Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടാറ്റു പതിച്ചതോടെ സ്‌കൂൾ കൂട്ടികൾക്ക് പൊള്ളലേറ്റു; കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിനെത്തിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് നഗരസഭ

ടാറ്റു പതിച്ചതോടെ സ്‌കൂൾ കൂട്ടികൾക്ക് പൊള്ളലേറ്റു; കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിനെത്തിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് നഗരസഭ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സ്‌കൂൾ കുട്ടികൾക്ക് ടാറ്റു പതിച്ചതിനെ തുടർന്ന് പൊള്ളലേറ്റതോടെ കച്ചവടക്കാരെ ഒഴിപ്പിച്ച് ആലപ്പുഴ നഗരസഭ. ജില്ലയിലെ പ്രസിദ്ധമായ മുല്ലയ്ക്കൽ-കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായെത്തിയ വഴിയോരക്കച്ചവടക്കാരുടെ പക്കൽ നിന്ന് ടാറ്റൂ പതിച്ച കുട്ടികൾക്കാണ് പൊള്ളലേറ്റത്. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ടാകാം എങ്കിലും മൂന്ന് വിദ്യാർത്ഥികളുടെ വിവരം മാത്രമാണ് പുറത്ത് വന്നത്. നഗരത്തിലെ യുപി സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ ദിവസം കൈകളിൽ ടാറ്റൂ പതിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ടത്.

തീപ്പൊള്ളലിന് സമാനമായി ടാറ്റൂ ചെയ്ത ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്.മൈലാഞ്ചി പതിക്കൽ എന്ന പേരിൽ തെരുവിൽ ലേലം പിടിച്ച് കട നടത്തുന്നവരാണ് ടാറ്റൂ പതിക്കലും നടത്തുന്നത്. ആൺകുട്ടികളാണ് മുഖ്യമായും ഇവരുടെ വലയിൽ വീഴുന്നത്. വിവിധ ആകൃതികളിലുള്ള ടാറ്റൂ കൈത്തണ്ടയിലും ശരീരഭാഗങ്ങളിലും പലരും പതിപ്പിച്ചു.

യുപി സ്‌കൂൾ വിദ്യാർത്ഥികളായ മൂന്ന് പേരുടെ വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നതെങ്കിലും പലരും പൊള്ളൽ രഹസ്യമാക്കി വെച്ചിരിക്കുന്നതായി സംശയമുണ്ടെന്നും അദ്ധ്യാപകർ പറയുന്നു. മുൻ വർഷങ്ങളിൽ കൈകളിൽ വഴിയോര കച്ചവടക്കാർ പതിക്കുന്ന ഇൻസ്റ്റന്റ് മെലാഞ്ചിയും പലർക്കും പൊള്ളലിന് കാരണമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP