Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാളും പൂച്ചെണ്ടും നൽകി സ്‌നേഹാദരം കൊണ്ട് വീർപ്പു മുട്ടിക്കരുതെ എന്ന് തൃശൂരിലെ പ്രിയങ്കരനായ എം പി പ്രതാപൻ; സ്വീകരണവേദികളിലെ പൂച്ചെണ്ടും ഹാരവും ഇനി വേണ്ട ഒരോ പുസ്തകതം നൽകാൻ എംപിയുടെ നിർദ്ദേശം; സ്വീകരണവേദികളിൽ നിന്ന് ഇതുവരെ ലഭിച്ചത് 6,700 പുസ്തകങ്ങൾ; കൂട്ടിവെച്ച പുസ്തകങ്ങൾ വായനശാലകൾക്ക് കൈമാറും; പുസ്‌കതം സമ്മാനിച്ചവരിൽ സ്റ്റീഫൻ ദേവിസ്വിയും; വായനയുടെ പ്രതാപം വീണ്ടെടുക്കാൻ തൃശൂരിന്റെ സ്വന്തം പ്രതാപൻ  

ഷാളും പൂച്ചെണ്ടും നൽകി സ്‌നേഹാദരം കൊണ്ട് വീർപ്പു മുട്ടിക്കരുതെ എന്ന് തൃശൂരിലെ പ്രിയങ്കരനായ എം പി പ്രതാപൻ; സ്വീകരണവേദികളിലെ പൂച്ചെണ്ടും ഹാരവും ഇനി വേണ്ട ഒരോ പുസ്തകതം നൽകാൻ എംപിയുടെ നിർദ്ദേശം; സ്വീകരണവേദികളിൽ നിന്ന് ഇതുവരെ ലഭിച്ചത് 6,700 പുസ്തകങ്ങൾ; കൂട്ടിവെച്ച പുസ്തകങ്ങൾ വായനശാലകൾക്ക് കൈമാറും; പുസ്‌കതം സമ്മാനിച്ചവരിൽ സ്റ്റീഫൻ ദേവിസ്വിയും; വായനയുടെ പ്രതാപം വീണ്ടെടുക്കാൻ തൃശൂരിന്റെ സ്വന്തം പ്രതാപൻ   

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പൊതു പരിപാടിയിൽ തനിക്ക് ഷാളിനും പൂച്ചെണ്ടിനും പകരം പുസ്‌കതം നൽകു എന്ന് പ്രഖ്യാപിച്ച തൃശൂരിലെ കോൺഗ്രസ് എംപി ടി.എൻ പ്രതാപന് ഇതുവരെ പൊതുവേദിയിൽ നിന്ന് ലഭിച്ചത് 6700 പുസ്‌കങ്ങൾ. ഈ പുസ്തകങ്ങൾ ചേർത്ത് വച്ച് എംപി ഓഫീസിൽ ഒരു കുഞ്ഞ് ലൈബ്രറി സംഘടിപ്പിക്ക്ാനൊരുങ്ങുകയാണ് എംപി. ഒരോ സ്വീകരണ വേദികളിൽ ചെ്ല്ലുമ്പോഴും ലഭിക്കുന്ന ഷാളിനും പൂച്ചെണ്ടുകൾക്കും പകരം ഒരിു പുസ്തകം ഇനി മുതൽ നൽകിയാൽ മതിയെന്നായിരുന്നു എംപിയുടെ പ്രഖ്യാപനം. ആദർശ രാഷ്ട്രീയത്തിന്റെ വേറിട്ട രീതിയെന്ന് പ്രതാപന്റെ നിലപാടിനെ കോൺഗ്രസ് അംഗങ്ങൾ പോലും പരാമർശിച്ചു. 

ശേഖരം 10,000 ആകുമ്പോൾ അത് തളിക്കുളം സ്‌നേഹതീരത്തെ പ്രിയദർശിനി സ്മാരകസമിതി വായനശാലയ്ക്ക് കൈമാറും. ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ചതിന്റെ എട്ടാംനാൾ സ്‌നേഹതീരത്ത് എട്ടുസെന്റിൽ നിർമ്മിച്ചതാണ് ഈ ഓപ്പൺ വായനശാല. പ്രതാപനാണ് സ്ഥാപകൻ.

ഒരു ചടങ്ങിലും ഷാളും പൂച്ചെണ്ടും ഉപഹാരവും ഇതേവരെ സ്വീകരിച്ചിട്ടില്ലെന്ന് പ്രതാപൻ പറയുന്നു. എംപി.യുടെ നിലപാട് അറിയാതെ മറ്റുസമ്മാനങ്ങൾ നൽകുന്നവരെ നിരുത്സാഹപ്പെടുത്താറില്ല. അതു തിരികെ നൽകി പകരമായി രണ്ടുപുസ്തകം ഓഫീസിൽ എത്തിച്ചാൽ മതിയെന്ന് അറിയിക്കും. ചടങ്ങിലാണെങ്കിൽ ഒന്ന്. വൈകിയാൽ രണ്ട്. ഒരു പുസ്തകം 'പിഴപ്പലിശ'യാണ്. തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെയും ഓരോ വായനശാലകൾക്കാണ് അടുത്തഘട്ടം പുസ്തകം നൽകുക. അതിനു ശേഷം ജില്ലയിലെ ഏറ്റവും നല്ല കോളേജ് ലൈബ്രറിക്കും പിന്നീട് സ്‌കൂൾ ലൈബ്രറിക്കും.

ജനുവരി പത്തിന് റിയാദിൽ എംപി.യെ സാരംഗി സാംസ്‌കാരികവേദി വോയ്‌സ് ഓഫ് ഡെമോക്രസി പുരസ്‌കാരം നൽകി ആദരിക്കുന്നുണ്ട്. സമ്മാനമായി തുകയും ഉപഹാരങ്ങളുമൊന്നുമല്ല. പി.എം. ബക്ഷിയുടെ ഇന്ത്യൻ ഭരണഘടനയുടെ പതിപ്പ് അടക്കം ആയിരം പുസ്തകങ്ങളാണ് സമ്മാനം.

ഖത്തറിലെ മലയാളി കൂട്ടായ്മയും 500 പുസ്തകങ്ങൾ നൽകാമെന്നേറ്റിട്ടുണ്ട്. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി 50 പുസ്തകങ്ങൾ നൽകി. 500 എണ്ണംകൂടി നൽകാമെന്നേറ്റിട്ടുണ്ട്. കായികതാരം ആൻസി സോജനും 50 പുസ്തകം സമ്മാനിച്ചു. പുസ്തകശേഖരം കൂട്ടുന്നതിനായി എംപി. ഒരു തീരുമാനംകൂടിയെടുത്തു. 50 പുസ്തകങ്ങൾ നൽകുന്നവരുടെ വീട്ടലോ സ്ഥാപനത്തിലോ നേരിട്ടെത്തി അത് സ്വീകരിക്കും.

പുസ്തകം സ്വീകരിക്കുക മാത്രമല്ല നൽകുകയും ചെയ്യും. എംപി.യെ കാണാനെത്തിയ വിദ്യാർത്ഥികൾക്ക് ഇതേവരെ 120 എണ്ണം നൽകി. എംപി.യുടെ വീട്ടിൽ മൂവായിരത്തിൽപ്പരം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. അതിനാൽ ഉപഹാരമായി കിട്ടുന്നതൊന്നും വീട്ടിലേക്ക് കൊണ്ടുപോകാറില്ല. പുരസ്‌കാരങ്ങൾക്ക് പകരം പുസ്തകം സ്വീകരിക്കുന്ന എംപി.യുടെ നടപടിയെ ഓഗസ്റ്റിലെ മൻകീബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രശംസിച്ചിരുന്നു.

സിപിഐയിൽ നിന്ന് ഇഞ്ചോടിഞ്ച് പോരാടി തിരിച്ച് പിടിച്ചാണ് ടി.എൻ പ്രതാപൻ ഇത്തവണ തൃശൂർ മണ്ഡലം തിരിച്ചുപിടിച്ചത്. 93633 വോട്ടുകൾക്കാണ് പ്രതാപൻ ഇടത് മുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസിനെ തോൽപ്പിച്ചത്.

തൃശൂർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച നടൻ സുരേഷ് ഗോപിയേയും ടി.എൻ പ്രതാപൻ മലർത്തിയടിച്ചിരുന്നു. തൃശൂർ സ്വദേശി തന്നെയായ അദ്ദേഹം കോൺഗ്രസിലേക്ക് ചുവടുവയ്ക്കുന്നത് ഇതേ മണ്ണിൽ നിന്നുതന്നെയാണ്. ജനസമ്മതനായ അദ്ദേഹത്തിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പിന്തുണയായാണ് ലഭിച്ചത്. സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചും അച്ചടക്ക നടപടി നേരിട്ടും ടി.എൻ പ്രതാപൻ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

തൃശൂർ ഡി.സി.സി പ്രസിഡന്റായി ഇരുന്നവേളയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചാണ് പ്രതാപൻ സ്ഥാനമൊഴിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP