Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോശയുടെ പേടകവും സീനായ് മലയിൽ ദൈവം പത്തുകൽപ്പനകൾ നൽകിയ ഇടവും കണ്ടെത്തി ചരിത്ര ഗവേഷകർ; 3100 വർഷം പഴക്കമുള്ള യഹൂദപ്പള്ളിയിലെ കണ്ടെത്തലിന്റെ വിസ്മയം മാറാതെ ഗവേഷകർ; ബൈബിൾ ചരിത്രത്തിലേക്കുള്ള കവാടം തുറക്കുമ്പോൾ ആവേശത്തോടെ വിശ്വാസികളും

മോശയുടെ പേടകവും സീനായ് മലയിൽ ദൈവം പത്തുകൽപ്പനകൾ നൽകിയ ഇടവും കണ്ടെത്തി ചരിത്ര ഗവേഷകർ; 3100 വർഷം പഴക്കമുള്ള യഹൂദപ്പള്ളിയിലെ കണ്ടെത്തലിന്റെ വിസ്മയം മാറാതെ ഗവേഷകർ; ബൈബിൾ ചരിത്രത്തിലേക്കുള്ള കവാടം തുറക്കുമ്പോൾ ആവേശത്തോടെ വിശ്വാസികളും

മറുനാടൻ മലയാളി ബ്യൂറോ

തീഹ്യങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടുമ്പോൾ വിശ്വാസം ഒന്നുകൂടി അരക്കിട്ടുറപ്പിക്കും. മോശയുടെ പേടകവും ദൈവം പത്തുകൽപനകൾ നൽകുന്നതിനായി ഇരുന്ന പാറയും കണ്ടെത്തിയതായി ഗവേഷകർ പറയുമ്പോൾ, ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ആവേശത്തോടെയാണ് അതിനെ കാണുന്നത്. മോശയ്ക്ക് ദൈവത്തിൽനിന്ന് സീനായ് മലയിൽവെച്ച് പത്തുകൽപനകൾ ലഭിച്ചുവെന്നാണ് വിശ്വാസം. ആ കൽപനകൾ രേഖപ്പെടുത്തിയ സാക്ഷ്യപ്പലക ലഭിച്ചയിടം കണ്ടെത്തിയെന്നാണ് ടെൽ അവീവ് സർവകലാശാലയിലെ ബൈബിൾ ഗവേഷകരുടെ അവകാശവാദം.

ബെയ്ത്ത് ഷെമേഷ് പട്ടണത്തിൽ നടത്തിയ പുരാവസ്തു പര്യവേഷണത്തിനിടെയാണ് 3100 വർഷം പഴക്കമുള്ള ദേവായലം കണ്ടെത്തിയതായി ഗവേഷകർ അവകാശപ്പെടുന്നത്. ബി.സി. 12-ാം നൂറ്റാണ്ടിലെ ദേവാലയത്തിൽ സാക്ഷ്യപ്പലകയ്ക്കായുള്ള പര്യവേഷണം ദശാബ്ദങ്ങളായി നടക്കുന്നുണ്ട്. 1981-ലെ സ്റ്റീഫൻ സ്പീൽബർഗിന്റെ വിഖ്യാത സിനിമ റെയ്‌ഡേഴ്‌സ് ഓഫ് ദ ലോസ്റ്റ് ആർക്ക് അതിൽനിന്ന് പ്രമേയമെടുത്താണ് തയ്യാറാക്കിയത്.

ഇവിടെനിന്ന് കണ്ടെത്തിയ മറ്റുവസ്തുക്കളെക്കുറിച്ചും ഗവേഷകർ പല അവകാശവാദങ്ങളും നടത്തിയിട്ടുണ്ട്. കുഴിഞ്ഞ വൃത്താകൃതിയിലുള്ള രണ്ട് വലിയ കല്ലുകൾ ഒലിവിൽനിന്ന് വീഞ്ഞുണ്ടാക്കാൻ ഉപയോഗിച്ചിരുന്നതാവണമെന്ന് ഗവേഷകർ പറയുന്നു. മൃഗങ്ങളുടെ എല്ലുകളും പാത്രക്കഷ്ണങ്ങളും കപ്പുകളും ഇവിടെ പലതരത്തിലുള്ള ആചാരങ്ങളും അനുഷ്ഠിച്ചിരുന്നതിന് തെളിവാണെന്നും അവർ പറയുന്നു.

ഇവിടം ഒരു ദേവാലയമായിരുന്നുവെന്നതിന് പലതരത്തിലുള്ള തെൡവുകളും ലഭ്യമായിട്ടുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസ്സൽ ഷ്‌ലോമോ ബുനിമോവിറ്റ്‌സ് പറഞ്ഞു. പത്തുകൽപനകൾ നൽകാൻ ദൈവമിരുന്നുവെന്ന് കരുതുന്ന കല്ലിന് എട്ടരമീറ്റർ നീളമുണ്ട്. ഇരുഭാഗങ്ങളും കൊത്തിയൊരുക്കി ഇരിപ്പിടം പോലെ രൂപം നൽകിയിട്ടുമുണ്ട്. ഇതാണ് ഇരിക്കാനായുപയോഗിച്ച കല്ലാണിതെന്ന് കരുതാനുള്ള പ്രധാന കാരണം.

അവശിഷ്ടങ്ങളുടെ പ്രത്യേകയും അവിടെനിന്ന് കിട്ടിയ വസ്തുക്കളുടെ പ്രത്യേകതയും പരിശോധിക്കുമ്പോൾ ഇതൊരു സാധാരണ വാസസ്ഥലമായിരുന്നില്ലെന്ന് വ്യക്തമാണ്. പൂജകളും മറ്റും നിർവഹിച്ചിരുന്ന സ്ഥലമാണിതെന്നും പിന്നീടുണ്ടായ അധിനിവേശത്തിൽ നശിപ്പിക്കപ്പെട്ടതോടെ ഇത് മൃഗങ്ങളുടെ ആവാസകേന്ദ്രമായി മാറിയെന്നും ഗവേഷണത്തിന് ചുക്കാൻ പിടിച്ച ടെൽ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സ്വി ലെഡർമാൻ പറയുന്നു.

ബിസി 12-ാം നൂറ്റാണ്ടിൽ ഇവിടെ താമസിച്ചിരുന്ന ഫിലിസ്റ്റീനുകളാണ് ക്ഷേത്രം നശിപ്പിച്ചതെന്നാണ് കരുതുന്നത്. എന്നാൽ അതിന് തെളിവൊന്നുമില്ല. ഫിലിസ്റ്റീനുകളുടെ കേന്ദ്രമായിരുന്ന ടെൽ ബാത്താഷ് ഇവിടെനിന്ന് ഏഴുകിലോമീറ്റർ മാത്രം ദൂരത്താണ്. ഇസ്രയേലികൾക്കും ഫിലിസ്റ്റീനികൾക്കുമിടയിലുള്ള അതിർത്തിപ്പട്ടണമായിരുന്നു ടെൽ ബെത്താഷ് എന്നാണ് കരുതുന്നത്. മിക്കവാറും സംഘർഷങ്ങൾ ഇവിടം കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP