Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഭാഗ്യ ദേവത കടാക്ഷിത് ഇത്തവണയും ഇന്ത്യക്കാരന്; പത്ത് ലക്ഷം യു.എസ് ഡോളർ സ്വന്തമാക്തിയത് ഓൺലൈൻ വഴി ടിക്കറ്റെടുത്ത് വിക്രാന്ത് ബിശ്വകർമ; ഫിലിപ്പീൻ സ്വദേശിക്കും ഭാഗ്യം തുണച്ചു

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഭാഗ്യ ദേവത കടാക്ഷിത് ഇത്തവണയും ഇന്ത്യക്കാരന്; പത്ത് ലക്ഷം യു.എസ് ഡോളർ സ്വന്തമാക്തിയത് ഓൺലൈൻ വഴി ടിക്കറ്റെടുത്ത് വിക്രാന്ത് ബിശ്വകർമ; ഫിലിപ്പീൻ സ്വദേശിക്കും ഭാഗ്യം തുണച്ചു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാരന് ഭാഗ്യം. 36ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ വിക്രാന്ത് ബിശ്വകർമ 10 ലക്ഷം യുഎസ് ഡോളർ (ഏതാണ്ട് ഏഴ് കോടിയിലേറെ രൂപ) സ്വന്തമാക്കിയത്.

ഓൺലൈൻ വഴിയാണ് വിക്രാന്ത് ബിശ്വകർമ ടിക്കറ്റ് എടുത്തത്. 4411 എന്ന നമ്പറാണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്. ഇന്നു തന്നെ നടന്ന മറ്റൊരു നറുക്കെടുപ്പിൽ ഫിലിപ്പീൻ സ്വദേശിനി മെലഡി ക്യർട്ടേനയും 10 ലക്ഷം യുഎസ് ഡോളർ (ഏതാണ്ട് ഏഴ് കോടിയിലേറെ രൂപ) സ്വന്തമാക്കി.

നാലു വർഷമായി ദുബായിൽ താമസിക്കുന്ന മെലഡി ക്യർട്ടേനയ്ക്ക് ഇത് ഇരട്ടി മധുരമാണ്. അവരുടെ 34ാം പിറന്നാളാണ് ഡിസംബർ 27ന്, ഒപ്പം ക്രിസ്മസ് സമ്മാനവും. 1875 എന്ന നമ്പറാണ് മെലഡിക്ക് ഭാഗ്യം കൊണ്ടുവന്നത്. ആദ്യമായാണ് ഇവർ ഓൺലൈൻ വഴി ടിക്കറ്റ് എടുക്കുന്നത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന മെലഡി വലിയ സന്തോഷത്തോടെയാണ് വാർത്ത സ്വീകരിച്ചത്. വളരെ നന്ദിയുണ്ടെന്നും പ്രാർത്ഥനകൾക്കുള്ള ഉത്തരമാണെന്നും അവർ പ്രതികരിച്ചു.

'ദുബായിലും ഫിലിപ്പീനിലും ഉള്ള തന്റെ കുടുംബത്തിന് ഇത് വളരെ സഹായം ചെയ്യും. ക്രിസ്മസ്, പിറന്നാൾ സമ്മാനത്തിന് നന്ദിയുണ്ട്. ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല'മെലഡി പ്രതികരിച്ചു. 1999 മുതൽ തുടങ്ങിയ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന 12ാമത് ഫിലിപ്പീൻ സ്വദേശിയാണ് ഇവർ.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ ആഡംബര വാഹനങ്ങളുടെ നറുക്കെടുപ്പും ഇന്നു തന്നെ നടന്നു. ഇന്ത്യക്കാരനായ മുഹമ്മദ് മൊമീനിന് അപ്രീല ടുനോ ആർആർ മോട്ടോർ ബൈക്ക് ലഭിച്ചു. ബ്രിട്ടിഷ് പൗരൻ വില്യം ഡുൻകാനിന് ബെൻസിന്റെ എസ്560 മോഡൽ കാറും ജർമൻ സ്വദേശിയായ റയ്ഫ് സ്‌നോവിച്ചിന് റേഞ്ച് റോവർ എച്ച്എസ്ഇ 360 പിഎസ് കാറുമാണ് സമ്മാനമായി ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP