ആലോചനയിൽ, കലാധരൻ എന്ന ഒരു അസോസിയേറ്റാണ് എൻഫോഴ്‌സിമെന്റിൽ ജോലിയുള്ള തന്റെ ഒരു സുഹൃത്തിനെ കുറിച്ച് പറയുന്നത്. അയാൾ വന്നു.

നോക്കിയപ്പോൾ ആറടി മൂന്നിഞ്ച് ഉയരമുള്ള ഒരു ആജാനബാഹു. കണ്ടപ്പോൾ തന്നെ കീരിക്കാടൻ ജോസിനു വേണ്ട ബാഹ്യമായ രൂപം ആ മനുഷ്യനിൽ ഉണ്ടായിരുന്നു. ഡയറക്ടർ സിബി മലയിലിനും തിരക്കഥാകൃത്ത് ലോഹിതദാസിനും ആളെ ബോധിച്ചു. അങ്ങനെ മോഹൻരാജ് എന്ന വ്യക്തി കീരിക്കാടൻ ജോസായി മാറി. പിന്നീട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP