Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്പനി ഉടമയ്ക്ക് ഇനി റോബോട്ടുകളെയും താൽക്കാലിക ജോലിക്ക് വാടകയ്‌ക്കെടുക്കാം; ലോകത്തെ ആദ്യത്തെ റോബോട്ടുകളുടെ എംപ്ലോയ്‌മെന്റ് ഏജൻസി തുടങ്ങിയത് ഇസ്രയേലിൽ; മണിക്കൂർ നിരക്കിൽ വാടകയ്‌ക്കെടുത്താൽ എന്തു പണിയും ചെയ്യിക്കാവുന്ന റോബോട്ടുകൾ റെഡി

കമ്പനി ഉടമയ്ക്ക് ഇനി റോബോട്ടുകളെയും താൽക്കാലിക ജോലിക്ക് വാടകയ്‌ക്കെടുക്കാം; ലോകത്തെ ആദ്യത്തെ റോബോട്ടുകളുടെ എംപ്ലോയ്‌മെന്റ് ഏജൻസി തുടങ്ങിയത് ഇസ്രയേലിൽ; മണിക്കൂർ നിരക്കിൽ വാടകയ്‌ക്കെടുത്താൽ എന്തു പണിയും ചെയ്യിക്കാവുന്ന റോബോട്ടുകൾ റെഡി

സ്വന്തം ലേഖകൻ

ലോകത്തിലെ ആദ്യ റോബോട്ടുകളുടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഇസ്രയേലിൽ തുടങ്ങി. മണിക്കൂർ നിരക്കിൽ വാടകയ്ക്ക് എടുത്താൽ എന്തു പണിയും ഈ റോബോട്ടുകൾ ചെയ്യും.മനുഷ്യർ ചെയ്യുന്ന എന്ത് ജോലിയും അനായാസം ഈ റോബോട്ടുകൾ ചെയ്യുന്നതാണ്. നിലവിൽ രണ്ട് റോബോട്ട് തൊഴിലാളികളാണ് എംപ്ലോയ്‌മെന്റ് ഏജൻസിയിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ വിലയ്ക്ക് വാങ്ങാൻ സാധിക്കില്ല. പകരം മണിക്കൂർ നിരക്കിൽ വാടകയ്ക്ക് എടുക്കാം. ഫോർ്ക്ക ലിഫ്റ്റിനും ഇവരെ ഉപയോഗിക്കാം.

ഇസ്രയേലും ജപ്പാനും ചേർന്നാണ് ഈ ജോയിന്റ് വെഞ്ച്വർ തുടങ്ങിയിരിക്കുന്നത്. പുതിയ ഫാക്ടറി സാഹചര്യങ്ങളിലും ഈ റോബോട്ടുകൾ ജോലി ചെയ്യും. പൂർണ്ണമായും സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഈ റോബോട്ടുകൾക്ക് മനുഷ്യരുമായി ഇണങ്ങി നിന്ന് ജോലി ചെയ്യാനുള്ള കഴിവുണ്ട്. മണിക്കൂറുകൾക്ക് വാടക നൽകി റോബോട്ടുകളെ എടുക്കാനോ ഒരു പ്രത്യേക ജോലി ചെയ്ത് തീർക്കുന്നത് വരെയോ വാടകയ്ക്ക് ഈ റോബോട്ടുകളെ എടുക്കാം. എത്ര കഠിനാധധ്വാനം വേണ്ടി വരുന്ന ജോലിയും ഇവർ നിഷ്പ്രയാസം ചെയ്യും.

മനുഷ്യർ അമിതമായി ആവർത്തിച്ച് സമയമെടുത്ത് ചെയ്യുന്നതും കടിന പ്രയത്‌നവും ആവശ്യമായ ജോലികൾ വളരെ എളുപ്പത്തിൽ ചെയ്യും. ഒരു ജോലി ഏൽപ്പിച്ചാൽ 70 ശതമാനം കൃത്യതയോടെ ജോലി ചെയ്യും. ഇതിന് 20 സെക്കൻഡ് മതി. തൊഴിലാളികൾക്ക് കുറവ് അനുഭവപ്പെടുന്ന മേഖലകളിലും ഈ റോബോട്ടുകൾ ഉപകരിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP