Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതിനുശേഷം ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്നു; പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഭാവിയിലെ നടപടികൾ ആവിഷ്‌കരിക്കുന്നതിൽ ബഹുമാനപ്പെട്ട ഉപപ്രധാനമന്ത്രി ഇത് കണക്കിലെടുക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു: അമിത് ഷാ നടപ്പാക്കുന്നത് അദ്വാനിയോട് മന്മോഹൻ സിങ് ആവശ്യപ്പെട്ട കാര്യം; പൗരത്വ ഭേദഗതി നിയമത്തിൽ തുറുപ്പു ഗുലാനുമായി ബിജെപി; കരുതലോടെ കോൺഗ്രസ്; കേന്ദ്ര സർക്കാർ നൽകുന്നത് പിന്നോട്ടില്ലെന്ന സൂചന

നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതിനുശേഷം ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്നു; പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഭാവിയിലെ നടപടികൾ ആവിഷ്‌കരിക്കുന്നതിൽ ബഹുമാനപ്പെട്ട ഉപപ്രധാനമന്ത്രി ഇത് കണക്കിലെടുക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു: അമിത് ഷാ നടപ്പാക്കുന്നത് അദ്വാനിയോട് മന്മോഹൻ സിങ് ആവശ്യപ്പെട്ട കാര്യം; പൗരത്വ ഭേദഗതി നിയമത്തിൽ തുറുപ്പു ഗുലാനുമായി ബിജെപി; കരുതലോടെ കോൺഗ്രസ്; കേന്ദ്ര സർക്കാർ നൽകുന്നത് പിന്നോട്ടില്ലെന്ന സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മന്മോഹൻ സിങിനെ മുന്നിൽ നിർത്തി പ്രതിരോധത്തിന് ബിജെപി. പൗരത്വ നിയമത്തിലെ പ്രതിഷേധം തണുപ്പിക്കാനും കോൺഗ്രസിനെ വെട്ടിലാക്കാനുമാണ് ശ്രമം. 16 വർഷം മുൻപ് മന്മോഹൻ സിങ് ദേശീയ പൗരത്വ ബില്ലിനെ രാജ്യസഭയിൽ അനുകൂലിക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി പുതിയ ചർച്ചകൾക്ക് തുടക്കമിടുകയാണ്. കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയം മാത്രമാണ് പ്രതിഷേധങ്ങൾക്ക് കാരണമെന്ന് വരുത്താനാണ് ശ്രമം. പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് വ്യക്തമാക്കുക കൂടിയാണ് ബിജെപി.

2003 ഡിസംബർ 18 നായിരുന്നു രാജ്യസഭയിൽ മന്മോഹൻ സിങിന്റെ അഭ്യർത്ഥന. ബംഗ്ലാദേശിൽ നിന്നുള്ള ന്യൂനപക്ഷ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിൽ വിശാലമായ സമീപനം സ്വീകരിക്കണമെന്നായിരുന്നു പ്രതിപക്ഷനേതാവായ മന്മോഹൻ സിങിന്റെ ആഭ്യർഥന. ഈ വീഡിയോ കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. നേരത്തെ സിപിഎം നേതാവ് പ്രകാശ് കാരാട്ട് ഇത്തരത്തിൽ ആവശ്യം ഉന്നയിച്ചതായി ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ അത് വേണ്ടത്ര ചർച്ചയായില്ല. ഈ സാഹചര്യത്തിലാണ് മന്മോഹൻ സിങിന്റെ പ്രസംഗം ചർച്ചയാക്കുന്നത്. എന്തിനും ഏതിനും ബിജെപിയെ പ്രതിരോധിക്കാൻ മുൻപ്രധാനമന്ത്രി മന്മോഹൻ സിങിനെ കോൺഗ്രസ് രംഗത്തിറക്കാറുണ്ട്. ഇതേ തന്ത്രം തിരിച്ചടിക്ക് ഉപയോഗിക്കുകയാണ് ബിജെപി.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ആയിരിക്കെ പൗരത്വത്തിൽ മന്മോഹൻ സിങ് ആവശ്യപ്പെട്ടതിന്റെ രേഖയെന്നോണമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വിഭജനത്തിനു ശേഷം പാക്കിസ്ഥാൻ, ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുണ്ടെന്നും അങ്ങനെയുള്ളവർക്ക് ഇന്ത്യയിൽ പൗരത്വം നൽകേണ്ടത് നമ്മുടെ ധാർമിക കടമയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ഭാവി നടപടികളിൽ ഉപപ്രധാനമന്ത്രിയായ എൽ.കെ അദ്വാനി ഇക്കാര്യം മനസ്സിൽ വയ്ക്കണമെന്നും മന്മോഹൻ സഭയിൽ ആവശ്യപ്പെട്ടിരുന്നു. അന്ന് വാജ്‌പേയ് സർക്കാരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്.

ബംഗ്ലാദേശിൽ മാത്രമല്ല പാക്കിസ്ഥാനിലും മത ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുണ്ടെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ എൽ.കെ അദ്വാനിയോട് പറയുന്നതും സഭാ രേഖകളിൽ വ്യക്തമാണ്. ആവശ്യത്തെ പൂർണമായും പിന്തുണയ്ക്കുന്നെന്നായിരുന്നു അദ്വാനിയുടെ മറുപടി. വംശഹത്യയിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് പലായനം ചെയ്തവരേയും നിയമ വിരുദ്ധ കുടിയേറ്റക്കാരേയും ഒരു പോലെ കാണാൻ കഴിയില്ലെന്നും അദ്വാനി മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഈ വീഡിയോയിൽ മന്മോഹൻ സിങ് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. കരുതലോടെ മാത്രമേ ഈ വിഷയത്തിൽ മന്മോഹൻ സിങും പ്രതികരിക്കൂ.

പാക്കിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മത വിവേചനവും അതിന്റെ ഭാഗമായുള്ള ക്രൂരതകളും അനുഭവിച്ച് ഇന്ത്യയിലേക്ക് അഭയാർത്ഥികളായി എത്തുന്ന അവിടുത്തെ മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നതാണ് പുതിയ പൗരത്വ ഭേദഗതി ബിൽ. മന്മോഹൻ സിങ് പതിനാറു വർഷങ്ങൾക്ക് മുൻപ് രാജ്യസഭയിൽ ആവശ്യപ്പെട്ടതും ഇതു തന്നെയാണ്. അന്ന് ആവശ്യപ്പെട്ടത് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എതിർക്കുന്നതിൽ നിന്ന് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നുവെന്നാണ് ബിജെപിയുടെ പ്രചരണം.

'മാഡം, അഭയാർഥികളോടുള്ള സമീപനത്തെക്കുറിച്ച് ഞാൻ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതിനുശേഷം ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്നു. ആ പൗരന്മാർക്ക് പൗരത്വം നൽകുന്നതിൽ കൂടുതൽ ഉദാരസമീപനം സ്വീകരിക്കണം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഭാവിയിലെ നടപടികൾ ആവിഷ്‌കരിക്കുന്നതിൽ ബഹുമാനപ്പെട്ട ഉപപ്രധാനമന്ത്രി ഇത് കണക്കിലെടുക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു' ഇതാണ് പുറത്തു വന്ന വിഡിയോയിൽ മന്മോഹൻ സിങ് പറയുന്നത്.

കോൺഗ്രസിനെതിരെ പ്രയോഗിക്കാൻ ബിജെപി വിഡിയോ ഉപയോഗിച്ചതിനു പിന്നാലെ ഒരു കോൺഗ്രസ് നേതാവ് സുപ്രീം കോടതിയിൽ പരാതി നൽകി. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം എളുപ്പമാക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. മുസ്ലിം വിഭാഗങ്ങളെ പരാമർശിക്കാതെ നിയമത്തിൽ നിന്ന് ഒഴിവാക്കിയത് വിവേചനവും ഭരണഘടന ഉറപ്പുനൽകുന്ന മതേനിരപേക്ഷ തത്ത്വങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP