Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷോപ്പിങ് മാളുകൾ, സോഫ്റ്റ്‌വെയർ കമ്പനി, ഷുഗർ മിൽ, റിസോർട്ട്, പേപ്പർ മിൽ, കാറ്റാടിപാടങ്ങൾ: റദ്ദാക്കിയ നോട്ടുകൾ ഉപയോഗിച്ച് ശശികല വാങ്ങികൂട്ടിയത് കോടികളുടെ സ്വത്തുക്കൾ: നിർണായക വിവരങ്ങൾ ലഭിച്ചത് ബന്ധുവായ കൃഷ്ണപ്രിയയുടെയും സെന്തിലിന്റെയും വീടുകളിൽ നടത്തിയ റെയ്ഡിൽ

ഷോപ്പിങ് മാളുകൾ, സോഫ്റ്റ്‌വെയർ കമ്പനി, ഷുഗർ മിൽ, റിസോർട്ട്, പേപ്പർ മിൽ, കാറ്റാടിപാടങ്ങൾ: റദ്ദാക്കിയ നോട്ടുകൾ ഉപയോഗിച്ച് ശശികല വാങ്ങികൂട്ടിയത് കോടികളുടെ സ്വത്തുക്കൾ: നിർണായക വിവരങ്ങൾ ലഭിച്ചത് ബന്ധുവായ കൃഷ്ണപ്രിയയുടെയും സെന്തിലിന്റെയും വീടുകളിൽ നടത്തിയ റെയ്ഡിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നെെ:  റദ്ദാക്കിയ നോട്ടുകൾ ഉപയോഗിച്ചു അമ്മ മക്കൾ മുന്നേട്ര കഴകം ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി കെ ശശികല കോടികളുടെ സ്വത്ത് സമ്പാദിച്ചതായി വെളിപ്പെടുത്തൽ. ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ. റദ്ദാക്കിയ നോട്ടുകൾ ഉപയോഗിച്ച് രണ്ട് ഷോപ്പിങ് മാളുകൾ, ഒരു സോഫ്റ്റ്‌വെയർ കമ്പനി, ഷുഗർ മിൽ, റിസോർട്ട്, പേപ്പർ മിൽ, 20 കാറ്റാടിപാടങ്ങൾ എന്നിവ വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.

2017 നവംബറിൽ ശശികലയുടെ അടുത്ത ബന്ധു കൃഷ്ണപ്രിയയുടെയും അഭിഭാഷകൻ എസ്. സെന്തിലിന്റെയും വീടുകളിൽ നടത്തിയ റെയ്ഡിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കിട്ടിയത്. കൃഷ്ണപ്രിയയുടെ ഫോണിൽ ചില പ്രധാന വ്യവസായികളുടെ പേരും അതിന് നേരെ വൻ തുകകൾ രേഖപ്പെടുത്തിയ പേപ്പറിന്റെ ചിത്രങ്ങളുമുണ്ടായിരുന്നു. ഇതു ശശികലയുടെ നിർദ്ദേശപ്രകാരം നശിപ്പിച്ച പേപ്പറിന്റെ ചിത്രമാണെന്ന് കൃഷ്ണപ്രിയ മൊഴി നൽകിയിരുന്നു. സെന്തിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നോട്ട് റദ്ദാക്കലിന് ശേഷം നടത്തിയ ബിസിനസുകളുമായി ബന്ധപ്പെട്ട കണക്കുകൾ കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യലിൽ ഇരുവരും ശശികലയ്ക്ക് എതിരെ മൊഴി നൽകുകയും ചെയ്തു. ഇവരെ ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശശികല കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിർത്തു ആദായ നികുതി വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്. കഴിഞ്ഞ നവംബറിൽ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടു കെട്ടിയിരുന്നു.

പുതുച്ചേരി, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി മാൾ, പേപ്പർ മിൽ ഉൾപ്പെടെ ഒൻപത് വസ്തുവകകളാണ് ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല 2017 മുതൽ ബെംഗളുരു ജയിലിലാണ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP