Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയനിക്കാട് പെട്രോൾപമ്പിനു പിൻഭാഗത്തുള്ള റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് തീവണ്ടി മറിക്കാനുള്ള അട്ടിമറി ശ്രമമോ? പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ വച്ചത് 50 മീറ്ററോലം ദുരത്ത്; കോൺക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിഞ്ഞു മാറിയത് സംശയങ്ങൾ കൂട്ടുന്നു; വൻ ദുരന്തം ഒഴിവാക്കിയത് പരശുറാം എക്സ്‌പ്രസിലെ എഞ്ചിൻ ഡ്രൈവറുടെ സംശയം; പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങൾക്കിടെ മലബാറിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം: അന്വേഷണത്തിന് റെയിൽവേ പൊലീസ്

അയനിക്കാട് പെട്രോൾപമ്പിനു പിൻഭാഗത്തുള്ള റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് തീവണ്ടി മറിക്കാനുള്ള അട്ടിമറി ശ്രമമോ? പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ വച്ചത് 50 മീറ്ററോലം ദുരത്ത്; കോൺക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിഞ്ഞു മാറിയത് സംശയങ്ങൾ കൂട്ടുന്നു; വൻ ദുരന്തം ഒഴിവാക്കിയത് പരശുറാം എക്സ്‌പ്രസിലെ എഞ്ചിൻ ഡ്രൈവറുടെ സംശയം; പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങൾക്കിടെ മലബാറിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം: അന്വേഷണത്തിന് റെയിൽവേ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലബാറിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. അയനിക്കാട് പെട്രോൾപമ്പിനു പിൻഭാഗത്തുള്ള റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് തീവണ്ടി മറിക്കാനാണെന്നാണ് സൂചന. പാളത്തിൽ 50 മീറ്ററോളം ദൂരത്താണ് കരിങ്കൽ കഷണങ്ങൾ നിരത്തിവെച്ചത്. ഇവിടെത്തന്നെ കോൺക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിഞ്ഞുമാറിയ നിലയിൽ കണ്ടെത്തി. ഇത്തരത്തിലുള്ള 20 എണ്ണമുണ്ടായിരുന്നു. കല്ലുവെച്ച പാളത്തിന്റെ മറുവശത്തുള്ള പാളത്തിലെ ക്ലിപ്പുകളാണിവ.

സാധാരണ തീവണ്ടി കടന്നുപോയാലും ഗ്രീസ് ഇട്ടാലും ഇങ്ങനെ സംഭവിക്കുമെങ്കിലും മറ്റുഭാഗങ്ങളിൽ ഇങ്ങനെ ഉണ്ടാവാത്തതാണ് അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. പാളത്തിൽ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി വീടുകളില്ല. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നു. ശനിയാഴ്ച വൈകീട്ടാണ് പാളത്തിൽ കല്ലുവെച്ചതെന്നാണ് സൂചന. വൈകി ഓടിയതിനാൽ ഈ സമയം മംഗലാപുരത്തേക്ക് പരശുറാം എക്സ്പ്രസാണ് കടന്നുപോയത്. വണ്ടി കടന്നുപോയപ്പോൾ അസ്വാഭാവികത അനുഭവപ്പെട്ടെന്ന എൻജിൻ ഡ്രൈവറുെട പരാതി അറിയിച്ചു. ഇതോടെയാണ് പരിശോധന നടത്തിയത്.

തീവണ്ടി വടകര നിർത്തിയപ്പോൾ എൻജിൻ ഡ്രൈവർ സ്റ്റേഷൻ സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. തുടർന്ന് തിക്കോടി ബ്ലോക്ക് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് ഈ സ്ഥലത്ത് തീവണ്ടികൾ വേഗംകുറച്ചു പോകാൻ നിർദ്ദേശം നൽകി. രാത്രി തന്നെ കൊയിലാണ്ടിയിൽ നിന്ന് സീനിയർ സെക്ഷൻ എൻജിനിയറുടെയും വടകരയിൽനിന്ന് ആർ.പി.എഫും പയ്യോളി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലാണ്, പാളത്തിൽ കല്ലുകൾവെച്ചതായി കണ്ടത്. ഈ പരിശോധനയ്ക്കുശേഷം കുഴപ്പം പരിഹരിച്ചാണ് തീവണ്ടികൾക്ക് വേഗത കൂട്ടിയത്.

ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ക്‌ളിപ്പുകൾ അഴിഞ്ഞനിലയിൽ കണ്ടെത്തിയത്. ആർ.പി.സി.എഫ്. വിഭാഗവും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി കഴിഞ്ഞു. വടക്കൻ കേരളത്തിൽ റെയിൽവെ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് പരാതി നേരത്തെയും ഉയർന്നിരുന്നു. മുമ്പ് നിരവധി തവണ തീവണ്ടി അട്ടിമറിക്കാൻ നീക്കം നടന്നിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ അധികൃതർ തയ്യാറായിട്ടില്ല. ചെറുവത്തൂരിനും മംഗളൂരുവിനും ഇടയിലാണ് നിരവധി തവണ തീവണ്ടി അട്ടിമറി ശ്രമം നടന്നത്. മഞ്ചേശ്വരത്തിനും കാസർഗോഡിനുമിടയിൽ മാത്രം 4 തവണ ഇത്തരത്തിൽ നീക്കം 2016ൽ നടന്നു. മഞ്ചേശ്വരത്ത് പാളത്തിൽ മൈൽ കുറ്റിയും കൂറ്റൻ കല്ലുകളുമിട്ടാണ് തീവണ്ടി അട്ടിമറിക്കാൻ പദ്ധതിയിട്ടത്.

സംഭവത്തിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് ബന്ധമുള്ളതായി ഇന്റജിലൻസ് വകുപ്പ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ഉന്നതതല യോഗം ചേർന്നിരുന്നുവെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. കുമ്പളയ്ക്കടുത്ത് റെയിൽവെ ട്രാക്കിലെ സേഫ്റ്റി പിൻ മുറിച്ച് മാറ്റിയ നിലയിൽ കണ്ടെത്തിയതും അന്ന് ചർച്ചയായിരുന്നു. പള്ളിക്കര ബേക്കലിൽ തീവണ്ടിക്കു നേരെ കല്ലേറും ഉണ്ടായി. റെയിൽവെ ട്രാക്കുകളിൽ ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനങ്ങൾ നിലച്ചതും സുരക്ഷാ വീഴ്‌ച്ചകളിലേക്കാണ് വിരൽ ചൂണ്ടിയിരുന്നു. ഈ സാഹചര്യങ്ങൾ വീണ്ടും ഉയർത്തുന്നതാണ് ഇപ്പോഴത്തെ അട്ടിമറി ശ്രമമെന്ന സംശയവും.

216ൽ കാസർഗോഡ് കളനാടിന് സമീപം റെയിൽപ്പാളം മുറിച്ച് മാറ്റിയ നിലയിൽ കണ്ടെത്തിയത് രാവിലെ മാവേലി എക്സ്പ്രസ് കടന്ന് പോകുന്നതിന് തൊട്ട് മുമ്പായിരുന്നു. പാലം മുറിച്ചുമാറ്റിയത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് ഇത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP