Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നു കുറഞ്ഞപ്പോൾ അപ്പുറത്ത് ഒന്ന് കൂടി: ദിവസവണ്ടികളിൽ ഒന്നു കുറഞ്ഞപ്പോൾ ആഴ്ച വണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് കൂട്ടി റെയിൽവേ; രണ്ട് തീവണ്ടികളിൽ സ്ലീപ്പർ കോച്ച് കുറച്ചപ്പോൾ യാത്രക്കാർക്ക് നഷ്ട്ടമായത് 72 ബർത്തുകൾ; എക്സ്പ്രസുകളിലെ തത്കാൽ, പ്രമീയം തത്കാൽ ക്വാട്ടകളും കുറയും

ഒന്നു കുറഞ്ഞപ്പോൾ അപ്പുറത്ത് ഒന്ന് കൂടി: ദിവസവണ്ടികളിൽ ഒന്നു കുറഞ്ഞപ്പോൾ ആഴ്ച വണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് കൂട്ടി റെയിൽവേ; രണ്ട് തീവണ്ടികളിൽ സ്ലീപ്പർ കോച്ച് കുറച്ചപ്പോൾ യാത്രക്കാർക്ക് നഷ്ട്ടമായത് 72 ബർത്തുകൾ; എക്സ്പ്രസുകളിലെ തത്കാൽ, പ്രമീയം തത്കാൽ ക്വാട്ടകളും കുറയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് ദിവസവുമുള്ള രണ്ട് തീവണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് കുറച്ചപ്പോൾ യാത്രക്കാർക്ക് നഷ്ടപ്പെട്ടത് 72 ബർത്തുകൾ. ഇതുമൂലം മലബാർ, മാവേലി എക്സ്പ്രസുകളിലെ തത്കാൽ, പ്രമീയം തത്കാൽ ക്വാട്ടകളും കുറയുമെന്ന് സൂചന.

ചെന്നൈ-തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് എന്നിവയിലും 72 സ്ലീപ്പർ ബർത്തുകൾ കുറയും. ഇത് ജനുവരി 28 മുതൽ പ്രാബല്യത്തിൽ വരും. ദിവസവണ്ടികളിൽ ഒന്നു കുറയുമ്പോൾ ആഴ്ച വണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് കൂട്ടി. മാവേലി(16603, 16604)യിൽ 72 സ്ലീപ്പർ ബർത്തുകൾ കുറയുമ്പോൾ ഒപ്പം 11 തത്കാൽ ക്വാട്ടയും കുറയും. നിലവിൽ 121 തത്കാൽ സീറ്റുകളാണുള്ളത്. മലബാറിൽ (16629, 16630) 102 സ്ലീപ്പർ തത്കാലുള്ളത് 91 ആയി കുറയും. തേഡ് എ.സി.യിൽ 40 ഉള്ളത് 50 ആകും.

ചെന്നൈ-തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റിൽ (22639) 143 സ്ലീപ്പർ തത്കാലുള്ളത് 132 ആകും. ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റിൽ (22640) 131 ഉള്ളത് 121 ആകും. പ്രതിദിന വണ്ടികളിൽ ഒരു സ്ലീപ്പർ കോച്ച് കുറയ്ക്കുമ്പോൾ ആഴ്ചവണ്ടികളിൽ ഒരു ബർത്തിലെ 72 സ്ലീപ്പർ ബർത്തുകൾ കൂട്ടി. പുതുച്ചേരി-മംഗളൂരു വീക്ക്‌ലി എക്സ്പ്രസ് (16855, 16857), മംഗളൂരു-പുതുച്ചേരി (16856, 16858), പുതുച്ചേരി-കന്യാകുമാരി (16861, 16862) എന്നീ ആറുവണ്ടികളിലാണ് അധിക സ്ലീപ്പർ കോച്ച് ഘടിപ്പിക്കുന്നത്.

യാത്രക്കാർക്ക് ബർത്തുകൾ കുറയും. പക്ഷേ, റെയിൽവേയ്ക്ക് വരുമാനം കൂടും. കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്ക് സ്ലീപ്പർ ബർത്തിന് 300 രൂപയാണ്. തേഡ് എ.സി.യിൽ 815 രൂപ നൽകണം. തത്കാൽ ക്വാട്ടയിൽ സ്ലീപ്പറിന് 400 രൂപയാകുമ്പോൾ തേഡ് എ.സി.ക്ക് 1130 രൂപ നൽകണം. പ്രീമിയം തത്കാലിന് വണ്ടിവരുന്നതിന് മണിക്കൂറുകൾ അടുക്കുമ്പോൾ എ.സി.യിൽ പൊള്ളുംവിലയാകും.

അതേ സമയം , ക്രിസ്മസ് യാത്രാത്തിരക്ക് റെയിൽവേക്ക് ചാകര തന്നെയാണ്. പ്രീമിയം തത്കാൽ ബുക്കിങ് മുഖേന മൂന്നിരട്ടി വരെ നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നത്. ചെന്നൈയിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികളിലാണ് ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് വൻതിരക്ക് അനുഭവപ്പെടുന്നത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ലീപ്പർക്ലാസിൽ 1410 രൂപ വരെയാണ് പ്രീമിയം തത്ക്കാൽ നിരക്ക്. സ്ലീപ്പർ ടിക്കറ്റിന് 470 രൂപ ഈടാക്കുന്ന സ്ഥാനാത്താണ് ഇത്രയും ഇരട്ടി തുക വന്നിരിക്കുന്നത്.

പതിവ് തീവണ്ടികൾ കൂടാതെ ശബരിമല തീർത്ഥാടനം പ്രമാണിച്ച് പ്രത്യേക സർവീസ് നടത്തുന്ന തീവണ്ടികളിലും പ്രീമിയം തത്കാൽമൂലം മൂന്നിരട്ടി നിരക്ക് റെയിൽവേ ഈടാക്കുന്നുണ്ട്. ശബരിമല പ്രത്യേക തീവണ്ടികളിൽ പലതും പ്രീമിയം തത്കാലിലെ നിരക്ക് ഈടാക്കുന്ന ഡൈനാമിക് പ്രൈസിങ് രീതി പിന്തുടരുന്ന സുവിധ തീവണ്ടികളാണ്.

ഈ തീവണ്ടികളിൽ ലഭ്യമായ ടിക്കറ്റുകളിൽ ആദ്യം ബുക്ക് ചെയ്യുന്ന 20 ശതമാനം ടിക്കറ്റുകൾക്ക് തത്ക്കാൽ നിരക്കും പിന്നീട് ഒരോ 20 ശതമാനം ടിക്കറ്റുകൾ തീരുന്നത് അനുസരിച്ച് നിരക്ക് വർധിക്കുകയുമാണ്. ഇത്തരത്തിൽ അടിസ്ഥാനനിരക്കിന്റെ മൂന്നിരട്ടിവരെ ടിക്കറ്റ്ചാർജ് ഉയരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP