Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വർഗീയതയേ ഈ മണ്ണിൽ നിന്നും വേറോടെ പിഴുതെറിയണം; പൗരത്വ ഭേദഗതി നിയമം കൊണ്ട് അവർ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നു പാഴ്മുറം കൊണ്ട് സൂര്യനെമറയ്ക്കാൻ ശ്രമിക്കുന്ന മോദിയുടെ കെണിയിൽ വീഴാതിരിക്കണം; പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിൽ പ്രതികരണമായി എം.എ നിഷാദ്

വർഗീയതയേ ഈ മണ്ണിൽ നിന്നും വേറോടെ പിഴുതെറിയണം;  പൗരത്വ ഭേദഗതി നിയമം കൊണ്ട് അവർ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നു പാഴ്മുറം കൊണ്ട് സൂര്യനെമറയ്ക്കാൻ ശ്രമിക്കുന്ന മോദിയുടെ കെണിയിൽ വീഴാതിരിക്കണം; പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിൽ പ്രതികരണമായി എം.എ നിഷാദ്

മറുനാടൻ മലയാളി ബ്യൂറോ

രുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ രാജ്യത്ത് പ്രക്ഷോഭം കത്തിപ്പടരുമ്പോൾ അഭിപ്രായം തുറന്നടിച്ച് സംവിധായകൻ എം.എ നിഷാദ്. രാജ്യത്ത് പൗരത്വ ബില്ലിന്റെ പ്രക്ഷോഭം കത്തുമ്പോൾ തന്നെ മറ്റ് വിഷയങ്ങളിലേക്കും ശ്രദ്ധ തിരിുത്തണമെന്ന് നിഷാദ് പ്രതകരിക്കുന്നു. 

തൊഴില്ലായ്മ, വിലക്കയറ്റം, കർഷക ആത്മഹത്യ എന്നീ വിഷയങ്ങളിൽ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും പാഴ്മുറം കൊണ്ട് സൂര്യനെമറയ്ക്കാൻ ശ്രമിക്കുന്ന മോദിയുടെ കെണിയിൽ വീഴാതിരിക്കണമെന്നുമാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. യഥാർത്ഥ് രാജ്യശിൽപികളുടെ തോര നീരാക്കിയ ഗന്ധമുണ്ടെന്നും നിഷാദ് പറയുന്നു

എംഎ നിഷാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

കർഷകൻ നമ്മുടെ വിശപ്പകറ്റാൻ,കഷ്ടപ്പെടുന്ന സഹോദരന്മാർ,വിഷം കഴിച്ച്,ആത്മഹത്യ ചെയ്യുന്ന ഇന്ത്യ.മോദിയുടെ അച്ഛാ ദിൻ.യുവത അതെ അവരിലാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ.പ്രതികരണ ശേഷി നഷ്ടപ്പെടാത്ത,യുവജനങ്ങൾ.അമിട്ടിന്റെ പൊലീസ് തല്ലി ചതക്കുഴും,പതറാതെ പൊരുതുന്ന യുവത.

തൊഴിലാളി തൊഴിൽ അവസരങ്ങൾ ദിനം തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന,രാജ്യത്തിന്റെ യഥാർത്ഥ ശില്പികൾ.അവരുടെ ചോര നീരാക്കിയ വിയർപ്പിന്റെ,ഗന്ധമുണ്ട് നമ്മുടെ രാജ്യത്തിന്റെ വളർച്ചക്ക്. കുത്തകകൾക്കും,കോർപ്പറേറ്റുകൾക്കും,ഈ നാട് തീറെഴുതികൊടുത്ത മോദിഫൈഡ് ഇന്ത്യയിൽ,ഇനി ഉയരാൻ പോകുന്നത് തൊഴിലാളികളുടെ ശബ്ദമാണ്.

കർഷകർ,യുവജനങ്ങൾ,തൊഴിലാളികൾ.യോജിച്ച പ്രക്ഷോഭം,ഇന്ത്യയിലെ മതേതര,ജനാധിപത്യ വിശ്വാസികളുടെ സ്വപ്നമാണ്.ആഗ്രഹമാണ്.ഫാസിസ്റ്റ് ശക്തികളെ അകറ്റി നിർത്താൻ.അത് ഈ കാലഘട്ടത്തിന്റ്റെ ആവശ്യം കൂടിയാണ്.സാമ്ബത്തിക അരാചകത്വം,വിലകയറ്റം,തൊഴിൽ നിഷേധം,അങ്ങനെ നമ്മുടെ രാജ്യത്തെ മുച്ചുടും നശിപ്പിച്ച ഒരു ഫാസിസ്റ്റ് സർക്കാറിനെതിരെ,ശക്തമായി സമരമുഖത്തിറങ്ങാൻ നാം പ്രതിജ്ഞാബദ്ധരാണ്.

വർഗ്ഗീയതയേ ഈ മണ്ണിൽ നിന്നും വേറോടെ പിഴുതെറിയണം.അതിന് യോജിച്ചുള്ള മുന്നേറ്റം അനിവാര്യം തന്നെ.പൗരത്വ ഭേദഗതി നിയമം കൊണ്ട് അവർ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നു.അവർ കൂട്ടു പിടിക്കുന്നത് വർഗ്ഗീയതയേയും,മതമെന്ന ഉഗ്ര ശേഷിയുള്ള ആയുധത്തേയും.

നാം കരുതിയിരിക്കുക. രാജ്യം ഭീകരമായ സാമ്ബത്തിക ആരാചകത്തിലേക്ക് നീങ്ങുന്നു.വിലകയറ്റത്തിനെതിരെ ജാഗരൂകരാകുക.സമരം വേണ്ടത് അത്തരം വിഷയങ്ങൾക്കും കൂടിയാണ്.അവർ മറപ്പിക്കാൻ ശ്രമിക്കും.മറക്കാതിരിക്കാൻ നമ്മളും.പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാൻ ശ്രമിക്കുന്ന മോദിയുടെ കെണിയിൽ വീഴാതിരിക്കട്ടെ,ഈ ജനത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP