Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റതിന് പിന്നിൽ അസ്വാഭാവികത ഒന്നുമില്ല; രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച ഹിസ്റ്ററിയുള്ള യുവതി നിരാശ കാരണം സ്വയം ജീവനൊടുക്കിയത് തന്നെ; ഭാര്യയ്ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പലയിടത്തും കൊണ്ട് പോയതായും നിരന്തരം ഭീഷണിപ്പെടുത്തിയതായുമുള്ള ഭർത്താവിന്റെ പരാതിയിൽ തെളിവൊന്നും കിട്ടിയില്ലെന്ന് പൊലീസ്; സക്കീനയുടെ മരണത്തിൽ 'സിപിഎമ്മിന്' പങ്കില്ല; വയനാട് ജില്ലാ സെക്രട്ടറി ഗാഗറിനെ പൊലീസ് വെറുതെ വിടുമ്പോൾ

മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റതിന് പിന്നിൽ അസ്വാഭാവികത ഒന്നുമില്ല; രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച ഹിസ്റ്ററിയുള്ള യുവതി നിരാശ കാരണം സ്വയം ജീവനൊടുക്കിയത് തന്നെ; ഭാര്യയ്ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പലയിടത്തും കൊണ്ട് പോയതായും നിരന്തരം ഭീഷണിപ്പെടുത്തിയതായുമുള്ള ഭർത്താവിന്റെ പരാതിയിൽ തെളിവൊന്നും കിട്ടിയില്ലെന്ന് പൊലീസ്; സക്കീനയുടെ മരണത്തിൽ 'സിപിഎമ്മിന്' പങ്കില്ല; വയനാട് ജില്ലാ സെക്രട്ടറി ഗാഗറിനെ പൊലീസ് വെറുതെ വിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: വൈത്തിരിയിലെ യുവതിയുടെ ദുരൂഹ മരണത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെ തെളിവില്ലെന്ന് പൊലീസ്. യുവതി ആത്മഹത്യ ചെയ്തതാണെന്ന് കേസന്വേഷണത്തിൽ വ്യക്തമായെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, പരാതിയുമായി കോടതിയെ സമീപിക്കാനാണ് യുവതിയുടെ ഭർത്താവിന്റെ തീരുമാനം. സിബിഐ അന്വേഷണവും ആവശ്യപ്പെട്ടേക്കും.

വൈത്തിരി സ്വദേശിനിയായ സക്കീനയുടെ മരണത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ഭർത്താവ് ജോൺ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതി. തുടർന്ന് അസ്വാഭാവിക മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത വൈത്തിരി പൊലീസ് ഗഗാറിന്റെ മൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഒക്ടോബർ 21 ന് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം 60 ദിവസം പിന്നിടുമ്പോൾ അവസാനിപ്പിക്കുകയാണ്.

മരണം ആത്മഹത്യ തന്നെയാണ്. സക്കീന മുൻപും രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്, കേസിൽ ആരെയും പ്രതി ചേർക്കാൻ തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വൈത്തിരി സിഐ വ്യക്തമാക്കി. യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് വിശദീകരണം.

പൊലീസിൽനിന്നും നീതികിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ ഭർത്താവായ ജോൺ വ്യക്തമാക്കി. പി ഗഗാറിനെതിരായി പരാതി നൽകിയ സാഹചര്യത്തിൽ തനിക്ക് ജോലിക്കായി പോലും പുറത്തിറങ്ങാനാകാത്ത സാഹചര്യമാണുള്ളതെന്നും പാർട്ടി പ്രവർത്തകരിൽനിന്നും ജീവന് ഭീഷണിയുണ്ടെന്നും ജോൺ പറഞ്ഞു.

സംഭവത്തിൽ ഗഗാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഗഗാറിൻ മൊഴി നൽകിയത്. തനിക്കും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സക്കീനയുടെ സുഹൃത്ത് തുളസി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഗഗാറിൻ തന്നെ ഭീഷണിപ്പെടുത്തിയതായി സക്കീന തുളസിയോട് വെളിപ്പെടുത്തിയിരുന്നുവെന്ന് ഭർത്താവിന്റെ പരാതിയിൽ പറഞ്ഞിരുന്നു. യുവതിയുടെ ദുരൂഹമരണത്തിൽ ആരോപണ വിധേയനായ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയെ പിന്തുണച്ച് എൽഡിഎഫ് രംഗത്ത് വന്നിരുന്നു.

ഒക്ടോബർ 21നാണ് വൈത്തിരി സ്വദേശിനി സക്കീന വാടകവീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിൽ ദുരുഹതയുണ്ടന്നും സി പി എം ജില്ലാ സെക്രട്ടറി ഉൾപ്പെടെ പ്രദേശവാസികളായ മറ്റു നാലുപേരുടെ പങ്ക് അന്വേഷിക്കണമെന്നും യുവതിയുടെ ഭർത്താവ് ജോൺ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. തന്റെ ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും നിലവില്ല. ഭാര്യയെ ജില്ലാ സെക്രട്ടറി നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്നത് പതിവായിരുന്നു. മരണം സംഭവിച്ച സ്ഥലം പരിശോധിച്ചാൽ ഇതുകൊലപാതകമണെന്ന് സംശയം തോന്നുമെന്നും പരാതിയിൽ പറയുന്നുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറി തന്റെ ഭാര്യയ്ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പലയിടത്തും കൊണ്ട് പോയതായും നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിച്ചിരുന്നു. ഇവർ ഒരുമിച്ച് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽപോയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഗഗാറിൻ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞിരുന്നു. യുവതി ആദ്യം ഉപയോഗിച്ച ഫോണിലെ സിം കാർഡ് ഗഗാറിൻ ഊരിവാങ്ങിയെന്നും പരാതിയിലുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായി ഗഗാറിന്റെ 10 മാസം മുമ്പ് മുതലുള്ള ഫോൺ രേഖകളടക്കം പരിശോധിച്ച അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ ഭർത്താവ് ജോൺ നൽകിയ പരാതിയിൽ പറയുംപ്രകാരമുള്ള ഫോൺ സംഭാഷണങ്ങൾ യുവതിയുമായി ഗഗാറിൻ നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇപ്പോഴുള്ളത്. വൈത്തിരി പഞ്ചായത്ത് അംഗവും ഗഗാറിന്റെ മകനടക്കമുള്ള സിപിഎം പ്രവർത്തകരും ചേർന്ന് തന്നെ മർദിച്ചെന്ന ജോണിന്റെ പരാതിയും പൊലീസിന് മുമ്പിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP