Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെടുംപിള്ളിൽ സുഗുണാനന്ദന്റെ വീട്ടിൽ മുകൾ നിലയിലെ ഹാൾ ഉൾപ്പെടെ 3 മുറികളിൽ വിള്ളൽ; ഫാനിട്ടാൽ മേൽക്കൂര ഇടിഞ്ഞു വീഴുമോ എന്നു ഭയം; നെടുംപിള്ളിൽ മണിയുടെ വീടിന്റെ സിമന്റ് തറ വേർപെട്ട നിലയിൽ; ഖദീജത്തുൽ കുബ്‌റ ഇസ്ലാമിക് കോംപ്ലക്‌സിലെ മസ്ജിദിനോടു ചേർന്നുള്ള കുളിമുറിയിൽ വിള്ളൽ വീണതും ആശങ്ക കൂട്ടുന്നു: മരടിലെ താമസക്കാർ നേരിടുന്നത് കിടപ്പാടം നഷ്ടമാകുമോ എന്ന ഭീഷണി; മുഖ്യമന്ത്രിയെ കണ്ട് പരിഭവം പറയാൻ നാട്ടുകാർ

നെടുംപിള്ളിൽ സുഗുണാനന്ദന്റെ വീട്ടിൽ മുകൾ നിലയിലെ ഹാൾ ഉൾപ്പെടെ 3 മുറികളിൽ വിള്ളൽ; ഫാനിട്ടാൽ മേൽക്കൂര ഇടിഞ്ഞു വീഴുമോ എന്നു ഭയം; നെടുംപിള്ളിൽ മണിയുടെ വീടിന്റെ സിമന്റ് തറ വേർപെട്ട നിലയിൽ; ഖദീജത്തുൽ കുബ്‌റ ഇസ്ലാമിക് കോംപ്ലക്‌സിലെ മസ്ജിദിനോടു ചേർന്നുള്ള കുളിമുറിയിൽ വിള്ളൽ വീണതും ആശങ്ക കൂട്ടുന്നു: മരടിലെ താമസക്കാർ നേരിടുന്നത് കിടപ്പാടം നഷ്ടമാകുമോ എന്ന ഭീഷണി; മുഖ്യമന്ത്രിയെ കണ്ട് പരിഭവം പറയാൻ നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിൽ നിയന്ത്രിത സ്‌ഫോടനം നടത്താനുള്ള പ്രാരംഭ പണികൾ പുരോഗമിക്കുമ്പോൾ നെട്ടൂർ ആൽഫ സെറീൻ ഫ്‌ളാറ്റിനു സമീപം വീട് ഉൾപ്പെടെ 3 കെട്ടിടങ്ങളിൽ കൂടി വിള്ളൽ കണ്ടെത്തി. ആൽഫ സെറീൻ ഫ്‌ളാറ്റിനു ചുറ്റുമുള്ള അപകട മേഖലയിലുള്ള 32 കെട്ടിടങ്ങളിൽ 16ലും വിള്ളൽ വീണിട്ടുണ്ട്. ഇതോടെ പരിസരവാസികൾ ഭീതിയിലായി. നിയന്ത്രിത സ്‌ഫോടനത്തിൽ കെട്ടിടം തകർന്നു വീഴുമ്പോൾ തൊട്ടടുത്തുള്ള വീടുകൾക്ക് എന്ത് സംഭവിക്കുമെന്നതിൽ ആർക്കും ഒരു പിടിയുമില്ല. ഡ്രില്ലിങ് ശബ്ദവും പൊടിയും കാരണം അസുഖം പതിവാണെന്നും നാട്ടുകാർ പറയുന്നു. തങ്ങളുടെ വേദനയും ആശങ്കയും അറിയിക്കാൻ സമീപവാസികൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

നെടുംപിള്ളിൽ സുഗുണാനന്ദന്റെ വീട്ടിൽ മുകൾ നിലയിലെ ഹാൾ ഉൾപ്പെടെ 3 മുറികളിൽ വിള്ളൽ കണ്ടെത്തി. ആൽഫ ഫ്‌ളാറ്റുമായി 40 മീറ്റർ മാത്രം ദൂരമാണ് വീടിനുള്ളത്. ഫ്‌ളാറ്റ് പൊളിക്കാൻ ഇനി 20 ദിവസം മാത്രമാണുള്ളത്. സുഗുണാനന്ദന്റെ വീട്ടിൽ ചവിട്ടുപടിയുടെ ഭാഗം, വരാന്ത എന്നിവിടങ്ങളിലും വിള്ളലുണ്ട്. ഫാനിട്ടാൽ മേൽക്കൂര ഇടിഞ്ഞു വീഴുമോ എന്നു ഭയക്കുന്നതായി സുഗുണാനന്ദൻ പറഞ്ഞു. സുഗുണാനന്ദന്റെ അടുത്ത വീടുകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വിള്ളൽ കണ്ടെത്തി. നെടുംപിള്ളിൽ മണിയുടെ വീടിന്റെ സിമന്റ് തറ വേർപെട്ട നിലയിലാണ്. സമീപത്തെ ഖദീജത്തുൽ കുബ്‌റ ഇസ്ലാമിക് കോംപ്ലക്‌സിലെ മസ്ജിദിനോടു ചേർന്നുള്ള കുളിമുറിയിൽ വിള്ളൽ വീണു.

ചുവരിന്റെ മേൽഭാഗത്തു നിന്നു തുടങ്ങിയ വിള്ളൽ തറവരെ എത്തി. മതപഠനത്തിനു കുട്ടികൾ താമസിക്കുന്ന കോംപ്ലക്‌സിൽ വിള്ളൽ വീണത് ആശങ്കയായി. ഇവിടെ തന്നെയുള്ള ഡ്രൈഫ്രൂട്ട്‌സ് ഗോഡൗണിന്റെ ഭിത്തിയും തകർന്ന നിലയിലാണ്. സുരക്ഷാ ഭീതിയെത്തുടർന്ന് ആൽഫ സെറീൻ ഫ്‌ളാറ്റിന്റെ പരിസരത്തു നിന്നു കണിയാമ്പിള്ളിൽ അജിത്തും കുടുംബവും ഇന്നലെ താമസം മാറ്റി. അടുത്തിടെ കോൺക്രീറ്റ് കഷണം ഇവരുടെ വീട്ടുമുറ്റത്തു വീണു. ഫ്‌ളാറ്റിനു സമീപമുള്ള കരോട്ട് ലക്ഷ്മിനാരായണ സായിയും കുടുംബവും നേരത്തേ താമസം മാറ്റി. കരോട്ട് ഹരിശ്ചന്ദ്ര സായ്, നെടുംപിള്ളിൽ സുഗുണാനന്ദൻ എന്നിവരും വാടക വീട്ടിലേക്കു മാറാൻ തയ്യാറെടുക്കുകയാണ്.

മരട് ഫ്ളാറ്റ് പൊളിക്കുക സമീപവാസികൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെയെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. .ഫ്ളാറ്റിന്റെ സമീപത്തു താമസിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ തീരുമാനം ഒന്നും പുറത്തുവന്നില്ല. ഫ്ളാറ്റിലെ ചുമരുകളും മറ്റും പൊളിച്ചു തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിലേക്ക് കല്ലുകളും മറ്റും വീഴുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാൻ 30 മീറ്റർ ഉയരത്തിൽ മറ കെട്ടാനും നിർദ്ദേശിച്ചു. ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സമീപവാസികളുടെ പരാതികൾ പരിഹരിക്കാൻ 4 സീനിയർ എൻജിനീയർമാരെ നിയമിച്ചു. ഇതൊന്നും കൊണ്ട് പ്രശ്‌നങ്ങൾ തീർന്നില്ലെന്നതാണഅ വസ്തുത.

നെട്ടൂരിലെ ആൽഫ ടവറിനു സമീപത്തെ വീടുകളാണ് കൂടുതൽ അപകട ഭീഷണി നേരിടുന്നത്. രണ്ടു ടവറുകൾക്ക് ചുറ്റുമായി നിരവധി വീടുകളാണ് ഉള്ളത്. അതീവ അപകടമേഖലയായ 50 മീറ്റർ ചുറ്റളവിൽ കൂടുതൽ പേരെ ഒഴിപ്പിക്കേണ്ടി വരുന്നതും ഇവിടെ തന്നെയാണ്. സ്ഫോടനത്തിനു മുന്നോടിയായുള്ള പൊളിക്കൽ തുടങ്ങിയതു മുതൽ വീടുകളിലേക്ക് കെട്ടിട ഭാഗങ്ങൾ വീണു തുടങ്ങി. സ്ഫോടന ശേഷം വീടുണ്ടാകുമോ എന്നു പോലും അറിയില്ലെന്ന് സമീപവാസികൾ പറയുന്നു. മരട് ഫ്ളാറ്റുകൾ സ്ഫോടനത്തിൽ തകർക്കുവാനുള്ള പദ്ധതികൾ മുന്നോട്ടു പോകുമ്പോഴും നാട്ടുകാരുടെ ആശങ്കകൾ ഒഴിയുന്നില്ല. ചുറ്റുപാടുമുള്ള വീടുകൾ എത്രകണ്ട് സുരക്ഷിതമാണെന്ന് ആരും ഇവരോട് ഇതുവരെ വിശദീകരിച്ചിട്ടില്ല. പ്രാഥമികമായ പൊളിക്കൽ നടക്കുമ്പോൾ പോലും കെട്ടിട ഭാഗങ്ങൾ സമീപത്തെ വീടുകളിലേക്ക് തെറിച്ചു വീഴുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇൻഷുറൻസും മറ്റും ഏർപ്പെടുത്തുന്നത്.

തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രിം കോടതി മരടിലെ ഹോളി ഫെയ്ത് എച് ടു ഒ,ആൽഫ വെഞ്ചേഴ്‌സ്,ജെയിൻ ഹൗസിങ്,ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റു സമുച്ചയങ്ങളാണ് പൊളിച്ചു മാറ്റാൻ ഉത്തരവിട്ടത്.ഇതേ തുടർന്ന് സർക്കാരിന്റെ നേതൃത്വത്തിൽ പൊളിക്കൽ നടപടികൾ ആരംഭിച്ചു. ജനുവരി 11 ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളും പൂർണമായും പൊളിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP