Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോഷൻ നല്ല നടനാണെന്ന് അദ്ദേഹത്തെ അറിയാവുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്; കാണിച്ചു തരുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് അദ്ദേഹം; റോഷന്റെ അഭിനയത്തെപ്പറ്റി യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്നും മഞ്ജു വാര്യർ

റോഷൻ നല്ല നടനാണെന്ന് അദ്ദേഹത്തെ അറിയാവുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്; കാണിച്ചു തരുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് അദ്ദേഹം;  റോഷന്റെ അഭിനയത്തെപ്പറ്റി യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്നും മഞ്ജു വാര്യർ

മറുനാടൻ മലയാളി ബ്യൂറോ

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് 'പ്രതി പൂവൻ കോഴി'. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ഈ ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് റോഷൻ ആൻഡ്രൂസ് എത്തിയത്. റോഷന്റെ അഭിനയം എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി തനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്നാണ് മഞ്ജു വാര്യർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

'റോഷൻ നല്ല നടനാണെന്ന് അദ്ദേഹത്തെ അറിയാവുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അഭിനയിച്ചു കാണിച്ചു തരുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് റോഷൻ. അതുകൊണ്ടു തന്നെ റോഷന്റെ അഭിനയം എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി എനിക്ക് സംശയമേ ഉണ്ടായിരുന്നില്ല. അത്രയും ദിവസം ക്യാമറയ്ക്കു പിന്നിൽ നിന്ന സംവിധായകൻ ഒപ്പം വന്ന് അഭിനയിക്കുമ്‌ബോഴുള്ള കൗതുകം തുടക്കത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നല്ല അനുഭവപരിചയമുള്ള നടനൊപ്പം അഭിനയിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്' എന്നാണ് അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞത്.

അനുശ്രീ, സൈജു കുറുപ്പ്, അലൻസിയർ, എസ്‌പി ശ്രീകുമാർ, ഗ്രേസ് ആന്റണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഉണ്ണി ആർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP