Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഥാപാത്രത്തിനായി ആവശ്യപ്പെടുന്ന വേഷം ധരിക്കണം; അവിടെ സംവിധായകനിൽ വിശ്വസിക്കണം; താനൊരു മോഡൽകൂടിയാണ് അപ്പോൾ എന്തുകൊണ്ട് ധരിച്ചു കൂടാ; വിവാദ ബിക്കിനി ചിത്രത്തിന് മറുപടിയുമായി ദീപ്തി സതി

കഥാപാത്രത്തിനായി ആവശ്യപ്പെടുന്ന വേഷം ധരിക്കണം; അവിടെ സംവിധായകനിൽ വിശ്വസിക്കണം; താനൊരു മോഡൽകൂടിയാണ് അപ്പോൾ എന്തുകൊണ്ട് ധരിച്ചു കൂടാ; വിവാദ ബിക്കിനി ചിത്രത്തിന് മറുപടിയുമായി ദീപ്തി സതി

മറുനാടൻ ഡെസ്‌ക്‌

ലാൽ ജോസ് ചിത്രം നീനയിലൂടെ അരങ്ങേറിയ ദീപ്തി സതി ഒരിടവേളയ്ക്ക് ശേഷം എത്തുന്നത് പൃഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസൻസിലൂടെയാണ്.തമിഴിലും കന്നഡയിലും മറാത്തിയിലുമൊക്കെ സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും താരത്തിനെ പിന്നീട് അടുത്തകാലത്തായി ആരും കണ്ടിരുന്നില്ല. മപൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് ചിത്രം ഡ്രൈവിങ് ലൈസൻസിലൂടെയാണ് ദീപ്തി മലയാളത്തിലേക്ക് തിരികെ വരുന്നത്. നീനയെ പോലെ ബോൾഡായ, ഭാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപ്തി അവതരിപ്പിച്ചിരിക്കുന്നത്.

കുറച്ച് നാളുകൾക്ക് മുമ്പ് ദീപ്തിയുടെ ചില ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരം ഫേസ്‌ബുക്കിൽ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിനെതിരെ ചില സദാചാര വാദികൾ രംഗത്തെത്തിയെങ്കിലും താരം അതൊന്നും പരിഗണിച്ചേയില്ല. മറാത്തി ചിത്രത്തിലേതായിരുന്നു വൈറലായ ചിത്രങ്ങൾ. ആ സംഭവത്തെ കുറിച്ച് ദീപ്തി മനസ് തുറക്കുന്നു.

''മറാത്തി ചിത്രത്തിൽ ബിക്കിനിയിട്ട് അഭിനയിച്ചിരുന്നു. അതിന്റെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. ചിത്രത്തിൽ 10 സെക്കന്റ് മാത്രമാണ് ആ വേഷത്തിലെത്തുന്നത്. പക്ഷെ കഥാപാത്രം ആവശ്യപ്പെടുന്നു എന്നതുകൊണ്ടാണ് ആ വേഷം ധരിച്ചത്. കഥാപാത്രത്തിനായി ആവശ്യപ്പെടുന്ന വേഷം ധരിക്കണം. അവിടെ സംവിധായകനിൽ വിശ്വസിക്കണം. നല്ല കഥയാണെങ്കിൽ നന്നായി ചെയ്യാൻ കഴിഞ്ഞാൽ പ്രേക്ഷകർ നമ്മളുടെ കൂടെ നിൽക്കും''. മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു ദീപ്തിയുടെ പ്രതികരണം.

താനൊരു മോഡൽകൂടിയായണെന്നും അപ്പോൾ എന്തുകൊണ്ട് ചെയ്തൂകൂടെന്നും താൻ ചിന്തിച്ചെന്നും താരം പറയുന്നു. മോഡലിങ്ങും അഭിനയവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ദീപ്തി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP