Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവ എൻജിനീയർമാരെ കള്ളക്കേസിൽ കുടുക്കാൻ യൂണിയൻ നേതാക്കളുടെയും സ്വർണകടത്ത് റാക്കറ്റിന്റെയും കൊടുംചതി: നേതാക്കളുടെ പിന്തുണയോടെ ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിച്ചത് ഒരു കിലോഗ്രാം കഞ്ചാവ്: പണി പാളിയതോടെ മൂന്ന് കഞ്ചാവ് പൊതികൾ കെെവശമുണ്ടായിരുന്നതായി വ്യാജ മഹസറെഴുതി എക്സെെസ് വകുപ്പ്; കരാറുകാരെ ഒഴിവാക്കി പരിശീലനം കിട്ടിയ എഞ്ചിനിയർമാരെ നിയമിച്ചതിന്റെ പ്രതികാരം

യുവ എൻജിനീയർമാരെ കള്ളക്കേസിൽ കുടുക്കാൻ യൂണിയൻ നേതാക്കളുടെയും സ്വർണകടത്ത് റാക്കറ്റിന്റെയും കൊടുംചതി: നേതാക്കളുടെ പിന്തുണയോടെ ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിച്ചത് ഒരു കിലോഗ്രാം കഞ്ചാവ്: പണി പാളിയതോടെ മൂന്ന് കഞ്ചാവ് പൊതികൾ കെെവശമുണ്ടായിരുന്നതായി വ്യാജ മഹസറെഴുതി എക്സെെസ് വകുപ്പ്; കരാറുകാരെ ഒഴിവാക്കി പരിശീലനം കിട്ടിയ എഞ്ചിനിയർമാരെ നിയമിച്ചതിന്റെ പ്രതികാരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരാറുകാരെ ഒഴിവാക്കി പരിശീലനം കിട്ടിയ എഞ്ചിനിയർമാരെ നിയമിച്ചതിന്റെ പ്രതികാരം രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാൻ നിയമിച്ച 3 യുവ എൻജിനീയർമാരെ കള്ളക്കേസിൽ കുടുക്കാൻ അവരുടെ താമസ സ്ഥലത്തു യൂണിയൻ നേതാക്കളും സ്വർണകടത്ത് റാക്കറ്റും ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിച്ചത് ഒരു കിലോഗ്രാം കഞ്ചാവ്.  പണി പാളിയതോടെ 13 ഗ്രാം വരുന്ന 3 കഞ്ചാവു പൊതികൾ അവരുടെ കൈവശമുണ്ടായിരുന്നതായി വ്യാജ മഹസർ എഴുതി എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്.

എൻജിനീയർമാർ താമസിച്ചിരുന്ന മുറിയിൽ കഞ്ചാവ് ഒളിപ്പിച്ച ശേഷം എക്സൈസ് സംഘം പരിശോധനയ്ക്ക് എത്താനായിരുന്നു പദ്ധതി. എന്നാൽ പറഞ്ഞുറപ്പിച്ചതിലും നേരത്തെ എക്സൈസുകാർ ചെന്ന് പരിശോധന തുടങ്ങിയതോടെ നീക്കം പാളി. വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാൻ കരാറുകാരെ ഒഴിവാക്കി പരിശീലനം കിട്ടിയ 15 എൻജിനീയർമാരെ നിയമിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ഇവരെ ഒഴിവാക്കി കരാർ ജീവനക്കാരെ തിരികെ കൊണ്ടുവരാൻ സ്വർണക്കടത്തു റാക്കറ്റും ചരടുവലി നടത്തി. അവരുടെ ഗുണ്ടകൾ എൻജിനീയർമാരെ മർദിച്ചെങ്കിലും ജോലി ഉപേക്ഷിക്കാൻ ചെറുപ്പക്കാർ തയാറായില്ല. ഇതോടെയാണ് എക്സൈസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കഞ്ചാവു കേസിൽ കുടുക്കിയത്.

ഒരിക്കൽ സുരക്ഷാ പരിശോധന നടത്തി വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചാൽ തുടർന്നു പരിശോധനകൾ ഒഴിവാക്കി വിമാനങ്ങളുടെ സമീപം എത്താൻ കഴിയുന്ന ജോലിയാണ് ഇന്ധനം നിറയ്ക്കുന്നവരുടേത്. ഈ സാധ്യത ഉപയോഗിച്ച് കള്ളക്കടത്ത് സ്വർണം പുറത്തുകടത്തുന്നതായി കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. കസ്റ്റംസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്ധനം നിറയ്ക്കുന്ന ജോലിയിൽ വിദഗ്ധരായ എൻജിനീയർമാരെ ഉയർന്ന ശമ്പളത്തിൽ നിയമിക്കാൻ എയർപോർട്ട് അഥോറിറ്റി തീരുമാനിച്ചത്.

ഇത് അട്ടിമറിക്കാനുള്ള നീക്കമാണ് എക്സൈസ് ഉദ്യോഗസ്ഥരുമായി ചേർന്ന് യൂണിയൻ നേതാക്കളും സ്വർണക്കടത്ത് റാക്കറ്റും നടത്തിയത്. കള്ളക്കേസിൽ കുടുക്കിയതാണെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് അഡീഷനൽ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എൻജിനീയർമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP