Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുപത് ദിവസത്തിന് ശേഷം മോചനം: നൈജീരിയൻ തീരത്തുനിന്ന് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാർ മോചിതരായി

ഇരുപത് ദിവസത്തിന് ശേഷം മോചനം: നൈജീരിയൻ തീരത്തുനിന്ന് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാർ മോചിതരായി

മറുനാടൻ മലയാളി ബ്യൂറോ

അബുജ(നൈജീരിയ): നൈജീരിയൻ തീരത്തുനിന്ന് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാർ മോചിതരായി. ഡിസംബർ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്ന് ഹോങ്കോങ്ങിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലിൽനിന്ന് ഇവരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്.

ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നെജീരിയയുടെ നാവികസേനയും ഷിപ്പിങ് കമ്പനിയും സ്ഥിരീകരിച്ചതായി നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതർ അറിയിച്ചു. എ.ആർ.എക്സ് മാരിടൈം നൽകുന്ന വിവരപ്രകാരം 18 ഇന്ത്യക്കാർ ഉൾപ്പെടെ പത്തൊമ്പതുപേരെയാണ് ഡിസംബർ മൂന്നിന് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. രണ്ടാഴ്ചയ്ക്കിടയിൽ ഇന്ത്യൻജീവനക്കാരുള്ള രണ്ടാം കപ്പലാണ് കടൽക്കൊള്ളക്കാർ റാഞ്ചുന്നത്. ആദ്യത്തെ കപ്പലിൽ 18 ഇന്ത്യക്കാരടക്കം 19 പേരാണ് ഉണ്ടായിരുന്നത്.

നൈജീരിയയുമായി ചേർന്നാണ് ഇന്ത്യൻ സംഘം കപ്പൽ ജീവനക്കാരുടെ മോചനത്തിനായി പ്രവർത്തിച്ചത്. കപ്പൽ റാഞ്ചിയ വിവരം അറിഞ്ഞ ഉടനെ തന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രശ്‌നത്തിൽ ഇടപെടുകയും നൈജീരിയ സർക്കാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ജീവനക്കാരുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചിരുന്നു. ടോഗോ തലസ്ഥാനമായ ലോമിന് 115 കിലോമീറ്റർ തെക്കുകിഴക്ക് ഭാഗത്ത് നിന്നാണ് കപ്പൽ റാഞ്ചിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP