Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിതവേഗതയിൽ വന്ന കാർ ബൈക്കിന്റെ പിന്നിൽ ഇടിച്ചു തെറിപ്പിച്ചു: ബോണറ്റിലും നിലത്തും വീണ ഫിറോസിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി: കാറിൽ കുരുങ്ങിയ ഫിറോസിനെയും കൊണ്ട് മുന്നോട്ട് നീങ്ങിയത് ഇരുപത് മീറ്ററോളം ദൂരം: ദുരൂഹതയൊഴിതെ കെഎസ്ആർടിസി ജീവനക്കാരന്റെ അപകടമരണം: ​​ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കുടുംബാം​ഗങ്ങൾ

അമിതവേഗതയിൽ വന്ന കാർ ബൈക്കിന്റെ പിന്നിൽ ഇടിച്ചു തെറിപ്പിച്ചു: ബോണറ്റിലും നിലത്തും വീണ ഫിറോസിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി: കാറിൽ കുരുങ്ങിയ ഫിറോസിനെയും കൊണ്ട് മുന്നോട്ട് നീങ്ങിയത് ഇരുപത് മീറ്ററോളം ദൂരം: ദുരൂഹതയൊഴിതെ കെഎസ്ആർടിസി ജീവനക്കാരന്റെ അപകടമരണം: ​​ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കുടുംബാം​ഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചാത്തന്നൂർ: ഇക്കഴിഞ്ഞ ഡിസംബർ എട്ടാം തിയതിയാണ് ചാത്തന്നൂരിൽ കെഎസ്ആർടിസി ജീവനക്കാരനായ ഫിറോസ് ബാബു സഞ്ചരിച്ച ബെെക്കിൽ അമിത വേ​ഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച് അപകടമുണ്ടായി മരണപ്പെടുന്നത്. എന്നാൽ ഫിറോസ് ബാബുവിന്റെ അപകടമരണം ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്ന് ആരോപണത്തിൽ ബന്ധുക്കൾ രം​ഗത്തെത്തി. ഫിറോസിനെ അപകടപ്പെടുത്തിയ കാർ ഓടിച്ചിരുന്നത് ഒരു കെഎസ്ആർടിസി ജീവനക്കാരനാണ്. ഇയാളുടെ അടുത്ത ബന്ധുക്കളും ഉന്നതഉദ്യോഗസ്ഥരും ഈ പരാതിയിലെ ആരോപണവിധേയരും തമ്മിൽ അടുത്തബന്ധം പുലർത്തുന്നവരുമാണ്.

കൂടാതെ അപകടത്തിലുൾപ്പെട്ട ഒന്നാം പ്രതി ഓടിച്ച കാറിൽ ഇയാളെ കൂടാതെ മറ്റാരെങ്കിലും യാത്രക്കാരായി ഉണ്ടായിരുന്നോ എന്നതും അപകടമരണത്തിലേക്ക് കൂടുതൽ ദുരൂഹതയുളവാക്കുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് അപകടമരണത്തിന്റെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചാത്തന്നൂർ പൊലീസ് മുമ്പാകെ നിവേദം കൊടുത്തിരിക്കുകയാണ് കുടുംബാം​ഗങ്ങൾ.

കൂടാതെ, മരണപ്പെട്ട ഫിറോസ്ബാബു കെഎസ്ആർടിസിയിൽ 2011 കാലഘട്ടത്തിലാണ് എംപാനൽ ജോലിയിൽ പ്രവേശിച്ചത് ആദ്യ നിയമനം പത്തനാപുരം ഡിപ്പോയിലും ശേഷം പി.എസ്.സി പഴി ഡ്രൈവറായി ഫിറോസ് സ്ഥിരനിയമനം ലഭിക്കുകയായിരുന്നു. ഫിറോസ് ജോലിയിൽ പ്രവേശിച്ച കാലം മുതൽ മരണപ്പെട്ടുന്നത് വരെ ശശികുമാർ, അജിത്കുമാർ, സജീവ്കുമാർ തുടങ്ങിയവർ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുക പതിവായിട്ടുള്ളതാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫിറോസ് സങ്കടത്തോടെ പറഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ഇവർ മൂവരും പരസ്പരം ആലോചിച്ച് ഫിറോസിനെ ഡ്രൈവർ ജോലിയിൽ നിന്നും എന്നന്നേക്കുമായി പുറത്താക്കുന്നതിന് നിരവധി കുത്സിതപ്രവർത്തികൾ നടത്തിയിട്ടുണ്ടെന്നും. ഇതിന്റെ ഭാഗമായി സസ്‌പെൻഷൻ, ദൂരേസ്ഥലത്തേക്ക് മാറ്റം എന്നിവ നടത്തി മാനസികമായി പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ഫിറോസുമായി ഉണ്ടായ തർക്കത്തിൽ അജിത് കുമാർ പരസ്യമായി നിന്നെ ഞാൻ ശരിയാക്കിതരാമെടാ എന്ന തരത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളും ഫിറോസും തമ്മിലുള്ള കേസ് വഞ്ചിയൂർ കോടതി മുമ്പാകെ നടക്കുന്നുണ്ട്. വിചാരണ തുടങ്ങുന്നതിന് മുമ്പേ ഫിറോസിന് ഉണ്ടായ അപകട മരണമാണ് അപകടമരണത്തിന്റെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്നതെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയത്.

കൂടാതെ ഫിറോസിനെ അപകടപ്പെടുത്തിയ കാർ ഓടിച്ചിരുന്നത് ഒരു കെഎസ്ആർടിസി ജീവനക്കാരനാണ്. ഇയാളുടെ അടുത്ത ബന്ധുക്കളും ഉന്നതഉദ്യോഗസ്ഥരും ഈ പരാതിയിലെ ആരോപണവിധേയരും തമ്മിൽ അടുത്തബന്ധം പുലർത്തുന്നവരുമാണ്. കൂടാതെ അപകടത്തിലുൾപ്പെട്ട ഒന്നാം പ്രതി ഓടിച്ച കാറിൽ ഇയാളെ കൂടാതെ മറ്റാരെങ്കിലും യാത്രക്കാരായി ഉണ്ടായിരുന്നോ എന്നതും അപകടമരത്തിലേക്ക് കൂടുതൽ ദുരൂഹയുളവാക്കുന്നു. മാത്രമല്ല ഫിറോസിന്റെ മരണത്തിൽ കുടുംബത്തിന് നിരവധി സംശയങ്ങളാണ് ഉള്ളത്. അപകടമരണത്തിൽ ഗൂഢാലോചനയോ അവിഹിത ഇടപെടലുകളോ നടന്നിട്ടുള്ളതായി സംശയിക്കുന്നതായി ഉൾപ്പെടുത്തി ചാത്തന്നൂർ പൊലീസ് മുമ്പാകെ പരാതി കൊടുത്തിട്ടുണ്ട്.

അമിതവേഗതയിൽ വന്ന കാർ ബൈക്കിന്റെ പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ചാത്തന്നൂർ താഴംതെക്ക് സ്വർണ്ണലയത്തിൽ ബാബുവിന്റെ മകൻ ഫിറോസ്ബാബുവാണ് (41) മരിച്ചത്. ഡിസംബർ എട്ടിന് പകൽ 2.30ന് ദേശീയ പാതയിലെ കാരംകോട് ജെ.എസ്.എം ജംഗഷന് സമീപത്തായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്ത് നിന്നുവന്ന ഫിറോസിന്റെ ബൈക്കിന് പിന്നിൽ കാറിടിക്കുകയായിരുന്നു.

ഇതിന്റെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലും തുടർന്ന് നിലത്തും വീണ ഫിറോസിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. കാറിൽ കുരുങ്ങിയ ഫിറോസിനെയും കൊണ്ട് മുന്നോട്ടുനീങ്ങിയ കാർ പതിനഞ്ചു മീറ്റർ കഴിഞ്ഞാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ ഫിറോസിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ ചാത്തന്നൂർ പൊലീസ് കേസെടുത്തിരുന്നു. സ്വർണ്ണമ്മ മാതാവാണ്. ഭാര്യ: മായ, മക്കൾ: അഭിജിത്, അഭിനവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP