Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഹങ്കാരികളായ മോദിയും അമിത് ഷായും ശ്രമിക്കുന്നത് ഇന്ത്യയെ തകർക്കാൻ; പ്രതിഷേധത്തിന് മുന്നിൽ ബിജെപി സർക്കാരിന് പിടിച്ചു നിൽക്കാനാവില്ല; രാജ്യത്ത് പ്രതിഷേധം ആളിപ്പടരുമെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എംപി

അഹങ്കാരികളായ മോദിയും അമിത് ഷായും ശ്രമിക്കുന്നത് ഇന്ത്യയെ തകർക്കാൻ; പ്രതിഷേധത്തിന് മുന്നിൽ ബിജെപി സർക്കാരിന് പിടിച്ചു നിൽക്കാനാവില്ല; രാജ്യത്ത് പ്രതിഷേധം ആളിപ്പടരുമെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എംപി

ജംഷാദ് മലപ്പുറം

മലപ്പുറം: അഹങ്കാരികളായ മോദിയും അമിതഷായും ഇന്ത്യയെ തകർക്കാനാണ് ശ്രമിക്കുന്നത്. പ്രതിഷേധത്തിന് മുന്നിൽ ബിജെപി സർക്കാരിന് പിടിച്ചു നിൽക്കാനാവില്ല. ബിജെപി സർക്കാരിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിപ്പടരുമെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എംപി.പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുയർത്തി താനൂരിൽ പടുകൂറ്റൻ റാലി. താനൂർ നിയോജഃമണ്ഡലം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിലാണ് താനൂരിൽ റാലിയും പൊതുസമ്മേളനവും നടത്തിയത്. ഹാർബറിൽ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി പരപ്പനങ്ങാടി റോഡിലുള്ള മാനുഹാജി ഗ്രൗണ്ടിൽ സമാപിച്ചു. ആയിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്.

പ്രതിഷേധ സമേളനം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുകയും അതിന്റെ പേരിൽ മുസ്ലിംകളെ ഒറ്റപ്പെടുത്താനുള്ള സർക്കാർ നീക്കം രാജ്യം ചെറുത്തു തോല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതേതര ജനാധിപത്യ വുശ്വാസികളും വുദ്യാര്ഥികളും ഉയർത്തുന്ന പോരാട്ടത്തിന്റെ മുന്നിൽ ബിജെപി സർക്കാരിന് പിടിച്ചു നിൽക്കാനാവില്ല. അഹങ്കാരികളായ മോദിയും അമിതഷായും ഇന്ത്യയെ തകർക്കാനാണ് ശ്രമിക്കുന്നത്. വഴങ്ങാത്ത സംസ്ഥാനങ്ങളെ ഗവർണർമാരെ ഉപയിഗിച്ചു പിൻസീറ്റ് ഭരണം നടത്തി നിയന്ത്രിക്കാനാണ് ബിജെപി ശ്രമിക്കുന്നത്വന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം മുസ്ലിം പ്രസിഡന്റ് കെ എൻ മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.

കെ കുട്ടി അഹമ്മദ് കുട്ടി, അബ്ദുറഹിമാൻ രണ്ടത്താണി, ഷമ്മാസ് ദാരിമി (സമസ്ത), ഡോ. പിപി മുഹമ്മദ് (കെ.എൻ.എം.), അഹമ്മദ് അബ്ദുള്ള സഖാഫി (കേരള മുസ്ലിം ജമാഅത്ത്), ഹബീബ് ജഹാൻ (ജമാഅത്തെ ഇസ്ലാമി), നബീൽ രണ്ടത്താണി (വിസ്ഡം), പി സുഹൈൽ സാബിർ മാസ്റ്റർ (മര്കസുദ്ദഅവ), എംപി അഷറഫ് (മുസ്ലിം ലീഗ്), ഒ രാജൻ (കോൺഗ്രസ്), എ പി സുബ്രഹ്മണ്യൻ (സിപിഐ), ഇബ്റാഹീംകുട്ടി മംഗലം (വെൽഫെയർ പാർട്ടി), എ പി മുഹമ്മദ് ശരീഫ് (ഐ.എൻ.എൽ), സയ്യിദ് ഫക്രുദീൻ ഹസനി തങ്ങൾ, സിഎം അബ്ദുസ്സമദ് ഫൈസി, ഹക്കീം ഫൈസി കാളാട്, യാസീൻ സഖാഫി, ഉബൈദുള്ള താനാളൂർ, നൂഹ് കരിങ്കപ്പാറ, കെപി മുഹമ്മദ് ഇസ്മയിൽ, അഷറഫ് വൈലത്തൂർ, ലത്തീഫ്, പ്രൊഫ.വിപി ബാബു, റസാഖ് പകര, സി മുഹമ്മദ് അഷറഫ്, പിടി ഇല്യാസ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ റാലിക്ക് വിവിധ സംഘടനാ നേതാക്കൾ നേതൃത്വം നൽകി.

അതേ സമയം ഇന്ത്യയുടെ മതേതരത്വം തകർത്ത് മത രാഷ്ട്രമാക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പൗരത്വ ഭേദഗതി ബില്ല് മതം പൗരത്വത്തിന് മാനദണ്ഡമാക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്നും നാളെ സവർക്കറെ രാഷ്ട്രപിതാവാക്കിയും ബിജെപി സർക്കാർ പ്രഖ്യാപിച്ചേക്കാമെന്നും ഇതിനെ അംഗീകരിക്കുവാൻ ഒരു മതേതര വിശ്വാസിക്കും സാധിക്കുകയില്ലെന്നും ബിജെപി നിലപാട് മാറ്റുന്നത് വരെ കോൺഗ്രസ് ശക്തമായി പ്രക്ഷോഭരംഗത്ത് തന്നെയുണ്ടാവുമെന്നും എ .പി അനിൽകുമാർ എംഎ‍ൽഎ അഭിപ്രായപ്പെട്ടു
ആനക്കയം മണ്ഡലം കോൺഗ്രസ് കമ്മറ്റി പന്തല്ലൂരിൽ സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച റാലിയും പ്രതിഷേധ സംഗമവും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് മുജീബ് ആനക്കയം അധ്യക്ഷം വഹിച്ചു . പി ഇഫ്തിക്കാറുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. എംപി സലിം ഹാജി, കെ.വി ഇസ്ഹാഖ് , ടി സുഭാഷിണി , ടി ജോജോ മാത്യു , മനോജ് അധികാരത്ത്, കെ.കെ ഇസ്ഹാഖ് ഹാജി , കെ അബ്ദുറഹിമാൻ , സി.കെ ഹമീദ് , കെ.വിജയ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അഡ്വ ടി അബ്ബാസ് സ്വാഗതവും എ.ടി രാജൻ നന്ദിയും പറഞ്ഞു. പ്രതിഷേധറാലിക്ക് ഐ.പി കുട്ടൻ, സി.എം ഷഹീർ, ഹാഷിദ് ആനക്കയം, എ.പി അബ്ദുറഹിമാൻ, കെ.കെ ജാഫർ, എം മനാഫ്, വി.പി കൃഷ്ണൻ, കെ.കെ ഫൈസൽ, അൻവർ ചിറ്റത്തുപാറ, കെ.വി ഇക്‌ബാൽ, പി ഷിഹാബ്, കെ.കെ കോയാമു, തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP