Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭൂട്ടാൻ ടൂറിസം ഇന്ത്യൻ വിനോദ സഞ്ചാരികളുടെ നടുവൊടിക്കുമോ? നിയമം പ്രാബല്യത്തിൽ വന്നാൽ അഞ്ച് പേർ അടങ്ങുന്ന കുടുംബത്തിന് ഒരു ദിവസം ഭൂട്ടാനിൽ തങ്ങാൻ 23,000 രൂപ നൽകണം: അടുത്ത വർഷം മുതൽ വിനോദ സഞ്ചാരികൾക്കുള്ള ഫീസ് വർദ്ധിപ്പിക്കാൻ ഒരുങ്ങി ഭൂട്ടാൻ

ഭൂട്ടാൻ ടൂറിസം ഇന്ത്യൻ വിനോദ സഞ്ചാരികളുടെ നടുവൊടിക്കുമോ? നിയമം പ്രാബല്യത്തിൽ വന്നാൽ അഞ്ച് പേർ അടങ്ങുന്ന കുടുംബത്തിന് ഒരു ദിവസം ഭൂട്ടാനിൽ തങ്ങാൻ 23,000 രൂപ നൽകണം: അടുത്ത വർഷം മുതൽ വിനോദ സഞ്ചാരികൾക്കുള്ള ഫീസ് വർദ്ധിപ്പിക്കാൻ ഒരുങ്ങി ഭൂട്ടാൻ

മറുനാടൻ മലയാളി ബ്യൂറോ

ഭൂട്ടാൻ ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ചിലവേറിയതാകാൻ ഒരുങ്ങുന്നു. അടുത്ത വർഷത്തോട് കൂടി ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കുള്ള ഫീസ് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ഭൂട്ടാൻ. നിയമം പ്രാബല്യത്തിൽ വന്നാൽ അഞ്ച് പേർ അടങ്ങുന്ന ഒരു കുടുംബത്തിന് ഒരു ദിവസം ഭൂട്ടാനിൽ തങ്ങണമെങ്കിൽ 23,000 രൂപ കൊടുക്കേണ്ടി വരും.

സസ്റ്റെയിനബിൾ ഡവലപ്‌മെന്റ് ഫീയായ 4000 രൂപ, വിസാ ചാർജ്, 3 സ്റ്റാർ അക്കോമഡേഷൻ, ഭക്ഷണം, ഭൂട്ടാനകത്ത് കൂടിയുള്ള യാത്രാ ചെലവ്, ക്യാമ്പിങ് ഉപകരണങ്ങൾ, ഗൈഡിന്റെ സേവനം എന്നിവ അടക്കമാണിത്. എന്നാൽ മിക്ക ഇന്ത്യൻ വിനോദ സഞ്ചാരികൾക്കും താങ്ങാവുന്നതിലും അധികമാണ് ഇപ്പോൾ തന്നെ ഭൂട്ടാനിലെ യാത്രാ ചിലവെന്നാണ് ട്രാവൽ ഓപ്പറേറ്റേഴ്‌സിന്റെ പേടി. ഇതിനിടയിലാണ് ഫീസ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്.

എന്നാൽ എന്ന് മുതലാണ് പുതിയ നിയമം നിലവിൽ വരുന്നത് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ടൂറിസം കൗൺസിൽ ഓഫ് ഭൂട്ടാന്റെ ഡയറക്ടർ ജനറൽ ഡോർജി ദ്രാദുൽ പറഞ്ഞു. നിലവിൽ ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 50 മുതൽ 500 രൂപ വരെയാണ് പല സ്ഥലങ്ങളിലെയും കാഴ്ച കാണുന്നതിനായി ചാർജ് ചെയ്യുന്നത്. ഈ നിയമം മാറിയാൽ സസ്റ്റെയ്‌നബിൾ ഡെവലപ്‌മെന്റ് ഫീ അടക്കം അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് 23,000 രൂപ ചെലവാകും. എന്നാൽ ചിലവു കുറഞ്ഞതും മനോഹരമായതുമായ യാത്ര തേടി ഭൂട്ടാനിലേക്ക് യാത്ര ചെയ്യുന്ന 65 മുതൽ 70 ശതമാനം ബഡ്ജറ്റ് യാത്രക്കാരെയും പുതിയ നിയമം പ്രതികൂലമായി ബാധിക്കും.

അടുത്ത വർഷത്തോട് കൂടി നിയമം നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഭൂട്ടാനിലേക്ക് യാത്ര ചെയ്യുന്ന 90 ശതമാനം യാത്രക്കാരും വെസ്റ്റ് ബെംഗാൾ വഴി റോഡ് മാർഗമാണ് ഭൂട്ടാനിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യക്കാർക്ക് ഭൂട്ടാനിലേക്ക് കടക്കുന്നതിന് വിസ ആവശ്യമില്ലാത്തതിനാലാണ് ഇത്. എന്നാൽ ഭൂട്ടാൻ ഡെയ്‌ലി പാക്കേജിന് മിനിമം ചാർജ് ഈടാക്കിയതോടെ ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് താങ്ങാനാവാത്ത രാജ്യമായി ഭൂട്ടാൻ മാറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP