Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഫാസടാഗ്' കൗണ്ടറുകൾ ഇനി ആർടി ഓഫിസുകളിലും മോട്ടർ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകളിലും: സൗകര്യമൊരുക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർക്കു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശം: പെട്രോൾ പമ്പുകളിലും സംവിധാനം ഒരുക്കാൻ എണ്ണക്കമ്പനികളുമായി ചർച്ച നടത്തുമെന്ന് അധികൃതർ

'ഫാസടാഗ്' കൗണ്ടറുകൾ ഇനി ആർടി ഓഫിസുകളിലും മോട്ടർ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകളിലും: സൗകര്യമൊരുക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർക്കു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശം: പെട്രോൾ പമ്പുകളിലും സംവിധാനം ഒരുക്കാൻ എണ്ണക്കമ്പനികളുമായി ചർച്ച നടത്തുമെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ആർടി ഓഫിസുകളിലും മോട്ടർ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകളിലും ഫാസ്ടാഗ് കൗണ്ടറുകൾ ആരംഭിക്കുന്നു. ദേശീയപാത അഥോറിറ്റിയുടെ (എൻഎച്ച്എഐ) ഫാസ്ടാഗ് കൗണ്ടറിന് സൗകര്യമൊരുക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർക്കു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി. പെട്രോൾ പമ്പുകളിലും സംവിധാനം ഒരുക്കാൻ എണ്ണക്കമ്പനികളുമായി എൻഎച്ച്എഐ ചർച്ച നടത്തും. ഫാസ്ടാഗ് ഇല്ലാതെ, ഭൂരിഭാഗം വാഹനങ്ങളും പഴയ പോലെ പണമായി ടോൾ നൽകുന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു നടപടി. സംസ്ഥാനത്തു 30% വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് ഘടിപ്പിച്ചത്. ഡൽഹിയും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങളിൽ 60 ശതമാനത്തിലേറെ വാഹനങ്ങളിൽ ഫാസ്ടാഗ് ഉണ്ട്.

അതേ സമയം, യാത്രക്കാരുടെ അസൗകര്യങ്ങൾ കണക്കിലെടുത്ത് ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് നടപ്പിലാക്കുന്നത് ഒരുമാസത്തേക്കു നീട്ടിയിരുന്നു. ഡിസംബർ 15 മുതൽ നടപ്പാക്കാനിരുന്ന ഫാസ്ടാഗ് സംവിധാനം ജനുവരി 15 മുതലായിരിക്കും നിർബന്ധമാക്കുക എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 30 ശതമാനം വാഹനങ്ങൾ പോലും ഫാസ്ടാഗിലേക്കു മാറാത്ത കേരളത്തിലെ ടോൾപ്ലാസകളിൽ ഇപ്പോൾത്തന്നെ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തിരക്കിട്ടു ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പു മാത്രമാണ് ദേശീയപാതാ അഥോറിറ്റി നൽകുന്നത്.

ടോൾ പ്ലാസകളിൽ ഫാസ്ടാഗ് പതിച്ച വാഹനങ്ങൾക്ക് പ്രത്യേക ലൈൻ ഏർപ്പെടുത്തിയെങ്കിലും ഇതുപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറവാണ്. ഫാസ്ടാഗ് സ്റ്റിക്കറുകൾ റീഡ് ചെയ്യാത്തതും റീചാർജ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വലിയതോതിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. പണം കൊടുത്ത് കടന്നു പോകുന്ന ലൈനുകളിൽ പതിവു പോലെ വലിയ തിരക്ക് എല്ലാ ടോൾ ബൂത്തുകളിലും അനുഭവപ്പെടുന്നുണ്ട്. അതേസമയം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഫാസ്ടാഗ് ടോൾ നടപ്പാക്കുമെന്ന് ദേശീയപാത അഥോറിറ്റി അറിയിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായാൽ, ഫാസ്ടാഗ് പതിച്ച വാഹനങ്ങൾക്കു മാത്രമായി മാറ്റിവച്ചിരിക്കുന്ന ലെയിനുകൾ മറ്റു വാഹനങ്ങൾക്കും തുറന്നു കൊടുക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP