Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രധാനമന്ത്രിയെ വധിക്കണമെന്ന തരത്തിൽ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വിവാദമായതോടെ ടിനി ടോമിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ആറന്മുളയിലെ ബിജെപി പ്രവർത്തകർ; പ്രധാനമന്ത്രിയെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന കുറിപ്പെന്നും കലാപത്തിന് കോപ്പുകൂട്ടുന്നെന്നും പരാതി; മാപ്പു പറഞ്ഞിട്ടും ടിനി ടോമിന് രക്ഷയില്ല; പരാതിയിൽ നടപടി സ്വീകരിക്കാനൊരുങ്ങി പത്തനംതിട്ട എസ്‌പി

പ്രധാനമന്ത്രിയെ വധിക്കണമെന്ന തരത്തിൽ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വിവാദമായതോടെ ടിനി ടോമിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ആറന്മുളയിലെ ബിജെപി പ്രവർത്തകർ; പ്രധാനമന്ത്രിയെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന കുറിപ്പെന്നും കലാപത്തിന് കോപ്പുകൂട്ടുന്നെന്നും പരാതി; മാപ്പു പറഞ്ഞിട്ടും ടിനി ടോമിന് രക്ഷയില്ല; പരാതിയിൽ നടപടി സ്വീകരിക്കാനൊരുങ്ങി പത്തനംതിട്ട എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ പ്രധാനമന്ത്രിയെ വധിക്കണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട നടൻ ടിനി ടോം കുടുങ്ങി. പ്രധാനമന്ത്രിക്ക് നേരെ വധശ്രമത്തിന് ആഹ്വാനം ചെയ്‌തെന്ന് കാട്ടി ആങന്മുളയിലെ ബിജെപി പ്രവർത്തകരാണ് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി സമർപ്പിചത്ചിരിക്കുന്നത്. അതേ സമയം താൻ അത്തരത്തിൽ ഉദ്ദേശിച്ചല്ല പോസ്റ്റ് പങ്കുവച്ചതെന്നും.

മോദി സാറിനെ വളരെയധികം ബഹുമാനിക്കുന്നമ വ്യക്തിയാണ് താനെന്നും കാട്ടി കഴിഞ്ഞ ദിവസം ടിനി ടോം രംഗത്തു വന്നിരുന്നു. സോഷ്യൽ മീഡിയയിൽ ടിനിയുടെ പോസ്റ്റ് വിവാദമായതോടെയാണ് പരാതിയുമായി ആറന്മുളയിലെ ഒരുകൂട്ടം ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.ടിനി ടോം എന്ന ചലച്ചിത്ര പ്രവർത്തകൻ പ്രധാനമന്ത്രിയെ വധിക്കണമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് പങ്കുവച്ചിരിക്കുന്നതെന്ന് പരാതിയിൽ ബിജെപി പ്രവർത്തകരായ അഭിലാഷ് ടി.വി, സൂരജ് ഇലന്തൂർ, ഹരീഷ് പൂവത്തൂർ എന്നിവർ ആരോപിക്കുന്നു.

പ്രതിഷേധിക്കുവാനുള്ള അവകാശം ടിനി ടോമിനുണ്ടെങ്കിലും പ്രധാനമന്ത്രിയെ വധിക്കണമെന്ന തരത്തിൽ സന്ദേശം പങ്കുവയ്ക്കുന്നത്് കലാപത്തിന് കോപ്പ് കൂട്ടുന്നതിന് തുല്യമാണെന്ന് ആരോപിക്കുന്നത്. ടിനി ടോമിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ സ്‌ക്രീൻ ഷോർട്ട് സഹിതം ഡിജിറ്റൽ തെളിവായി സമർപ്പിച്ചാണ് ജബിജെപി പ്രവർത്തകർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി സമർപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടതോടെ ക്ഷമാപണവുമായി നടൻ ടിനി ടോം കഴിഞ്ഞ ദിവസം ലൈവിലെത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധവുമായി ചേർത്ത് താൻ ഫേസ്‌ബുക്കിൽ പങ്കുവച്ച കാര്യത്തെ കൂട്ടിച്ചേർക്കുകയായിരുന്നെന്നും എന്നാൽ താൻ അതല്ല ഉദ്ദേശിച്ചതെന്നും ടിനി പറയുന്നു. പോസ്റ്റ് ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു ടിനിയുടെ വിഡിയോ.

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. അതേ സമയം ടിനി ടോം പങ്കുവച്ച് പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയ വളരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെതത്തുകയും ചെയ്തു. ഇതോടെ അദ്ദേഹം ലൈവിലെത്തി മാപ്പ് പറയുകയാണ്. മോദി സാറിനെ താൻ ബഹുമാനിക്കുന്ന ആളണെന്നും പ്രധാനമന്ത്രിയെ കൊല്ലാൻ ആഹ്ലാനം ചെയ്യുന്ന തരത്തിൽ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നോട് ക്ഷമിക്കണമെന്നും ടിനി പറഞ്ഞിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റിനെതിരെ ആളുകൾ രംഗത്തുവന്നതോടെ ഈ ചിത്രം നീക്കം ചെയ്യുകയായിരുന്നു ടിനി. പിന്നാലെയാണ് തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് പറഞ്ഞുള്ള വിശദീകരണ വിഡിയോ.ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നതേയൊള്ളു. എന്താണ് നമ്മുടെ നാട്ടിൽ സംഭവിക്കുന്നതെന്നും, പൗരത്വ ബിൽ ടെററിസ്റ്റുകളെ ഒഴിവാക്കുനുള്ളതാണോ എന്നുമൊക്കെ ഞാൻ പഠുച്ചുകൊണ്ടിരിക്കുന്നേ ഒള്ളു. ഒരു നാട്ടിൽ ആൾക്കൂട്ടം അവരുടെ പ്രധാനമന്ത്രിയെ കൊന്ന് തിന്നു എന്ന് പറഞ്ഞായിരുന്നു എന്റെ പോസ്റ്റ്. അത് തെറ്റായി വ്യാഖ്യാനിക്കപ്പടുകയായിരുന്നു.'

'യാതൊരു രാഷ്ട്രീയ വിവേചനവുമില്ലാതെ ജീവിക്കുന്ന എന്നേപോലുള്ളവരെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസ്സിലായി. ഒരിക്കലും ഒരു പ്രസ്ഥാനത്തിനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല.

ഒരിക്കലും ഞാൻ പ്രധാനമന്ത്രിക്ക് എതിരായി പറഞ്ഞിട്ടില്ല. ആരുടെയും മനസ്സ് വേദനിപ്പിക്കാൻ എനിക്കറിയില്ല... ചിരിക്കാനും ചിരിപ്പിക്കാനും മാത്രമേ അറിയൂ... ', ടിനി വിഡിയോയിൽ പറഞ്ഞിരുന്നത്. എന്നാൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം ചെയ്യാൻ താങ്കൾക്ക് ധൈര്യമുണ്ടോ എന്നായിരുന്നു വിമർശകർ ലൈവിൽ പ്രതകരണം ആരാഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP