Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അണയാത്ത പ്രതിഷേധ ജ്വാലയിൽ കേരളം: ജ​ന മു​ന്നേ​റ്റ പ്ര​തി​ഷേ​ധ​സം​ഗ​മ​ങ്ങ​ളി​ൽ ജ​ന​വി​കാ​രം അണപൊട്ടി: കോൺഗ്രസ് പ്രവർത്തകരുടെ 'ഭാരത് ബച്ചാവോ' പ്രതിഷേധ പരിപാടിയിൽ സംഘർഷം: പൊലീസിനെ ആക്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങൾ: കോൺഗ്രസ് നേതാക്കളെയുൾപ്പെടെ അമ്പത്തിനാല് പേർ റിമാന്റിൽ; പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്ന് മുന്നണികൾ

അണയാത്ത പ്രതിഷേധ ജ്വാലയിൽ കേരളം: ജ​ന മു​ന്നേ​റ്റ പ്ര​തി​ഷേ​ധ​സം​ഗ​മ​ങ്ങ​ളി​ൽ ജ​ന​വി​കാ​രം അണപൊട്ടി: കോൺഗ്രസ് പ്രവർത്തകരുടെ 'ഭാരത് ബച്ചാവോ' പ്രതിഷേധ പരിപാടിയിൽ സംഘർഷം: പൊലീസിനെ ആക്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങൾ: കോൺഗ്രസ് നേതാക്കളെയുൾപ്പെടെ അമ്പത്തിനാല് പേർ റിമാന്റിൽ; പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്ന് മുന്നണികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ അ​ണ​യാ​ത്ത പ്ര​തി​ഷേ​ധ​ജ്വാ​ല​യി​ൽ സം​സ്ഥാ​നം കടന്നുപോകുന്നത്. ജി​ല്ല​ക​ളി​ൽ ഡി.​സി.​സി​ക​ളു​ടെയും ഇടതുമുന്നണി പ്രവർത്തകരുടെയും ആ​​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജ​ന മു​ന്നേ​റ്റ പ്ര​തി​ഷേ​ധ​സം​ഗ​മ​ങ്ങ​ളി​ൽ ജ​ന​വി​കാ​രം അ​ണ​പൊ​ട്ടുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണുന്നത്. കോ​ഴി​​ക്കോ​ട്​ ഉ​ൾ​പ്പെ​ടെ വി​വി​ധ​ ജില്ലകളിൽ സംഘർഷമുണ്ടായി. നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആളികത്തുമ്പോൾ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും റിമാൻഡ് ചെയ്തു. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ടി.സിദ്ദീഖ് അടക്കം 54 പേരെയാണ് ജില്ലാ കോടതി റിമാൻഡ് ചെയ്തത്.

ശനിയാഴ്ച കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പ്രതിഷേധ പരിപാടി സംഘർഷത്തിൽ കലാശിച്ചിരുന്നു. ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ കല്ലേറ് നടത്തി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. ഇതിനുപിന്നാലെയാണ് ടി. സിദ്ദീഖ് അടക്കം 54 പേരെ അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോഴിക്കോട് ടൗൺ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ ജില്ലാ കോടതി ജഡ്ജിന് മുന്നിൽ ഹാജരാക്കി.

ഡി.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന ​പ്ര​ക്ഷോ​ഭം കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തിരുന്നു. ഫാ​ഷി​സ​ത്തി​​​​ന്റെ നീ​രാ​ളി​പ്പി​ടി​ത്ത​ത്തി​ൽ​നി​ന്ന്​ രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​​ണ്​ നി​ല​വി​ലെ പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ന്ന്​ ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ഷു​ഭി​ത യൗ​വ​ന​ങ്ങ​ളു​ടെ ചു​ടു​ചോ​ര കൊ​ണ്ട്​ രാ​ജ്യ​ത്തെ കാ​മ്പ​സു​ക​ൾ ച​രി​ത്രം തീ​ർ​ക്കു​ക​യാ​ണെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ​മ​ന്ത്രി വി.​എ​സ്.​ ശി​വ​കു​മാ​ർ, പി.​സി. വി​ഷ്​​ണു​നാ​ഥ്​ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു. ആ​റ്റി​ങ്ങ​ലി​ൽ വി​വി​ധ മ​ഹ​ല്ല്​ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ​പ്ര​തി​ഷേ​ധ റാ​ലി​യി​ൽ 20,000ത്തോാ​ളം പേ​രാ​ണ്​ അ​ണി​നി​ര​ന്ന​ത്.

അതേസമയം, എൽ.ഡി.എഫ്. സർക്കാരുമായി ചേർന്ന് നടത്തിയ പ്രതിഷേധത്തിൽ യു.ഡി.എഫിലെ പ്രതിസന്ധി രൂക്ഷമായിരുന്നു. സർക്കാരുമായി ചേർന്ന് നടത്തിയ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ ചില കക്ഷികളുടെയും കോൺഗ്രസിന്റെയും നിലപാടിനെതിരെ മുസ്ലിംലീഗിന് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. കോൺഗ്രസിനുള്ളിലും ഇത് രൂക്ഷമായി വിഭാഗീയതയ്ക്ക് വഴിവച്ചിട്ടുണ്ടെന്നാണ് സൂചന.

പൗരത്വബില്ലിനെതിരെ ഇക്കഴിഞ്ഞ 18ന് സർക്കാരുമായി യോജിച്ച് നടത്തിയ പ്രക്ഷോഭത്തിനെതിരെ കഴിഞ്ഞദിവസം യു.ഡി.എഫ് കൺവീനറും കെപിസിസി പ്രസിഡന്റും പരസ്യമായി രംഗത്തുവന്നതോടെയാണ് ലീഗ് നിലപാട് കടുപ്പിക്കുന്നതെന്ന് ശ്രദ്ധേയം. ഇക്കാര്യത്തിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതിനെതിരെ അവർ ശക്തമായ പ്രതിഷേധത്തിലാണ് ഇപ്പോഴും. രാജ്യത്തെ പൊതുവിൽ ബാധിക്കുന്ന ഒരുവിഷയത്തിൽ പരസ്പരം കലഹിച്ച് നിൽക്കുന്നതിന് പകരം ഒന്നിച്ചുതന്നെയാണ് എതിർക്കേണ്ടത് എന്നാണ് ലീഗ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നതും.

ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇനി ഇടതുമുന്നണിയുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന സന്ദേശം കേന്ദ്രസർക്കാരിന് നൽകുന്നതിന് വേണ്ടിയാണ് ഇടതുമുന്നണിയുമായി യോജിച്ച സമരം നടത്തിയത്. എന്നാൽ യോജിച്ച് സമരം നടത്തേണ്ട ആവശ്യം ഇനിയില്ലെന്നും യു.ഡി.എഫ് അതിന്റേതായ രീയിയിലായിരിക്കും സമരം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

പൗരത്വഭേദ​ഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തുകയാണ്. ഇതുവരെ അക്രമണങ്ങളിൽ 16 പേർ മരണപ്പെട്ടതായി ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പതിനായിരത്തിലധികം പ്രക്ഷോപകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മം​ഗളൂരുവിൽ കർഫ്യൂ നിലനിൽക്കുയാണ്. കേരളത്തിലെ മാധ്യമപ്രവർത്തകരെ അടകം കഴിഞ്ഞ ദിവസം കർണാടക പൊലീസ് കസ്റ്റഡിയിൽ വെച്ചിരുന്നു.

ഏഴ് മണിക്കൂറുകൾക്ക് ശേഷമാണ് ഇവരെ വിട്ടത്. ശനിയാഴ്ച ഉച്ചയോടെ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ കർണാടക പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. മം​ഗളൂരുവിലെ പ്രവർത്തകർക്കൊപ്പം നിന്ന് പ്രതിഷേധക്കുമ്പോഴാണ് പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധത്തിൽ വൻ ജനവികാരമാണ് മുന്നേറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP