Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനകീയപ്രക്ഷോഭത്തെത്തുടർന്ന് സാദ് അൽ ഹരീരി രാജിവെച്ചതോടെ നാടകീയ നീക്കം: പ്രെഫസർ "ഹസൻ ദിയാബ്" ഇനി ലെബനന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റു

ജനകീയപ്രക്ഷോഭത്തെത്തുടർന്ന് സാദ് അൽ ഹരീരി രാജിവെച്ചതോടെ നാടകീയ നീക്കം: പ്രെഫസർ

മറുനാടൻ മലയാളി ബ്യൂറോ

ബയ്റുത്ത്: ലെബനന്റെ പുതിയ പ്രധാനമന്ത്രിയായി ഹസൻ ദിയാബിനെ പ്രഖ്യാപിച്ചു. രാജ്യവ്യാപക ജനകീയ പ്രതിഷേധത്തിനിടയിൽ ഒരാഴ്ച നീണ്ടുനിന്ന പ്രതിസന്ധിയിൽ സാദ് അൽ ഹരീരി രാജിവെച്ചതോടെയാണ് പ്രസിഡന്റായി ഹസൻ ദിയാബിനെ തിരഞ്ഞെടുക്കുന്നത്. ബയ്റുത്തിലെ അമേരിക്കൻ സർവകലാശാലയിൽ എൻജിനിയറിങ് പ്രൊഫസറാണ് അറുപതുകാരനായ ദിയാബ് ഇപ്പോൾ. പാർലമെന്റ് അംഗങ്ങളുടെ അഭിപ്രായം തേടിയശേഷം വ്യാഴാഴ്ചയാണ് പ്രസിഡന്റ് മൈക്കൽ ഔൻ പുതിയ പ്രധാനമന്ത്രിയായി ദിയാബിനെ പ്രഖ്യാപിച്ചത്.

1975-90 കളിലെ ആഭ്യന്തരയുദ്ധത്തിനുശേഷം ഏറ്റവും മോശമായ സാമ്പത്തിക-സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസ്ഥായണ് ഇപ്പോൾ ലെബനിൽ. ആഴത്തിൽ ഭിന്നിച്ചിരിക്കുന്ന രാജ്യത്ത് പ്രധാനമനത്രിയായി എത്തിയ ഹസ്സൻ ദിയാബിന്റെ ശ്രമങ്ങൾ എത്രത്തോളം വരുമെന്നാണ് അണികൾ നോക്കി കാണുന്നത്.

രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളുമായും കൂടിയാലോചിച്ച് സർക്കാർ രൂപീകരിക്കുന്നതിന് വേഗത്തിൽ പ്രവർത്തിക്കുമെന്ന് ഡയാബ് തന്റെ ആദ്യ പൊതു പ്രസംഗത്തിൽ പറഞ്ഞിരുന്നു. അമേരിക്കൻ ബെയ്‌റൂത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ 60 കാരനായ ദിയോബ് ലോകത്തിലെ ഏറ്റവും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ഒരു സർക്കാർ രൂപീകരിക്കുകയെന്ന കഠിനമായ ദൗത്യത്തെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന് ശ്രദ്ധേയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP