Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണ്ഡലപൂജയ്ക്ക് തൊട്ട് മുമ്പ് വെടിവഴിപാടിനും സന്നിധാനത്ത് തുടക്കം; വഴിപാട് തുടങ്ങാൻ വൈകിയതിന് കാരണം അഗ്‌നി ശമന സേനയുടേതടക്കമുള്ള അനുമതി പത്രം ലഭിക്കുന്നതിലുണ്ടായ കാലതാമസം; അഭീഷ്ഠകാര്യ സിദ്ദിഖായി ഭക്തർ നൂറ്റാണ്ടുകളായി നടത്തി വരുന്ന വെടിവഴിപാട് വീണ്ടും സന്നിധാനത്ത് തുടങ്ങുമ്പോൾ

മണ്ഡലപൂജയ്ക്ക് തൊട്ട് മുമ്പ് വെടിവഴിപാടിനും സന്നിധാനത്ത് തുടക്കം; വഴിപാട് തുടങ്ങാൻ വൈകിയതിന് കാരണം അഗ്‌നി ശമന സേനയുടേതടക്കമുള്ള അനുമതി പത്രം ലഭിക്കുന്നതിലുണ്ടായ കാലതാമസം; അഭീഷ്ഠകാര്യ സിദ്ദിഖായി ഭക്തർ നൂറ്റാണ്ടുകളായി നടത്തി വരുന്ന വെടിവഴിപാട് വീണ്ടും സന്നിധാനത്ത് തുടങ്ങുമ്പോൾ

എസ് രാജീവ്

ശഖരിമല : അഭീഷ്ഠകാര്യ സിദ്ദിഖായി ഭക്തർ നൂറ്റാണ്ടുകളായി നടത്തി വരുന്ന വെടിവഴിപാടിന് സന്നിധാനത്ത് തുടക്കമായി. സുരക്ഷാ പ്രശ്‌നമടക്കമുള്ള വിവിധ കാരണങ്ങൾ കൊണ്ട് കഴിഞ്ഞ മൂന്ന് മണ്ഡലകാലങ്ങളിലായി മുടങ്ങിക്കിടന്നിരുന്ന ശബരിമല തീർത്ഥാടന ചരിത്രത്തോളം തന്നെ പഴക്കമുള്ള വഴിപാടിനാണ് ശനിയാഴ്ച രാവിലെ മുതൽ തുടക്കമായിരിക്കുന്നത്.

വെടി വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് വലിയ നടപ്പന്തലിന്റെ തുടക്ക ഭാഗത്ത് വലതു വശത്തായും ദർശനം കഴിഞ്ഞ് തീർത്ഥാടകർ മടങ്ങുന്ന വലിയ നടപ്പന്തലിലെ ഫ്‌ളൈ ഓവറിലുമായി ക്രമീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ പണമടയ്ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെറിയ വെടി ഒന്നിന് 10 വലിയ വെടി ഒന്നിന് 20 രൂപ എന്നിങ്ങനെയാണ് നിരക്ക്. കൊപ്രാക്കളത്തിന് സമീപത്തായാണ് വെടിപ്പുര ഒരുക്കിയിരിക്കുന്നത്.

അഗ്‌നിശമന സേനയുടേതടക്കമുള്ള കർശന സുരക്ഷാ ക്രമീകരണങ്ങളാണ് വെടിപ്പുരയിൽ ഒരുക്കിയിരിക്കുന്നത്. അനൗൺസ്‌മെന്റ് കൗണ്ടറിൽ പേര് നൽകി പണമടയ്ക്കുന്നതിന് പിന്നാലെ വഴിപാടുകാരന്റെ പേരിലുള്ള വെടി വെടിപ്പുരയിൽ മുഴങ്ങും. നട തുറന്നിരിക്കുന്ന മുഴുവൻ സമയങ്ങളിലും വഴിപാട് കൗണ്ടർ പ്രവർത്തിക്കും. ഈ മണ്ഡലകാലാരംഭത്തിന് മുമ്പുതന്നെ വെടിവഴിപാട് പുനരാരംഭിക്കുന്നത് സംബന്ധിച്ച നടപടികൾ ദേവസ്വം ബോർഡ് ആരംഭിച്ചിരുന്നു.

എന്നാൽ അഗ്‌നി ശമന സേനയുടേതടക്കമുള്ള അനുമതി പത്രം ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് വഴിപാട് പുനരാരംഭിക്കുന്നതിന് തടസമായത്. വനം വകുപ്പിന്റേതും അഗ്‌നി ശമന സേനയുടേതടക്കമുള്ള വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ചയോടെ സന്നിധാനത്തെത്തി നടത്തിയ പരിശോധനകൾക്ക് ശേഷം പച്ചക്കൊടി കാട്ടിയതോടെയാണ് വെടി വഴിപാട് ആരംഭിക്കാൻ സാഹചര്യമൊരുങ്ങിയത്. ഓച്ചിറ സ്വദേശിയായ പവന സുധീറാണ് വഴിപാടിന്റെ കരാറുകാരൻ .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP