Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിറിയയിൽ നിന്നും അഫ്ഗാനിൽ കടന്നു സേനയ്ക്ക് മുമ്പിൽ കീഴടങ്ങിയത് തൂക്കിക്കൊല്ലുമെന്ന് ഉറപ്പായപ്പോൾ; അഫ്ഗാൻ തടവിൽ കഴിയുന്ന എഴുന്നൂറ് തടവുകാരുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പൊലീസ്; അനേകം സ്ത്രീകളും കുട്ടികളും അടങ്ങിയ മുൻ ഭീകരരുടെ ഇടയിൽ മലയാളികളും ഉണ്ടോ..? നിമിഷ അടങ്ങിവരുടെ ചിത്രങ്ങൾ പരതി മാതാപിതാക്കൾ; റാഷിദിന്റെ ഭാര്യ സോണിയയ്ക്കും കുട്ടിക്കും എന്ത് സംഭവിച്ചുവെന്നതിലും അവ്യക്തത; ഐസിസിൽ പോയ ആരേയും തിരിച്ചു കൊണ്ടു വരില്ലെന്ന നിലപാടിൽ കേന്ദ്ര സർക്കാരും

സിറിയയിൽ നിന്നും അഫ്ഗാനിൽ കടന്നു സേനയ്ക്ക് മുമ്പിൽ കീഴടങ്ങിയത് തൂക്കിക്കൊല്ലുമെന്ന് ഉറപ്പായപ്പോൾ; അഫ്ഗാൻ തടവിൽ കഴിയുന്ന എഴുന്നൂറ് തടവുകാരുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പൊലീസ്; അനേകം സ്ത്രീകളും കുട്ടികളും അടങ്ങിയ മുൻ ഭീകരരുടെ ഇടയിൽ മലയാളികളും ഉണ്ടോ..? നിമിഷ അടങ്ങിവരുടെ ചിത്രങ്ങൾ പരതി മാതാപിതാക്കൾ; റാഷിദിന്റെ ഭാര്യ സോണിയയ്ക്കും കുട്ടിക്കും എന്ത് സംഭവിച്ചുവെന്നതിലും അവ്യക്തത; ഐസിസിൽ പോയ ആരേയും തിരിച്ചു കൊണ്ടു വരില്ലെന്ന നിലപാടിൽ കേന്ദ്ര സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ 700 ഐസിസ് ഭീകരവാദികളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് റിപ്പോർട്ട്. അഫ്ഗാൻ തടവിൽ കഴിയുന്ന ഇവരുടെ ചിത്രങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടുമുണ്ട്. അനേകം സ്ത്രീകളും കുട്ടികളും അടങ്ങിയ ഈ മുൻ ഐസിസ് ഭീകരരുടെ ഇടയിൽ ഐസിസിൽ ചേർന്ന് പ്രവർത്തിച്ച ചില മലയാളികളും ഉണ്ടോ എന്ന ചോദ്യം ഈ അവസരത്തിൽ ഉയരുന്നുണ്ട്. മലയാളികൾ ഉണ്ടെങ്കിലും അവരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടികളൊന്നും എടുക്കില്ല. രാജ്യത്ത് എത്തിയാൽ വീണ്ടും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് വഴിമാറുമോ എന്നതാണ് സംശയം.

ഐസിസിൽ ചേർന്ന് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി നിമിഷയും ഇക്കൂട്ടത്തിലുണ്ടാകുമെന്ന പ്രതീക്ഷയും ഇതോടെ ശക്തമായിട്ടുണ്ട്. ഈ ചിത്രങ്ങൾക്കിടയിൽ തങ്ങളുടെ മകൾ ഉണ്ടോ എന്ന് പരതുകയാണിപ്പോൾ നിമിഷയുടെ മാതാപിതാക്കൾ. കീഴടങ്ങിയവരുടെ കൂട്ടത്തിൽ 200 സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. അതായത് ഇതിൽ 159 പേർ കുട്ടികളാണെന്നാണ് നാഷണൽ ഡെറ്റീരിയോറേറ്റ് ഫോർ സെക്യൂരിറ്റി അഥവാ എൻഡിഎസ് വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ അറസ്റ്റിലായവരിൽ മിക്കവരും പാക്കിസ്ഥാൻ, ജോർദാൻ, സെൻട്രൽ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങിൽ നിന്നുള്ളവരാണെന്നാണ് ഒരു എൻഡിഎസ് ഓഫീസർ പറയുന്നത്.

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഐസിസിന്റെ പ്രവർത്തനം താലിബാന്റെയും യുഎസിന്റെയും നീക്കങ്ങളെ തുടർന്ന് ദുർബലമായിരിക്കുന്നുവെന്നാണ് വാഷിങ്ടന്റെ ഒരു സമാധാന ദൂതനായ സൽമെ ഖാലിൽസാദ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ആറ് മാസങ്ങൾക്കിടെ കിഴക്കൻ അഫ്ഗാനിസ്ഥാനെ ചുറ്റിപ്പറ്റിയുള്ള പ്രദേശങ്ങളിൽ നിന്നാണ് ഈ 700 ഓളം പേരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് അഫ്ഗാൻ ഗവൺമെന്റ് പറയുന്നത്. ഇക്കൂട്ടത്തിൽ 17 സ്ത്രീകളും 159 കുട്ടികളുമുണ്ടെന്നാണ് എൻഡിഎസും അഫ്ഗാൻ ഇന്റലിജൻസ് സർവീസും സ്ഥിരീകരിച്ചിരിക്കുന്നത്. മാറിയ സാഹചര്യത്തിൽ അഫ്ഗാനിൽ അമേരിക്കൻ സേനയുടെ എണ്ണം കുറയ്ക്കുമെന്നാണ് യുഎസ് സെനറ്ററായ ലിൻഡ്സെ ഗ്രഹാം പറയുന്നത്. ഇതിന്റെ ഭാഗമായി സേനയുടെ എണ്ണം 12,000ത്തിൽ നിന്നും 86,00 ആയി കുറയ്ക്കുമെന്നാണ് കാബൂളിൽ സംസാരിക്കവരെ ഗ്രഹാം സൂചന നൽകിയിരിക്കുന്നത്.

ഐസിസിൽ ചേർന്ന് ഫാത്തിമ എന്ന പേര് സ്വീകരിച്ച നിമിഷയെ പാലക്കാട് സ്വദേശി ഗ്രേസിയുടെ മകൻ ബെക്സിൻ വിൻസെന്റാണ് വിവാഹം കഴിച്ചിരുന്നത്. ഐസിസിൽ ചേർന്ന ഇയാൾ ഈസ എന്ന പേര് സ്വീകരിച്ചായിരുന്നു ഭീകരപ്രവർത്തനം നടത്തിയിരുന്നത്. അഫ്ഗാൻ സേനക്ക് മുന്നിൽ കീഴടങ്ങിയ ഐസിസ് ഭീകരരിൽ ഈസയും ഉണ്ടെന്ന പ്രതീക്ഷയും ഈ അവസരത്തിൽ ശക്തമാണ്. ഇവരടങ്ങിയ ഫോട്ടോ അഫ്ഗാൻ സേന ഇന്ത്യക്ക് കൈമാറിയതിനെ തുടർന്ന് ഇവരെ തിരിച്ചറിയുന്നതിനായി എൻഐഎ ഇവർക്ക് മുമ്പിലേക്ക് ഈ ഫോട്ടോയെത്തിക്കുകയും ചെയ്തിരുന്നു. എൻഐഎ കാണിച്ച ഫോട്ടോയിൽ തന്റെ കൊച്ചുമകളായ ഉമ്മക്കുൽസുവിനെ ബിന്ദു തിരിച്ചറിഞ്ഞുവെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ബുർഖാ ധാരികളായ ആ മുസ്ലിം സ്ത്രീകൾക്കിടയിൽ തന്റെ മകൾ നിമിഷ എന്ന ഫാത്തിമ കൂടിയുണ്ടെന്ന് ബിന്ദു തിരിച്ചറിയുകയും ചെയ്തിരുന്നു.

മൂന്നു വർഷത്തെ കാത്തിരിപ്പിനും പോരാട്ടത്തിനും അന്ത്യമാകുന്നതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ബിന്ദുവും പാലക്കാട് സ്വദേശിനി ഗ്രേസിയും കുടുംബവും. സമാന ദുഃഖിതരാണ് കഴിഞ്ഞ ദിവസം വന്ന നല്ല വാർത്തയുടെ പേരിൽ ആഹ്ളാദിക്കുന്നത്. ഒരേ വാർത്തയുടെ പേരിലാണ് ബിന്ദുവും ഗ്രേസിയും സന്തോഷം പങ്കിടുകയും ചെയ്യുന്നത്. ഐഎസിൽ ചേരാൻ അമ്മയായ ബിന്ദുവിൽ നിന്നും വിട്ടു പോയ മകൾ നിമിഷ എന്ന ഫാത്തിമയെയാണ് ബിന്ദു കാത്തിരിക്കുന്നത്. ഈ ഫാത്തിമയെ വിവാഹം കഴിച്ച് ഈസ എന്ന് പേര് സ്വീകരിച്ച് ഐഎസിൽ ചേരാൻ പോയ മകൻ ബെക്സൻ വിൻസെന്റ് എന്ന ഈസയെയാണ് ഗ്രേസി കാത്തിരിക്കുന്നത്. തന്റെ രണ്ടു മക്കളിൽ ഏക പെൺ തരിയാണ് നിമിഷ ഐഎസിൽ ചേരാൻ പോയപ്പോൾ ബിന്ദുവിനു നഷ്ടമായത്. തന്റെ രണ്ടു ആൺമക്കളിൽ ഒരാളാണ് ഗ്രേസിയെ സംബന്ധിച്ച് ഈസ. പക്ഷെ രണ്ടു മക്കളിൽ ജീവിച്ചിരിക്കുന്ന മകൻ ഈസ മാത്രമാണ്. അതിനാൽ ബെക്സൻ വിൻസെന്റ് എന്ന ഈസയെ തിരികെ കിട്ടുക എന്ന് പറഞ്ഞാൽ ഗ്രേസിക്ക് തന്റെ ജീവിതം തിരികെ ലഭിക്കുന്നതിന് തുല്യമാണ്. ബിന്ദുവിനെ സംബന്ധിച്ച് ഒരായുസിൽ ഒഴുക്കേണ്ട കണ്ണീർ മുഴുവൻ ഇവർ ഒഴുക്കി കഴിഞ്ഞു, മകളായ നിമിഷയെ തേടിയുള്ള ഓട്ടത്തിന്നിടയിലും അതിനായുള്ള പോരാട്ടത്തിനു വേണ്ടിയും. ഗ്രേസിയെ സംബന്ധിച്ച് നിശബ്ദമായ ഒരു പോരാട്ടത്തിനു അവർ ബിന്ദുവിനൊപ്പം ചേരുകയായിരുന്നു. ബിന്ദുവിനു നിമിഷയെ തിരികെ കിട്ടിയാൽ ഈസയെ തനിക്കും തിരികെ കിട്ടും എന്ന് ഗ്രേസിയുടെ മനസ് പറഞ്ഞു. അതിനാൽ തങ്ങളുടെ കുടുംബത്തിന്റെ മടങ്ങിവരവിനായി ഇവർ കൈകോർത്തു കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ ചിത്രങ്ങൾ പുറത്തുന്നത്.

ഐഎസ് ഭീകരത ലോകത്ത് നിന്ന് തുടച്ച് നീക്കപ്പെടുന്ന വാർത്തകൾ കാണുമ്പോഴും ഒരു തരി പ്രതീക്ഷ തിരുവനന്തപുരത്തുള്ള ബിന്ദുവും പാലക്കാടുള്ള ഗ്രേസിയും നിലനിർത്തിയിരുന്നു. സഖ്യ സേനയുടെ ബോംബിഗിൽ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ, അഫ്ഗാന് മുന്നിലോ സഖ്യസേനയ്ക്ക് മുന്നിലോ കീഴടങ്ങിയ കൂട്ടത്തിൽ ഈസ, നിമിഷ എന്ന ഫാത്തിമ, കൊച്ചുമകൾ ഉമ്മക്കുൽസു എന്ന പേരുകളുണ്ടോ എന്നത്. ഇതുവരെ ഒരു സ്ഥിരീകരണവും ഇവർക്ക് ലഭിച്ചിരുന്നില്ല. ബിന്ദുവിന്റെ രണ്ടു മക്കളിൽ ഏക പെൺ തരിയാണ് നിമിഷ എന്ന പേരിനു പകരം ഫാത്തിമ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് എത്തിപ്പെടാൻ യാത്ര തിരിച്ചത്. 2016-ലാണ് ഇവർ ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരിക്കെയാണ് ഫാത്തിമ എന്ന പേര് സ്വീകരിച്ച് നിമിഷ അമ്മ ബിന്ദുവിനെയും കുടുംബത്തേയും ഉപേക്ഷിച്ച് കടൽ കടക്കുന്നത്. അന്ന് നിമിഷയുടെ ഭർത്താവായി മാറിയത് ഗ്രേസിയുടെ മകനായ ഈസയും. നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരായ ആയിശ, മറിയ എന്നിവർ വഴി പരിചയപ്പെട്ട ബെക്സൻ വിൻസെന്റ് എന്ന ഗ്രേസിയുടെ മകനാണ് ഈസ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതം മാറുന്നത്. ഈ ഈസയാണ് നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നിമിഷ ഫാത്തിമയാകുന്നത് അമ്മയായ ബിന്ദുവും കുടുംബവും അറിയാതിരിക്കുന്നത് പോലെസ് ബെക്സൻ വിൻസെന്റ് എന്ന ഈസ മതം മാറിയത് അമ്മയായ ഗ്രേസി അറിഞ്ഞിരുന്നില്ല. സമാനദുഃഖിതരുടെ ഈ കൂട്ടായ്മ പിന്നീട് ഇവരുടെ മോചനത്തിനും വാർത്തകൾക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു.

സിറിയൻ സർക്കാർ തൂക്കിക്കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് ഐസിസ് അവിടെ നിന്നും അഫ്ഗാനിൽ എത്തി സേനയ്ക്ക് മുന്നിൽ കീഴടങ്ങിയത്. സിറിയൻ അതിർത്തി കടന്നില്ലായിരുന്നെങ്കിൽ ഉറപ്പായും ഇവരെയും സിറിയൻ നിയമത്തിന് വിധേയരാക്കി തൂക്കി കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെയാണ് ദമാസ്‌കസിന് അടുത്തുള്ള സയ്ദ്‌നയാ ജയിലിൽ രഹസ്യമായി സിറിയ തൂക്കിക്കൊന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ ആയിരക്കണക്കിന് തടവു പുള്ളികൾ പീഡനത്തെയും പട്ടിണിയെയും തുടർന്ന് മരിച്ചതായും ആംനസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ജയിലുകളിൽ തടവുപുള്ളികളെ ദിവസവും ടയർ ഉപയോഗിച്ച് മർദ്ദിക്കാറുണ്ട്. വൈദ്യുതി കടത്തി വിട്ടും ലൈംഗികമായി പീഡിപ്പിച്ചുമെല്ലാം ക്രൂരമായ പീഡനമുറകളാണ് ഐഎസ് തടവു പുള്ളികൾ സിറിയൻ ജയിലിൽ നേരിടുന്നത്. ചിലരൊട് മൃഗങ്ങളെ പോലെ പെരുമാറാൻ ആവശ്യപ്പെടുകയും മറ്റൊരു തടവു പുള്ളിയെ കൊണ്ട് മർദ്ദിപ്പിക്കുകയും കൊല്ലിക്കുകയും ചെയ്യും.

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘത്തലവൻ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ ഭാര്യ സോണിയ എന്ന ആയിഷയ്ക്കും മകൾ സാറയ്ക്കും എന്തു സംഭവിച്ചുവെന്നതിൽ ഇനിയും ആർക്കും വ്യക്തതയില്ല. റാഷിദ് അബ്ദുള്ള അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നു സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. റാഷിദിനൊപ്പം ഐസിസ് കേന്ദ്രത്തിലായിരുന്ന ഭാര്യയും മകളും കൊല്ലപ്പെട്ടുവെന്ന വിലയിരുത്തലും സജീവമാണ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇന്ത്യൻ ഏജൻസികൾക്ക് ഇനിയു ംകഴിഞ്ഞിട്ടില്ല. തൃക്കരിപ്പൂർ, പടന്ന, പാലക്കാട് എന്നിവിടങ്ങളിൽ നിന്നു റാഷിദ് ഐസിസ് കേന്ദ്രത്തിലേക്ക് എത്തിച്ചവരെ കുറിച്ചും അവ്യക്തതയുണ്ട്. ശ്രീലങ്കയിലും യമനിലും ഒടുവിൽ അഫ്ഗാനിസ്ഥാനിലും എത്തിയവരിൽ പാലക്കാടും ഇവിടെ നിന്നുമായി 6 കുടുബങ്ങളുണ്ട്. പടന്നയിലെ ഡോക്ടർമാരായ ദമ്പതികൾ ഉൾപ്പെടെയാണിത്.

എംജി സർവകലാശാലയിൽ ഒപ്പനയ്ക്ക് ഒന്നാം സമ്മാനം നേടിയ എറണാകുളം എഞ്ചിനീറിങ് കൊളജ് ടീമിലെ മണവാട്ടിയായിരുന്നു സോണിയ. സിനിമാ നടിയുടെ സൗന്ദര്യം. ഈ സൗന്ദര്യത്തിൽ മയങ്ങിയാണ് റഷീദ് അബ്ദുള്ള ആയിഷയായി മാറിയ സോണിയ സെബാസ്റ്റ്യനെ പരിചയപ്പെടുന്നത്. പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതാണ് റഷീദ്. ഒപ്പനയിലെ ഒന്നാം സമ്മാനക്കാരിയായ മണവാട്ടിയെ പരിചയപ്പെട്ടു. ഇത് പ്രണയത്തിലേക്ക് വഴിമാറി. എറണാകുളത്തുള്ള പുരാതന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് സോണിയ. അച്ഛനും അമ്മയും ബെഹ്റിനിൽ ഉയർന്ന തസ്തികയിൽ ഉദ്യോഗസ്ഥരായിരുന്നു. പ്രണയം ശക്തമായി തുടരുന്ന അവസരത്തിലാണ് അച്ഛന്റെ നിർദ്ദേശപ്രകാരം റഷീദ് ദുബായിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ സോണിയയെ പിരിഞ്ഞിരിക്കാൻ സാധിക്കാതെ വന്നതോടെ ആ ജോലി ഉപേക്ഷിച്ച് നാട്ടിൽ മറ്റൊരു ജോലിയിൽ കയറി.

എഞ്ചിനീയറിങ്ങും എംബിഎയും കഴിഞ്ഞ സോണിയയ്ക്ക് മാതാപിതാക്കൾ വിവാഹം ആലോചന തുടങ്ങി. എന്നാൽ റഷീദിനെ വേർപിരിയാൻ ആകാതെ സോണിയ ഇസ്ലാം മതം സ്വീകരിച്ച് ആയിഷയായി. ഇങ്ങനെയൊരു മകളില്ലെന്ന് പ്രഖ്യാപിച്ച മാതാപിതാക്കൾ വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നത് പോലും കുറച്ചു. വിവാഹശേഷമാണ് റഷീദിന് കോഴിക്കോട് ഇന്റർനാഷണൽ സ്‌കൂളിൽ ജോലി ലഭിക്കുന്നത്. അവിടെവച്ചാണ് ബിഹാറുകാരിയായ യാസ്മിനെ പരിചയപ്പെട്ടു. ഇത് റാഷിദിനെ ഐസിസിലേക്ക് അടുപ്പിക്കുകയായിരുന്നു. 2016 മെയ് 31 നാണ് മൂവരും മുംബൈയിൽ നിന്നും മസ്‌ക്കറ്റിലേക്ക് വിമാനം കയറി. അന്ന് ആയിഷ ഗർഭിണിയായിരുന്നു. അതിനുശേഷം ഇവർ അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാംപിലേക്ക് പോയി. അവിടെവച്ചാണ് സാറ എന്ന പെൺകുഞ്ഞിന് ആയിഷ ജന്മം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP