Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിലേക്ക് വിഷമീനുകളുടെ ഒഴുക്ക് തുടരുന്നു: തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഫോർമാലിൻ ചേർത്ത രണ്ടര ടൺ മീൻ നഗരസഭ അധികൃതർ പിടികൂടി; മീനുകൾ പിടികൂടിയത് പുലർച്ചെ നഗരസഭയുടെ ഈഗിൾ ഐ സ്ക്വാഡിന്റെ നേതൃത്വത്തിൽ: ക്രിസ്മസ് വിപണി ലക്ഷ്യമാക്കി ഫോർമാലിൻ കലർത്തിയ വിഷമീനുകൾ കൂടുതലായി വിപണിയിൽ എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ

കേരളത്തിലേക്ക് വിഷമീനുകളുടെ ഒഴുക്ക് തുടരുന്നു: തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഫോർമാലിൻ ചേർത്ത രണ്ടര ടൺ മീൻ നഗരസഭ അധികൃതർ പിടികൂടി; മീനുകൾ പിടികൂടിയത് പുലർച്ചെ നഗരസഭയുടെ ഈഗിൾ ഐ സ്ക്വാഡിന്റെ നേതൃത്വത്തിൽ: ക്രിസ്മസ് വിപണി ലക്ഷ്യമാക്കി ഫോർമാലിൻ കലർത്തിയ വിഷമീനുകൾ കൂടുതലായി വിപണിയിൽ എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  ശക്തമായ നിരവധി നടപടിക്കുശേഷവും കേരളത്തിലേക്ക് വിഷമീൻ ഒഴുക്ക് കൂടുന്നു. ഇന്ന് പൂലർച്ചെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഫോർമാലിൻ ചേർത്ത മീൻ നഗരസഭ പിടികൂടിയത്. 95 ട്രേ ( രണ്ടര ടണ്ണോളം ) മത്സ്യമാണ് തിരുവനന്തപുരം നഗരസഭയുടെ ഈഗിൾ ഐ സ്ക്വാഡ് പിടിച്ചെടുത്തത്. ഇത് ഏകദേശം അഞ്ച് ലക്ഷം രൂപയോളം വിപണ മൂല്യം വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. പുലർച്ചെ 3.15ന് പട്ടം ജംഗ്ഷന് സമീപത്ത് വച്ചാണ് മീൻ പിടികൂടിയത്.

ക്രിസ്മസ് അടുത്തിരിക്കെ, ഇത്തരത്തിൽ ഫോർമലിൻ കലർത്തിയ മത്സ്യം കൂടുതലായി വിപണിയിൽ എത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നഗരസഭ. അതിനാൽ പരിശോധന ശക്തമായി തുടരുമെന്ന് മേയർ ശ്രീകുമാർ അറിയിച്ചു. ഒപ്പം ഇതൊരു ഒറ്റപെട്ട സംഭവം ആകാൻ സാധ്യതയില്ലാത്തതിനാൽ മറ്റ് ജില്ലകളിലും പരിശോധന ശക്തമാക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ട്. ഇതിനായി ഉടൻ കൂടുതൽ സ്‌ക്വാഡുകൾ രൂപീകരിക്കും.

ഫോർമാലിൻ ചേർത്ത മത്സ്യം സംസ്ഥാനത്ത് വ്യാപകമായി ഒഴുകുന്നുവെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭ വിവിധ മാർക്കറ്റുകളിൽ നിന്ന് ഫോർമാലിൻ ചേർത്ത മീൻ പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം. എന്നാൽ കേരളത്തിലേക്ക് ഇത്തരം വിഷം ചേർത്ത മീനുകളുടെ വരവ് കൂടുന്ന സാഹചര്യത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരപധി പരാധികൾ ഉയർന്നിരുന്നു. എന്നാൽ പകുതിക്ക് വെച്ച് അന്വേഷണവും പരിശോധനകളും നിറുത്തി പോകുന്ന സാഹര്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആര്യങ്കാവ്, മം​ഗലാപുരം ചെക്പോസ്റ്റുകളിൽ ആരോ​​ഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ടൺ കണക്കിന് ഫോർമാലിൻ കലർത്തിയ മീനുകൾ പിടികൂടിയിരുന്നു. കൂടാതെ തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം ഇടപ്പഴിഞ്ഞി മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ മീനുകൾ പിടിച്ചെടുത്തിരുന്നു. ഇത്തരത്തിൽ മീനുകൾ എത്തുന്നതോടെ ആശങ്കയിലാണ് ആരോ​ഗ്യവകുപ്പ്. ഫോർമാലിൻ മീനുകൾ എത്തുന്നത് തടയാനുള്ള കർശന നടപടിക്ക് ഒരുങ്ങുന്നത്.

മീനിൽ ചേർക്കുന്ന രണ്ടു രാസപദാർഥങ്ങളാണ് ഫോർമാലിൻ, അമോണിയ എന്നിവ. ഇവ ആരോഗ്യത്തിനു സുരക്ഷിതമല്ല. അമേ‍ാണിയ ഐസിലാണ് ചേർക്കുന്നത്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. ഫോർമാൽഡിഹൈഡിന്റെ ദ്രാവകര‍ൂപമാണ് ഫോർമാല‍ിൻ. മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിനു മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. കാൻസറിനും അൾസറിനും ഇതു കാരണമാകാമെന്ന് ആരോ​ഗ്യവിഭാ​ഗം പറയുന്നു.

മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ?

മത്സ്യത്തിന്റെ കണ്ണിനു നിറവ്യത്യാസം വരും, മത്സ്യത്തിന്റെ സ്വാഭാവിക മണം നഷ്ടപ്പെടും, ചെതുമ്പലിന്റെ സ്വാഭാവിക നിറം മാറും ,കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ കട്ടിയായിരിക്കും.

നല്ല മീനാണോ? അറിയാൻ വഴികളിതാ!

കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീനിന്റെ ശുദ്ധി തിരിച്ചറിയുന്നത്. ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ കണ്ടാൽ ഉറപ്പിക്കുക. മീൻ പഴകിത്തുടങ്ങിയിരിക്കുന്നു. ചെകിളപ്പൂവു നോക്കണം. നല്ല രക്തവർണമാണെങ്കിൽ മീൻ പഴക‍ിയിട്ടില്ല എന്നതിന്റെ സൂചനയാണ്. പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്റെ ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്. മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനാണ്. മീൻ ചീത്തയാണെങ്കിൽ വിരലമർത്തുമ്പോൾ മാസം താണു പോകും. മീനിന് വല്ലാത്തൊരു നാറ്റം ഉണ്ടെങ്കിൽ ഫ്രഷ് അല്ല എന്നു കരുതണം. ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP