Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടും; അവശതകളും കഷ്ടപ്പാടും വിവരിച്ച് പണം കൈക്കലാക്കും; വഴുതിപ്പോകുന്നവരെ വലയിലാക്കുന്നത് വേണ്ടതെല്ലാം നൽകാമെന്ന് വിശ്വസിപ്പിച്ചും; കൂടി കാഴ്ചയ്ക്ക് സ്ഥലവും സമയവും നിശ്ചയിക്കുന്നത് സുഹൃത്തും; വൈറ്റില സ്വദേശിനി മീന ഇരയെകുടുക്കുന്നത് കൃത്യമായ പ്ലാനിങോടെ; മൂന്നാർ ഹണിട്രാപ്പിൽ അന്വേഷണം തുടരുമ്പോൾ

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടും; അവശതകളും കഷ്ടപ്പാടും വിവരിച്ച് പണം കൈക്കലാക്കും; വഴുതിപ്പോകുന്നവരെ വലയിലാക്കുന്നത് വേണ്ടതെല്ലാം നൽകാമെന്ന് വിശ്വസിപ്പിച്ചും; കൂടി കാഴ്ചയ്ക്ക് സ്ഥലവും സമയവും നിശ്ചയിക്കുന്നത് സുഹൃത്തും; വൈറ്റില സ്വദേശിനി മീന ഇരയെകുടുക്കുന്നത് കൃത്യമായ പ്ലാനിങോടെ; മൂന്നാർ ഹണിട്രാപ്പിൽ അന്വേഷണം തുടരുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടും. അവശതകളും കഷ്ടപ്പാടും വിവരിച്ച് പണം കൈക്കലാക്കും. വഴുതിപ്പോകുന്നവരെ വലയിലാക്കുന്നത് വേണ്ടതെല്ലാം നൽകാമെന്ന് വിശ്വസിപ്പിച്ചും. കൂടി കാഴ്ചയ്ക്ക് സ്ഥലവും സമയവും നിശ്ചയിക്കുന്നത് സുഹൃത്തും. ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റിലായ വൈറ്റില സ്വദേശിനി മീന ഇരയെകുടുക്കുന്നത് കൃത്യമായ പ്ലാനിംഗിങ്ങോടെയെന്ന് പൊലീസ്.

മീന ഇതുവരെ എത്രപേരെ കബളിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തിൽ ഇനിയും കൃത്യമായ വിവരം പുറത്തുവന്നിട്ടിവന്നിട്ടില്ല. പണം നഷ്ടപ്പെട്ടവർ നാണക്കേടോർത്ത് പരാതിയുമായി എത്താത്തതാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പണം തട്ടുന്നതിന് മീനയ്ക്ക് പിന്നിൽ നിരവധി പേരടങ്ങുന്ന സംഘം പ്രവർത്തിക്കുന്നതായിട്ടാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും കിട്ടുന്ന പണം ഇവർ പങ്കിട്ടെടുത്തിരുന്നെന്നും തട്ടിപ്പ് ആസുത്രണം ചെയ്തത് വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇയാളെ പിടികൂടിയാൽ മാത്രമെ ഇവരുടെ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാവു എന്നും മൂന്നാർ പൊലീസ് അറിയിച്ചു.

വ്യാപാരിയെ മൂന്നാറിലെ ലോഡ്ജിലെത്തിച്ച് മർദിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലാണ് കഴിഞ്ഞ ദിവസം വൈറ്റില സ്വദേശിനി പൂത്തനാപ്പള്ളി മീന(32)യെ മൂന്നാർ പൊലീസ് അറസ്റ്റുചെയ്തത്. കൂട്ടുപ്രതികളായ മൂന്നാർ സ്വദേശികളും ടൂറിസ്റ്റ് ഗൈഡുമാരുമായ നാലുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായവരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മീനയെ പിടികൂടിയത്.

മെയ് 28-നായിരുന്നു സംഭവം. കൊച്ചി പച്ചാളം സ്വദേശിയും വ്യാപാരിയുമായ കെ.ഷാജിയെ പ്രലോഭിപ്പിച്ച് മൂന്നാറിലെത്തിച്ചായിരുന്നു പണം തട്ടൽ.ഇയാളും അറസ്റ്റിലായ യുവതിയും മൂന്നാർ കോളനിയിലെ ലോഡ്ജിൽ മുറിയെടുത്തു. തങ്ങളുടെ സഹോദരിയെ ഷാജി തട്ടിക്കൊണ്ടുവന്നതാണെന്നാരോപിച്ച്, മുറിയുടെ വാതിൽ തകർത്ത് രണ്ടുപേർ അകത്ത് കടന്നു. ഈസമയം പുറത്ത് നിന്നിരുന്ന മൂന്നാർ സ്വദേശികളായ നാലുപേരുംകൂടി ഉള്ളിൽ കടന്ന് ഷാജിയെ മർദിച്ചു.

പണവും എ.ടി.എം. കാർഡും കഴുത്തിലുണ്ടായിരുന്ന മാലയും തട്ടിയെടുത്ത് ആറുപേരും കടന്നു. എ.ടി.എം. കാർഡുപയോഗിച്ച് സംഘം പിന്നീട് 20,000 രൂപയും എടുത്തു. ഷാജി മൂന്നാർ പൊലീസിൽ പരാതി നൽകി. കൂട്ടുപ്രതികളായ മൂന്നാർ കോളനി സ്വദേശികളായ സൈമൺ(20), സഹോദരങ്ങളായ നിബിൻ(18), സുബിൻ(20), അബിൻ(19) എന്നിവരെ ജൂൺ 15-ന് അറസ്റ്റുചെയ്തിരുന്നു.ദേവികുളം കോടതിയിൽ ഹാജരാക്കിയ മീന റിമാന്റിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP