Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിടിയിലാകും മുമ്പ് മരണപ്പെട്ടാൽ പാർലമെന്റ് മന്ദിരത്തിലേക്ക് മൃതശരീരം കൊണ്ടുവരേണ്ടത് വലിച്ചിഴച്ച്; ഭരണഘടനയെ അട്ടിമറിച്ച രാജ്യദ്രോഹിയുടെ ശരീരം കെട്ടിത്തൂക്കേണ്ടത് മൂന്നു ദിവസം; മുൻ പാക്കിസ്ഥാൻ പ്രസിഡന്റിന്‌ വധശിക്ഷ വിധിച്ചതിൽ പിഴവുണ്ടെന്ന സർക്കാർ വാദത്തെ പ്രത്യേക കോടതി തള്ളിയത് ഇങ്ങനെ; പർവേസ് മുഷ്‌റഫിനെതിരായ കോടതിയുടെ നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് നിയമവിദഗ്ദ്ധർ

പിടിയിലാകും മുമ്പ് മരണപ്പെട്ടാൽ പാർലമെന്റ് മന്ദിരത്തിലേക്ക് മൃതശരീരം കൊണ്ടുവരേണ്ടത് വലിച്ചിഴച്ച്; ഭരണഘടനയെ അട്ടിമറിച്ച രാജ്യദ്രോഹിയുടെ ശരീരം കെട്ടിത്തൂക്കേണ്ടത് മൂന്നു ദിവസം; മുൻ പാക്കിസ്ഥാൻ പ്രസിഡന്റിന്‌ വധശിക്ഷ വിധിച്ചതിൽ പിഴവുണ്ടെന്ന സർക്കാർ വാദത്തെ പ്രത്യേക കോടതി തള്ളിയത് ഇങ്ങനെ; പർവേസ് മുഷ്‌റഫിനെതിരായ കോടതിയുടെ നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് നിയമവിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ

പാക്കിസ്ഥാൻ: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ അതിരൂക്ഷമായ പരാമർശങ്ങളുമായി പ്രത്യേക കോടതി. ചൊവ്വാഴ്‌ച്ച മുഷറഫിന് വധശിക്ഷ വിധിച്ച കോടതിയുടെ വിധിയിൽ പിഴവുണ്ടെന്ന സർക്കാർ അഭിപ്രായം പരിഗണിക്കവെയാണ് അതിരൂക്ഷമായ പരാമർശങ്ങൾ പാക് കോടതി നടത്തിയത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പർവേസ് മുഷ്റഫ് മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ മൃതശരീരം പാർലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നുമാണ് പ്രത്യേക കോടതി നിർദ്ദേശിച്ചത്.

ചികിത്സയിൽ കഴിയുന്ന മുഷ്റഫിനെ പിടികൂടാൻ നിയമപാലകരോട് കോടതി നിർദ്ദേശിച്ചു. അഥവാ പിടിയിലാകുന്നതിന് മുമ്പ് മുഷ്റഫ് മരണപ്പെടുകയാണെങ്കിൽ ഇസ്ലാമാബാദിലെ ഡി-ചൗക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാനും മൂന്നുദിവസത്തേക്ക് കെട്ടിത്തൂക്കാനുമായിരുന്നു അടുത്ത നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശങ്ങളെ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ദ്ധർ വിശേഷിപ്പിച്ചത്.

ചൊവ്വാഴ്ചയാണ് 2007 ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷ്റഫിന് വധശിക്ഷ വിധിച്ചത്. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷ്റഫിന് വധശിക്ഷ വിധിച്ചത്. മുഷ്റഫ് കുറ്റക്കാരനാണെന്ന് 2014ൽ കോടതി കണ്ടെത്തിയിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷ്റഫ് നൽകിയ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹർജി നൽകിയിരുന്നത്. വധശിക്ഷ വിധിച്ചതിൽ പിഴവുണ്ടെന്ന് സർക്കാർ പറഞ്ഞതിനെ തുടർന്നാണ് കോടതിയുടെ പ്രഖ്യാപനം.

വ്യക്തിവൈരാഗ്യം മൂലമാണ് പാക്കിസ്ഥാൻ കോടതി തനിക്ക് വധശിക്ഷ വിധിച്ചതെന്ന് പർവേസ് മുഷ്റഫ് വിധിയോട് പ്രതികരിച്ചിരുന്നു. വിധി പ്രഖ്യാപിച്ചതോടെ മുഷ്റഫിനെ പിന്തുണച്ച് പാക്കിസ്ഥാനിൽ അനുയായികൾ ചെറുറാലികൾ സംഘടിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി 2016 മുതൽ മുഷ്റഫ് ദുബായിലാണ്. 2014 നും 2019നും ഇടയിൽ നടന്ന വിചാരണയിൽ ദുബായിൽ തന്റെ മൊഴി കൂടി രേഖപ്പെടുത്താൻ അപേക്ഷ നൽകിയിട്ടും അത് നിഷേധിക്കുകയായിരുന്നുവെന്ന് മുഷ്റഫ് കൂട്ടിച്ചേർത്തു.1999 മുതൽ 2008 വരെയാണ് മുഷ്‌റഫ് പ്രസിഡന്റായിരുന്നത്. 2007ൽ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായ ബന്ധപ്പെട്ടാണ് മുഷ്റഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കാലത്തായിരുന്നു ഇത്.

വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉപദേശകരെ കണ്ടിരുന്നു. പാക്കിസ്ഥാനും യുഎഇയും തമ്മിൽ കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച ഉടമ്പടി നിലവിലില്ല. 2007 നവംബറിൽ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹമ്മദ് സേഠ് ഉൾപ്പടെയുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. 2013ലാണ് പർവേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാർച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാൽ വിചാരണ തുടങ്ങാൻ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു.

2001 ൽ പാക്കിസ്ഥാൻ പ്രസിഡന്റായ മുഷറഫ് 2008 ലാണ് സ്ഥാനം ഒഴിയുന്നത്. ഇംപീച്ച്‌മെന്റ് നടപടികൾ ഒഴിവാക്കാനായിരുന്നു സ്ഥാനത്ത് നിന്ന് മാറിയത്. വിദേശത്ത് കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാക്കിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടിയും രൂപീകരിച്ചിരുന്നു. 2013 ൽ പാർലമെന്റിലേക്ക് മത്സരിക്കാൻ പാക്കിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അംബ്ലിയിലേക്ക് മത്സരിക്കാൻ മുഷറഫ് നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുഷറഫ് വീട്ടുതടങ്കലിലുമായി. 2016 ലാണ് മുഷറഫ് രാജ്യം വിട്ടത്.

1943 -ൽ ന്യൂ ഡൽഹിയിലായിരുന്നു പർവേസ് മുഷറഫിന്റെ ജനനം. വിഭജനാനന്തരം മുഷറഫിന്റെ കുടുംബം ഡൽഹിവിട്ട് പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലേക്ക് കുടിയേറി. പാക് സർക്കാർ സർവീസിൽ നയതന്ത്രജ്ഞനായിരുന്നു മുഷറഫിന്റെ അച്ഛൻ. 1964 -ൽ പട്ടാളത്തിൽ ചേരുന്നതോടെ മുഷാറഫിന്റെയും ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു. 'ഓഫീസർ കോർപ്‌സി'ൽ ചേർന്ന മുഷറഫ് 1965 -ലെയും, 1971 -ലെയും യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുത്ത് പോരാടി. വളരെ വേഗത്തിൽ സ്ഥാനക്കയറ്റങ്ങൾ മുഷറഫിനെ തേടിയെത്തി. ഒടുവിൽ 1998 -ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ്, പർവേസ് മുഷറഫിനെ രാജ്യത്തെ സായുധസേനയുടെ തലവനായി നിയമിച്ചു.

1999 അടുപ്പിച്ച് നവാസ് ഷെരീഫും പർവേസ് മുഷറഫും തമ്മിൽ തെറ്റുന്നു. പർവേസ് മുഷറഫ് ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞ് തിരികെ പാക്കിസ്ഥാനിലേക്കുള്ള വിമാനത്തിലേറുന്നതിനിടെ മുഷറഫിനെ പിരിച്ചു വിടാനുള്ള തീരുമാനം നവാസ് ശരീഫ് പ്രഖ്യാപിക്കുന്നു. എന്നാൽ, മുഷറഫിന്റെ പ്രതികരണവും വളരെ പെട്ടെന്നായിരുന്നു. വിമാനം പാക് മണ്ണിൽ ലാൻഡ് ചെയ്തതും, മുഷറഫ് പട്ടാളത്തോട് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ 'ചീഫ് എക്‌സിക്യൂട്ടീവ്' ആയി മുഷറഫ് സ്വയം അവരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP