Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുക; രാമചന്ദ്ര ഗുഹയുടെ അറസ്റ്റിൽ പ്രതികരിച്ച് ഗായിക സിത്താര; പൗരത്വ ബില്ലിൽ പ്രതികരണുമായി പ്രിയപ്പെട്ട ഗായികയും

നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുക; രാമചന്ദ്ര ഗുഹയുടെ അറസ്റ്റിൽ പ്രതികരിച്ച് ഗായിക സിത്താര; പൗരത്വ ബില്ലിൽ പ്രതികരണുമായി പ്രിയപ്പെട്ട ഗായികയും

മറുനാടൻ മലയാളി ബ്യൂറോ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ രാജ്യത്ത് കൂടുതൽ ശക്തമാവുകയാണ്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയെലടുക്കുകയാണ്. സീതാറാം യെച്ചൂരി, ഡി രാജ, രാമചന്ദ്ര ഗുഹ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇതിനെതിരേയും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ.

നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കു എന്നായിരുന്നു സിത്താരയുടെ പ്രതികരണം. രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത പങ്കുവച്ചു കൊണ്ടായിരുന്നു സിത്താരയുടെ പ്രതികരണം. നേരത്തെ തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിത്താര തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

ബംഗളുരൂവിൽ വച്ചായിരുന്നു രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. ടൗൺ ഹാളിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗുഹ. പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പൊലീസ് ഗുഹയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP