Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമ്പോൾ കേരളത്തിലെ ഒരു മുസ്ലിം സഹോദരനെങ്കിലും പോറലേറ്റാൽ അവർക്കായി വാദിക്കാൻ താൻ മുന്നിലുണ്ടാകും; സിപിഎമ്മും കോൺഗ്രസും മതപരമായ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; പ്രതികരണവുമായി കുമ്മനം രാജശേഖരൻ

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമ്പോൾ കേരളത്തിലെ ഒരു മുസ്ലിം സഹോദരനെങ്കിലും പോറലേറ്റാൽ അവർക്കായി വാദിക്കാൻ താൻ മുന്നിലുണ്ടാകും; സിപിഎമ്മും കോൺഗ്രസും മതപരമായ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; പ്രതികരണവുമായി കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൗരത്വ നിയമഭേദഗതിയിൽ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമ്പോൾ കേരളത്തിലെ ഒരു മുസ്ലിം സഹോദരനെങ്കിലും പോറലേറ്റാൽ അവർക്കായി വാദിക്കാൻ താൻ മുന്നിലുണ്ടാകുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

മുസ്ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യും, നിലനിൽപ്പ് അപകടത്തിലാവു , അവർക്ക് കേരളത്തിൽ താമസിക്കാൻ കഴിയാത്ത സ്ഥിതിവരും തുടങ്ങിയ പ്രചരണങ്ങൾ യാഥാർത്ഥ്യമെങ്കിൽ അവർക്കുവേണ്ടി പൊരുതുമെന്നാണ് കുമ്മനം പറഞ്ഞത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

സിപിഎമ്മും കോൺഗ്രസും മതപരമായ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഭാരതത്തെ ശിഥിലമാക്കാൻ വൈദേശിക ഗൂഢാലോചന നടക്കുന്നുണ്ട്. ആ ഗുഢാലോചനയുടെ കരുക്കളാകാൻ കോൺഗ്രസ്, കമ്യൂണിസ്റ്റു പാർട്ടികൾ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൗരത്വനിയമം സംബന്ധിച്ച് പരസ്യ സംവാദത്തിന് തയാറുണ്ടോയെന്നും കുമ്മനം ചോദിച്ചു.

കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടത്താപ്പാണെന്നും കുമ്മനം കുറ്റപ്പെടുത്തി. ഭരണഘടന തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്നാണ് പറയുന്നത്.

ശബരിമല വിധിവന്നപ്പോൾ വിധി നടപ്പാക്കുന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ജനാധാപത്യത്തോടുള്ള വെല്ലുവിളിയാണെന്നും കുമ്മനം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP