Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക അറബി ഭാഷാ ദിനത്തിൽ മർകസ് അറബി ഭാഷാ സാംസ്‌കാരിക സെമിനാർ സംഘടിപ്പിച്ചു

ലോക അറബി ഭാഷാ ദിനത്തിൽ മർകസ്  അറബി ഭാഷാ സാംസ്‌കാരിക സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട് : രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിരുകൾക്കപ്പുറത്ത് മനുഷ്യരുട മനസ്സുകളെ ചേർത്തുനിറുത്തുന്ന വികാരമാണ് ഭാഷകളെന്നു പ്രമുഖ യു.എ.ഇ അറബ് കവി അഹമദ് ഇബ്റാഹീം പറഞ്ഞു. ഡിസംബർ 18- ലോക അറബി ഭാഷാ ദിനത്തിൽ മർകസ് 43-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി മർകസിൽ സംഘടിപ്പിച്ച അറബി ഭാഷാ സാംസ്‌കാരിക സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഭാഷക്കും സവിശേഷമായ വ്യാകരണ -സാഹിത്യ സ്വഭാവങ്ങൾ ഉള്ളതോടൊപ്പം മനുഷ്യരുടെ പരസ്പരമുള്ള കുടിയേറ്റങ്ങളും ഇടപഴകലുകളും സംസ്‌കാരങ്ങളിൽ അഭിവൃദ്ധി ഉണ്ടാക്കുന്ന പോലെ ഭാഷകളിലും കൊടുക്കൽ വാങ്ങലുകൾ സാധ്യമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിവിധ ഭാഷകളിൽ അറബി ഭാഷയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. കച്ചവടക്കാരും നാഗരിക അന്വേഷികളും യാത്രികരുമായ ഇന്ത്യക്കാരും അറബികളും പുരാതനകാലം മുതൽ നടത്തിയ യാത്രകളിലൂടെയാണ് അത് സാധ്യമായത്. ഇപ്പോഴും ഇന്ത്യക്കാർ തൊഴിലാവശ്യാർത്ഥം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങളാണ് അറബി ഔദ്യോഗിക ഭാഷയായ ജി.സി.സി രാഷ്ട്രങ്ങൾ. അതിനാൽ, ഇന്ത്യയിലെ ഹിന്ദിയും ഉർദുവും മലയാളവും അടങ്ങുന്ന ഇന്ത്യയിലെ വിവിധ ഭാഷകളിൽ നൈപുണ്യം ഉള്ളതിനോടൊപ്പം അറബി ഭാഷയിലും വിനിമയ ശേഷിയുള്ളവരാണ് ഇന്ത്യക്കാർ. അത്തരം വളർച്ച ഓരോ ഭാഷയെയും നവീകരിക്കുന്നു: അദ്ദേഹം പറഞ്ഞു.

മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കേരളത്തിലെ ശ്രദ്ധേയരായ അറബി എഴുത്തുകാരും മർകസ് ശരീഅ കോളേജിലെ പ്രഫസർമാരുമായ അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ഡോ. അബ്ദുൽ ഹകീം സഅദി കരുനാഗപ്പള്ളി എന്നിവരെ വേദിയിൽ ആദരിച്ചു. മർകസ് വൈസ് പ്രസിഡന്റ് കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ പ്രാർത്ഥന നടത്തി. ഡോ.അബ്ദുൽ ഗഫൂർ ഖാസിമി, സി.പി ഉബൈദുല്ല സഖാഫി, ഉമറലി സഖാഫി എടപ്പലം, അബ്ദുന്നാസർ സഖാഫി കെല്ലൂർ, സി.പി സിറാജ് സഖാഫി, ത്വാഹാ സഖാഫി മണ്ണുത്തി പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP