Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താരിഫ് നിരക്കുകളിലെ വർധനവ് റിലയൻസ് ജിയോക്ക് തിരിച്ചടിയാകുന്നു; വരിക്കാരുടെ എണ്ണത്തിൽ കുറവ് വന്നാലും ജിയോ ഒന്നാം സ്ഥാനം നിലനിർത്തുക 4 ജി നെറ്റ്‌വർക്ക് കവറേജ് കാരണമെന്നും സെന്റർ ഇൻസ്റ്റിറ്റിയൂഷണൽ റിസർച്ച് റിപ്പോർട്ട്

താരിഫ് നിരക്കുകളിലെ വർധനവ് റിലയൻസ് ജിയോക്ക് തിരിച്ചടിയാകുന്നു; വരിക്കാരുടെ എണ്ണത്തിൽ കുറവ് വന്നാലും ജിയോ ഒന്നാം സ്ഥാനം നിലനിർത്തുക 4 ജി നെറ്റ്‌വർക്ക് കവറേജ് കാരണമെന്നും സെന്റർ ഇൻസ്റ്റിറ്റിയൂഷണൽ റിസർച്ച് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

താരിഫ് നിരക്കുകളിൽ വർധനവ് ഉണ്ടായതിന് പിന്നാലെ റിലയൻസ് ജിയോയിൽ നിന്നും ഉപഭോക്താക്കൾ പിന്മാറുന്നതായി റിപ്പോർട്ട്. 49 രൂപ ജിയോഫോൺ പ്ലാൻ നീക്കം ചെയ്യുന്നതാണ് ജിയോക്ക് തിരിച്ചടിയാകുന്നതെന്ന് സെന്റർ ഇൻസ്റ്റിറ്റിയൂഷണൽ റിസർച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇപ്പോൾ, റിലയൻസ് ജിയോ പ്രതിമാസം എട്ട് ദശലക്ഷത്തിലധികം വരിക്കാരെ ചേർക്കുന്നു, ഒരു പാദത്തിൽ ശരാശരി 27 ദശലക്ഷത്തിലധികം വരിക്കാരാണ്. എന്നിരുന്നാലും, രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ റിലയൻസ് ജിയോ നൽകിയിട്ടും ഈ എണ്ണം ഉടൻ കുറയാനാണ് സാധ്യത. എന്നിരുന്നാലും, 4 ജി നെറ്റ്‌വർക്ക് കവറേജ് കാരണം ജിയോ ഒന്നാം സ്ഥാനം നിലനിർത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അടുത്തിടെ വോഡഫോൺ ഐഡിയ ലിമിറ്റഡിനെ പുറത്താക്കി വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ ജിയോ അടുത്ത രണ്ടു വർഷത്തേക്ക് ഈ സ്ഥാനം നിലനിർത്തുമെന്നും സൂചനയുണ്ട്. എന്നാൽ, വരുന്ന പാദങ്ങളിൽ എല്ലാ മാസവും 5.5 ദശലക്ഷം മുതൽ 6.5 ദശലക്ഷം പുതിയ ഉപയോക്താക്കളെ ചേർക്കാനേ കഴിയുവെന്നതിനാൽ ജിയോയുടെ വരിക്കാരുടെ എണ്ണം കുറയുമെന്ന് സെന്റർ ഇൻസ്റ്റിറ്റിയൂഷണൽ റിസർച്ച്.

'മാർക്കറ്റ് ഷെയർ വളർച്ചയുടെയും ഡാറ്റാ ഉപയോഗത്തിന്റെയും കാര്യത്തിൽ ജിയോയുടെ പ്രബലമായ സ്ഥാനം അടുത്ത 18 മുതൽ 24 മാസത്തേക്ക് നിലനിൽക്കും. താരിഫുകളിൽ മാറ്റം വരുത്തിയാലും മികച്ച ഡാറ്റാ വേഗതയും 4 ജി നെറ്റ്‌വർക്ക് കവറേജും ഒട്ടും സ്ഥാനത്തിനു ഭീഷണി ഉണ്ടാക്കുകയില്ല. പക്ഷേ, പ്ലാനുകളുടെ കാര്യത്തിൽ തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. സെന്റർ ഇൻസ്റ്റിറ്റിയൂഷണൽ റിസർച്ച് ഒരു കുറിപ്പിൽ പറഞ്ഞു.

നിലവിൽ 350 ദശലക്ഷത്തിലധികം വരിക്കാരുമായി ഇന്ത്യൻ ടെലികോം വിപണിയിൽ ജിയോ മുന്നിലാണ്. മാത്രമല്ല ഇത് പ്രതിമാസം എട്ട് ദശലക്ഷത്തിലധികം വരിക്കാരെ സജീവമായി ചേർക്കുന്നുമുണ്ട്. എന്നാൽ പുതിയ താരിഫ് പ്ലാനുകളുള്ള ഓഫ്നെറ്റ് കോളുകളുടെ എഫ്യുപി പരിധി ഇപ്പോൾ ജിയോയ്ക്ക് അനുകൂലമാകാത്തതു കൊണ്ടാണ് വരിക്കാരുടെ കൊഴിച്ചിലെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP