Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനറൽ നഴ്സുമാർക്കും ക്രിട്ടിക്കൽ സ്‌കിൽ എപ്ലോയ്മെന്റ് വർക്ക് പെർമിറ്റ്; ആശ്രിത വിസയിൽ എത്തുന്നവർക്ക് അപ്പോൾ തന്നെ ജോലി ചെയ്യാം; ഷെഫുമാർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ വിസ; വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി അയർലണ്ട്

ജനറൽ നഴ്സുമാർക്കും ക്രിട്ടിക്കൽ സ്‌കിൽ എപ്ലോയ്മെന്റ് വർക്ക് പെർമിറ്റ്; ആശ്രിത വിസയിൽ എത്തുന്നവർക്ക് അപ്പോൾ തന്നെ ജോലി ചെയ്യാം; ഷെഫുമാർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ വിസ; വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി അയർലണ്ട്

മറുനാടൻ മലയാളി ബ്യൂറോ

യർലണ്ടിലേക്ക് വരാൻ കൊതിക്കുന്നവരും യൂറോപ്യൻ എക്കണോമിക് ഏരിയ (ഇഇഎ) പുറത്തുള്ളവരുമായ ജോലിക്കാർക്കുള്ള എംപ്ലോയ്മെന്റ് പെർമിറ്റ് സിസ്റ്റത്തിൽ ഏറെ ഇളവുകൾ പ്രഖ്യാപിച്ച് അയർലണ്ട് രംഗത്തെത്തി. 2020 ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്.ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അയർലണ്ടിലെ മനിസ്റ്റർ ഫോർ ബിസിനസ്, എന്റർപ്രൈസ് ആൻഡ് ഇന്നൊവേഷൻ ആയ ഹീതർ ഹംഫ്രേസ് നടത്തിയിട്ടുമുണ്ട്. ഏറ്റവും പുതിയ മാറ്റങ്ങൾ പ്രകാരം അയർലണ്ടിലെത്തുന്ന ജനറൽ നഴ്സുമാർക്കും ക്രിട്ടിക്കൽ സ്‌കിൽ എപ്ലോയ്മെന്റ് വർക്ക് പെർമിറ്റ് നൽകുന്നതായിരിക്കും.

ആശ്രിത വിസയിൽ എത്തുന്നവർക്ക് അപ്പോൾ തന്നെ ജോലി ചെയ്യാനും സാധിക്കും. ഷെഫുമാർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ വിസ നൽകാനും തീരുമാനമായിട്ടുണ്ട്.ഇത്തരത്തിൽ മലയാളി നഴ്സുമാരടക്കമുള്ള കുടിയേറ്റക്കാർക്ക് അനുകൂലമായ രീതിയിലാണ് വർക്ക് പെർമിറ്റ് നിയമങ്ങളിൽ അയർലണ്ട് ഇളവ് വരുത്തിയിരിക്കുന്നത്.ഹോസ്പിറ്റാലിറ്റി, കൺസ്ട്രക്ഷൻ, ഹെൽത്ത് തുടങ്ങിയ നിർണായക മേഖലകളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് പര്യാപ്തമായ വിധത്തിലുള്ള നിർണായകമായ മാറ്റങ്ങളാണ് അയർലണ്ട് നടപ്പിലാക്കിയിരിക്കുന്നത്.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങൾ പ്രാവർത്തികമാക്കിയിരിക്കുന്നത്. 2019ൽ ഇവിടുത്തെ എംപ്ലോയ്മെന്റ് പെർമിറ്റ്സ് സിസ്റ്റത്തിന് മേൽ നടത്തിയ രണ്ടാമത് റിവ്യൂവിനെ തുടർന്നാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്നതും പ്രാധാന്യമർഹിക്കുന്നു. രാജ്യത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായിട്ടാണ് ഇവിടുത്തെ എംപ്ലോയ്മെന്റ് പെർമിറ്റ് സിസ്റ്റം പ്രവർത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായി വർഷത്തിൽ രണ്ട് പ്രാവശ്യം ഈ വിധത്തിൽ അയർലണ്ടിൽ റിവ്യൂ നടത്താറുണ്ട്.തൊഴിൽ മാർക്കറ്റിലെ അവസ്ഥകൾ, വിവിധ സെക്ടറുകളിൽ നിന്നും മറ്റ് സ്റ്റേക്ക് ഹോൾഡർമാരിൽ നിന്നുമുള്ള സബ്മിഷനുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണീ റിവ്യൂ നടത്താറുള്ളത്.

ക്രിട്ടിക്കൽ സ്‌കിൽസ് ആൻഡ് ഇൻഎലിബിൾ ലിസ്റ്റ്സ് ഓഫ് ഒക്യുപേഷൻസ് എന്ന പേരിലറിയപ്പെടുന്ന ഒക്യുപേഷൻ ലിസ്റ്റുകളിലൂടെ മാനേജ് ചെയ്യപ്പെടുന്ന ഒരു എംപ്ലോയ്മെന്റ് പെർമിറ്റ് സിസ്റ്റമാണ് അയർലണ്ടിലുള്ളത്. പുതിയ മാറ്റങ്ങളിലൂടെ എല്ലാ നഴ്സുമാർക്കും ഒരു ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റിനായി യോഗ്യത നേടാൻ അവസരം ലഭിക്കുന്നതാണ്. ഇതിലൂടെ ഇവരുടെ ഫാമിലി റീ യൂണിഫിക്കേഷൻ വേഗത്തിലാക്കാനുമാവും. കൂടാതെ ഐറിഷ് ലേബർ മാർക്കറ്റിലെ വ്യാപകമായ അവസരങ്ങളെ തങ്ങളുടെ കുടുംബാംഗങ്ങൾക്കായി പ്രയോജനപ്പെടുത്താനും അവർക്ക് ഇതിലൂടെ അവസരം ലഭിക്കുന്നതാണ്.കൂടാതെ രണ്ട് വർഷത്തിന് ശേഷം ലോംഗ് ടേം റെസിഡൻസി വേഗത്തിൽ നേടാനും ഇതിലൂടെ സാധിക്കും.

നാളിതുവരെ അയർലണ്ടിലേക്ക് കുടിയേറിയിരുന്ന ഫോറിൻ നഴ്സുമാരെ ക്രിട്ടിക്കൽ സ്‌കിൽ, ജനറൽ വർക്ക് പെർമിറ്റ് എന്നിങ്ങനെ രണ്ട് കാറ്റഗറികളാക്കി വിഭജിച്ചായിരു്നനു പെർമിറ്റ് പ്രദാനം ചെയ്തിരുന്നത്. പക്ഷേ പുതിയ പൊളിച്ചെഴുത്തിലൂടെ വിദേശത്ത് നിന്നും ഇവിടെയെത്തുന്ന എല്ലാ നഴ്സുമാരെയും ക്രിട്ടിക്കൽ സ്‌കിൽ എന്ന ഒരൊറ്റ കാറ്റഗറിയിലായിരിക്കും പെടുത്തുന്നത്. ഇപ്പോൾ ക്രിട്ടിക്കൽ സ്‌കിൽ വർക്ക് പെർമിറ്റുള്ള നഴ്സുമാർക്ക് കിട്ടിയിരുന്ന ആനുകൂല്യങ്ങളെല്ലാം ജനറൽ പെർമിറ്റിലെത്തിയവർക്കും കരഗതമാകുമെന്നുറപ്പാണ്.

പുതിയ പരിഷ്‌കാരത്തിലൂടെ ജനറൽ വർക്ക് പെർമിറ്റിലെത്തിയിരുന്ന പങ്കാളികൾക്ക് തൊഴിലെടുക്കുന്നതിലുള്ള വിഘ്നങ്ങൾ, കുടുംബത്തെ ഇവിടേക്ക് എത്തിക്കുന്നതിന് അനുഭവിക്കേണ്ടിയിരുന്ന കാലതാമസം എന്നിവയെല്ലാം ഇല്ലാതാവുന്നതായിരിക്കും. തൊഴിൽ തേടി അയർലണ്ടിലെത്തുന്ന നഴ്സുമാർക്കൊപ്പം അവരുടെ പങ്കാളിക്കും കുട്ടികൾക്കും അയർലണ്ടിലേക്ക് ചേക്കേറാനും ഇതിലൂടെ വഴിയൊരുങ്ങും. നല്ല തൊഴിൽ പശ്ചാത്തലങ്ങളിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറുന്ന വിദേശ നഴ്സുമാരുടെ പങ്കാളികൾക്ക് അയർലണ്ടിലെ പൊതു തൊഴിൽ മേഖലയിൽ നിബന്ധനകളില്ലാതെ ജോലിയെടുക്കാനാവുമെന്നത് ഏറെ ഗുണകരമാകുമെന്നുറപ്പാണ്.

അയർലണ്ടിലേക്ക് ഏറ്റവും അധികം നഴ്സുമാരെ അയക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് ഏറെ പ്രയോജനപ്പെടുന്ന ചുവട് വയ്പാണ് അയർലണ്ട് ഇപ്പോൾ നടത്തിയിരിക്കുന്നത്.പതിയ നിയമമാറ്റത്തിന്റെ ഗുണഫലങ്ങൾ നഴ്സുമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കില്ല ലഭിക്കുന്നത്. മറിച്ച് വിദേശത്ത് നിന്നുമെത്തുന്ന ഷെഫുമാർക്കും കൺസ്ട്രക്ഷൻ വിദഗ്ദ്ധർക്കും ഗുണകരമാകുന്നതായിരിക്കും. ഈ മേഖലകളിലെ വിദഗ്ധരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഷെഫുമാരെയും കൺസ്ട്രക്ഷൻ വിദഗ്ദരെയും വിദേശത്ത് നിന്നും ആകർഷിച്ച് ഇവിടെയെത്തിക്കുന്നതിനുള്ള ഭേദഗതികളും അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നിലവിൽ വരുന്നുണ്ട്.

ഇതനുസരിച്ച് കൂടുതൽ ഷെഫുമാർക്ക് വർക്ക് പെർമിറ്റ് നൽകുന്നതായിരിക്കും. അയർലണ്ടിലെ ഗതാഗത, ലോജിസ്റ്റ് രംഗങ്ങളിലെ തൊഴിലാളി ക്ഷാമത്തിന് അറുതി വരുത്തുന്നതിനായി ഹെവി ഗുഡ്സ് വാഹന ഡ്രൈവർമാർക്ക് 200 പെർമിറ്റുകളും അനുവദിക്കുന്നതായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP