Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിളർത്താൻ ശ്രമിച്ചാലും അടർത്താൻ തുനിഞ്ഞാലും ഒന്നാണ് ഇന്ത്യക്കാർ; ആളിക്കത്തിയ പ്രതിഷേധത്തിനിടയിൽ ദേശീയഗാനവുമായി ഡൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥൻ; സമരത്തിന്റെ കലിയടക്കി ശാന്തമായി ഏറ്റുചൊല്ലി പ്രക്ഷോഭകരും; ശേഷം സമാധാനപരമായ മടക്കവും; വീഡിയോ വൈറൽ

പിളർത്താൻ ശ്രമിച്ചാലും അടർത്താൻ തുനിഞ്ഞാലും ഒന്നാണ് ഇന്ത്യക്കാർ; ആളിക്കത്തിയ പ്രതിഷേധത്തിനിടയിൽ ദേശീയഗാനവുമായി ഡൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥൻ; സമരത്തിന്റെ കലിയടക്കി ശാന്തമായി ഏറ്റുചൊല്ലി പ്രക്ഷോഭകരും; ശേഷം സമാധാനപരമായ മടക്കവും; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആളിക്കത്തുന്ന പ്രതിഷേധം കത്തിപ്പടരുമ്പോഴും രാജ്യസ്‌നേഹത്തിന്റെ ആഴം മനസിലാക്കുന്ന വേറിട്ട വീഡിയോയുമായി ഡൽഹി പൊലീസ്. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ആളിക്കത്തുകയും പൊലീസും പ്രക്ഷോഭകരും തമ്മിൽ പലയിടത്തും സംഘർഷം ഉയരുമ്പോഴുമാണ് ഡൽഹി പൊലീസിന്റെ കൗതുകകരമായ വീഡിയോ പുറത്തുവരുന്നത്.

പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് വെടിവെപ്പും, ടിയർ ഗ്യാസും, ലാത്തി ചാർജുമെല്ലാം പ്രയോഗിച്ച് ബുദ്ധിമുട്ടുമ്പോഴാണ് സമരക്കാരെ ദേശീയഗാനം ആലപിച്ച് സമാധാനപരമായി പിരിച്ചുവിടുന്ന വീഡിയോ വൈറലാകുന്നത്. 

ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച ശേഷം സമാധാന പരമായി പിരിഞ്ഞു പോവാൻ സമരക്കാരോട് അഭ്യർത്ഥിക്കുകയാണ് മുതിർന്ന ഉദ്യോഗസ്ഥൻ.പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രതിഷേധക്കാർ നിരോധന ഉത്തരവുകൾ ലംഘിച്ച് ഡൽഹി തെരുവിൽ ഇറങ്ങിയിരുന്നു,

നൂറ് കണക്കിന് പ്രതിഷേധക്കാർ തടവിലാക്കപ്പെട്ടു. ഇടത്പക്ഷ പ്രവർത്തകരും ചരിത്രകാരൻ രാംചന്ദ്ര ഗുഹ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെ്തിരുന്നു.
ഇതിനിടെ ബംഗളൂരു ഡി.സി.പി ചേതൻ സിങ് റാത്തോറിന്റെ പോസ്റ്റും വൈറലായിരുന്നു. 'പ്രതിഷേധത്തിന്റെ ഭാഗമായി നിങ്ങൾ ഏതെങ്കിലും ഒരു സംഘടനയുടെ ഭാഗമാവുമ്പോൾ,? ആൾക്കൂട്ടത്തിന്റെ മാനസികാവസ്ഥയിൽ നിന്നും നിങ്ങൾ വ്യതിചലിക്കും.

ആ മാനസികാവസ്ഥയിൽ കുറച്ച് പേർ നിങ്ങളുടെ ഇടയിൽ ഒളിച്ചിരിപ്പുണ്ട്. അത്തരം വ്യക്തികൾ സമരം മുതലെടുക്കുകയാണെങ്കിൽ നമുക്കെല്ലാവർക്കും മർദ്ദനമേൽക്കും' എന്നും അദ്ദേഹം കുറിച്ചു.. ഇത് കൂടാതെ,? ദേശീയ ഗാനം പാടി തങ്ങൾക്കൊപ്പം ചേരാൻ ഡൾഹി പൊലീസിനോട് ആഹ്വാനം ചെയ്യുന്ന സമരക്കാരുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP