Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിസംബർ 26ന് സൂര്യഗ്രഹണം; ശബരിമല ക്ഷേത്രം നാല് മണിക്കൂർ അടച്ചിടും; നട അടച്ചിടുന്നത് രാവിലെ 7.30 മുതൽ 11.30 വരെ; മാളികപ്പുറവും പമ്പ ഗണപതി ക്ഷേത്രത്തിലും സമയക്രമം ബാധകം; അയ്യപ്പഭക്തർക്ക് ദർശനത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ്

ഡിസംബർ 26ന് സൂര്യഗ്രഹണം; ശബരിമല ക്ഷേത്രം നാല് മണിക്കൂർ അടച്ചിടും; നട അടച്ചിടുന്നത് രാവിലെ 7.30 മുതൽ 11.30 വരെ; മാളികപ്പുറവും പമ്പ ഗണപതി ക്ഷേത്രത്തിലും സമയക്രമം ബാധകം; അയ്യപ്പഭക്തർക്ക് ദർശനത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

പമ്പ: ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിൽ ഗ്രഹണ സമയത്ത് തിരുനട തുറക്കുന്നതല്ല. 26 ന് പുലർച്ചെ പതിവുപോലെ 3 മണിക്ക് തിരുനട തുറക്കും.സൂര്യഗ്രഹണ സമയം കണക്കിലെടുത്ത് രാവിലെ 7.30 മുതൽ 11.30 വരെയായിരിക്കും ക്ഷേത്രനട അടച്ചിടുക. അന്നെ ദിവസം പുലർച്ചെ 3 മണിക്ക് നട തുറന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും കഴിഞ്ഞാൽ 3.15 മുതൽ 6.45 വരെ നെയ്യഭിഷേകം നടക്കും. ശേഷം ഉഷപൂജ കഴിച്ച് 7.30 ന് തിരുനട അടയ്ക്കുന്നതാണ്. ഡിസംബർ 26 ന് രാവിലെ 8.06 മുതൽ 11.13 മണി വരെയാണ് സൂര്യഗ്രഹണം.ഗ്രഹണം കഴിഞ്ഞ് 11.30 ന് ക്ഷേത്രനട തുറക്കും. തുടർന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും.

ഇതിനു ശേഷം 1 മണിക്കൂർ സമയം ഭഗവാന് നെയ്യഭിഷേകം ഉണ്ടായിരിക്കും. കളഭകലശം എഴുന്നെള്ളത്തിനു ശേഷം കളഭാഭിഷേകം. തുടർന്ന് ഉച്ചപൂജ. അതു കഴിഞ്ഞ് തിരുനട അടയ്ക്കും.മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതൽ 11.30 വരെ നട അടച്ചിടും. അന്നേ ദിവസം വൈകുന്നേരം ശ്രീകോവിൽ നട തുറക്കുന്നത് 5 മണിക്കായിരിക്കും. 5.30 ഓടെ തങ്ക അങ്കി സ്വീകരിക്കാൻ നിയോഗിക്കപ്പെട്ടവർ തിരുനടയിൽ എത്തി പ്രത്യേക ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. 6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ വച്ച് ആചാരപൂർവ്വമുള്ള സ്വീകരണം നൽകും.

തുടർന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25 ഓടെ പതിനെട്ടാം പടി കയറി കൊണ്ടു വരുന്ന തങ്ക അങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും.ശേഷം തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. ഗ്രഹണത്തിന്റെ ഭാഗമായുള്ള നട അടയ്ക്കൽ കണക്കിലെടുത്ത് രാവിലെ 5 മണി മുതലും തങ്ക അങ്കി ഘോഷയാത്ര നടക്കുന്നതിനാൽ 26ന് വൈകുന്നേരവും അയ്യപ്പദർശനത്തിന് എത്തുന്ന ഭക്തർക്ക് നിലക്കൽ ,പമ്പ എന്നിവിടങ്ങളിൽ നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.രാത്രി 9.30 ന് അത്താഴപൂജ.10.50ന് ഹരിവരാസനം പാടി 11 മണിക്ക് തിരുനട അടയ്ക്കും.മണ്ഡലപൂജ ദിനമായ ഡിസംബർ 27ന് പുലർച്ചെ 3 മണിക്ക് ആണ് ക്ഷേത്രനട തുറക്കുന്നത്. 3 .15 മുതൽ 7 മണി വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. 8 മണി മുതൽ 9.30 വരെ നെയ്യഭിഷേകം തുടരും. 10 മണിക്കും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും.

ഉച്ചക്ക് 1 മണിക്ക് നട അടക്കും.അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് നട വീണ്ടും തുറക്കും. ദീപാരാധന വൈകുന്നേരം 6.30ന്. അത്താഴപൂജ 9.30 ന്. രാത്രി 9.50 ന് ഹരിവരാസനം പാടി പൊന്നമ്പലത്തിൻ തിരുനട അടയ്ക്കും.ഇതോടെ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനും പരിസമാപ്തിയാകും. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര തിരുനട ഡിസംബർ 30 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.2020 ജനുവരി 15 നാണ് മകരവിളക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP