Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഖ്യങ്ങൾ മാറി മറിഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ: ഇത്തവണ ഝാർഖണ്ഡ് ആർക്കൊപ്പം? ഝാർഖണ്ഡിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി; വോട്ടെടുപ്പ് നടക്കുന്നത് നക്സൽ ശക്തി കേന്ദ്രങ്ങളടക്കം 16 നിയമസഭാ മണ്ഡലങ്ങളിൽ

സഖ്യങ്ങൾ മാറി മറിഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ: ഇത്തവണ ഝാർഖണ്ഡ് ആർക്കൊപ്പം? ഝാർഖണ്ഡിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി; വോട്ടെടുപ്പ് നടക്കുന്നത് നക്സൽ ശക്തി കേന്ദ്രങ്ങളടക്കം 16 നിയമസഭാ മണ്ഡലങ്ങളിൽ

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭം ശക്തി പ്രാപിച്ചിരിക്കെ, ഝാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു. 81 അംഗ നിയമസഭയിലേയ്ക്കുള്ള 16 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച നേതാവുമായ ഹേമന്ത് സോറൻ അടക്കമുള്ളവർ ഇന്ന് ജനവിധി തേടുന്നത്.

നക്സൽ ശക്തി കേന്ദ്രങ്ങളടക്കം 16 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ശാന്തൽ പർഗാന മേഖലയിലെ ആറു ജില്ലകളിലാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. രാജ്മഹൽ, ബോറിയ, ബർഹൈത്, ലിതിപാര, പാകൂർ, മഹേഷ് പുർ, ശിക്കാരിപുര, നല്ല, ജംതാര, ദുംക, ജാമ, ജാർമുണ്ടി, ശരത്, പൊരിയഹത്ത്, ഗോദ്ദ, മഹാഗാമ എന്നിവയാണ് അഞ്ചാംഘട്ടത്തിലെ നിയോജക മണ്ഡലങ്ങൾ. ഒന്നാംഘട്ടം നവംബർ 30നും രണ്ടാംഘട്ടം ഡിസംബർ ഏഴിനും മൂന്നാംഘട്ടം ഡിസംബർ 12നും നാലാംഘട്ടം ഡിസംബർ 16നും പൂർത്തിയായി. 23നാണ് വോ​ട്ടെണ്ണൽ.

2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 81 സീറ്റിൽ 35 സീറ്റ് ബിജെപി നേടിയിരുന്നു. ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനു (എ.ജെ.എസ്.യു)മായി സഖ്യമുണ്ടാക്കിയാണ് ബിജെപി ഝാർഖണ്ഡിൽ അധികാരത്തിലെത്തിയത്. ഝാർഖണ്ഡ് ആർക്കൊപ്പമാണ് എന്നതാണ് തിരഞ്ഞെടുപ്പിലെ മുഖ്യ ചോദ്യം. അതിന് കാരണവുമുണ്ട്.

സഖ്യങ്ങൾ മാറി മറിഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണ ഝാർഖണ്ഡിൽ നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമുണ്ടായിരുന്ന ആൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ ബിജെപി വിട്ട് ഒറ്റക്കാണ് മത്സരിക്കുന്നത്. കൂടാതെ ഝാർഖണ്ഡ് മുക്തിമോർച്ച, കോൺഗ്രസ്, ആർജെഡി എന്നിവർ സഖ്യത്തിലാണ് മത്സരിക്കുന്നത്.

രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഝാർഖണ്ഡ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. എന്നാൽ അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രാ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പ്രതീക്ഷിച്ച വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല എന്നത് വസ്തുതയാണ്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി ഝാർഖണ്ഡിൽ മികച്ച വിജയം നേടാനാകുമെന്നാണ് കണക്കുട്ടലിലാണ് മുന്നണികളുടെ പ്രതീക്ഷയും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമെല്ലാം ബിജെപിക്ക് വേണ്ടി പ്രധാനമായും മുന്നോട്ടുവച്ചത് കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചത് അടക്കമുള്ള കാര്യങ്ങളാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP