Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിങ്ങൾ അല്ലാത്തതിനാൽ സുരക്ഷിതരാണെന്നു ചിന്തിക്കുന്നവർ ബുദ്ധിയില്ലാത്തവരാണ്; നിശബ്ദരാവുകയാണെങ്കിൽ പാവാട ധരിക്കുന്ന സ്ത്രീകളെയും മദ്യവും മാംസവും കഴിക്കുന്നവരെയും സിനിമ കാണുന്നവരെയും ക്ഷേത്രങ്ങളിൽ പോകാത്തവരെയും പരസ്പരം ചുംബിക്കുന്നവരെയും ഹസ്തദാനം നൽന്നവരേയും ജയ് ശ്രീ റാം മുഴക്കി അവർ അക്രമിക്കും: വിവാദ ട്വീറ്റ് പിൻവലിച്ച് സനാ ഗാംഗുലി; മകൾക്ക് രാഷ്ട്രീയം അറിയില്ലെന്ന് അച്ഛൻ; പൗരത്വബില്ലിൽ സൗരവ് ഗാംഗുലിയുടെ മനസ് ബിജെപിക്കൊപ്പമോ? ദാദ വിവാദത്തിൽ

മുസ്ലിങ്ങൾ അല്ലാത്തതിനാൽ സുരക്ഷിതരാണെന്നു ചിന്തിക്കുന്നവർ ബുദ്ധിയില്ലാത്തവരാണ്; നിശബ്ദരാവുകയാണെങ്കിൽ പാവാട ധരിക്കുന്ന സ്ത്രീകളെയും മദ്യവും മാംസവും കഴിക്കുന്നവരെയും സിനിമ കാണുന്നവരെയും ക്ഷേത്രങ്ങളിൽ പോകാത്തവരെയും പരസ്പരം ചുംബിക്കുന്നവരെയും ഹസ്തദാനം നൽന്നവരേയും ജയ് ശ്രീ റാം മുഴക്കി അവർ അക്രമിക്കും: വിവാദ ട്വീറ്റ് പിൻവലിച്ച് സനാ ഗാംഗുലി; മകൾക്ക് രാഷ്ട്രീയം അറിയില്ലെന്ന് അച്ഛൻ; പൗരത്വബില്ലിൽ സൗരവ് ഗാംഗുലിയുടെ മനസ് ബിജെപിക്കൊപ്പമോ? ദാദ വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പൗരത്വ ബില്ലിൽ സൗരവ് ഗാംഗുലിയുടെ നിലപാട് എന്താണ്? ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധം കത്തുമ്പോൾ ഗാംഗുലിയുടെ മകളുടെ നിലപാട് പൗരത്വബില്ലിന് എതിരാണ്. എന്നാൽ അച്ഛൻ ഗാംഗുലി മറിച്ചാണോ ചിന്തിക്കുന്നത്? ഇന്ത്യൻ ക്രിക്കറ്റിലെ രോഷാകുലനായ ക്യാപ്ടൻ ഇപ്പോൾ ബിസിസിഐയുടെ പ്രസിഡന്റാണ്. ബിസിസിഐയുടെ സെക്രട്ടറി കേന്ദ്രമന്ത്രി അമിത് ഷായുടെ മകനും. അമിത് ഷായുടെ മകനുമായുള്ള ഗാംഗുലിയുടെ അടുപ്പം രാഷ്ട്രീയത്തേയും ബാധിച്ചോ എന്ന ചർച്ചയാണഅ സജീവമാകുന്നത്.

വിവാദങ്ങളിലേക്ക് മകൾ സനയെ വലിച്ചിഴയ്ക്കരുതെന്ന് ഗാംഗുലി പറഞ്ഞതാണ് പുതിയ ചർച്ചകൾക്ക് പിന്നിൽ. മകൾക്കു രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയില്ലെന്നും ഗാംഗുലി പറയുന്നു. ഫാസിസിസ്‌റ് ഭരണത്തിനെതിരെ സനയുടെ പോസ്റ്റ് ചർച്ച ആയതിനു പിന്നാലെ ആണ് ഗാംഗുലിയുടെ പ്രതികരണം. പതിനെട്ട് വയസ്സ് സനയ്ക്ക് തികഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരു പെൺകുട്ടി രാഷ്ട്രീയത്തിൽ അഭിപ്രായം പറഞ്ഞാൽ അതിനെ വിലകുറച്ച് കാണുന്നത് എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സന ഗാംഗുലി ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. രാജ്യമാകെ നിയമത്തിനെതിരെ സർവകലാശാലകളിൽ കടുത്ത പ്രതിഷേധ പരിപാടികൾ അരങ്ങേറിക്കൊണ്ടിരിക്കെയാണ് സന നിയമത്തിനെതിരെ തന്റെ പ്രതിഷേധം അറിയിച്ചത്.

എഴുത്തുകാരൻ ഖുശ്വന്ത് സിങ്ങിന്റെ 'ഇന്ത്യയുടെ അവസാനം' എന്ന പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചായിരുന്നു സനയുടെ പോസ്റ്റ്. വിവാദമായതോടെ കുറിപ്പ് പെട്ടെന്ന് പിൻവലിക്കുകയും ചെയ്തു. ഫാസിസ്റ്റ് ഭരണകൂടം പൗരന്മാരെ എങ്ങനെയാണ് നേരിടുക എന്ന് സനയുടെ കുറിപ്പിൽ സൂചിപ്പിക്കുന്നു. ഇന്ന് നമ്മൾ പ്രതികരിച്ചില്ലെങ്കിൽ അടുത്ത ലക്ഷ്യം നമ്മളാകാം. അത് ചിലപ്പോൾ സ്ത്രീകളുടെ വസ്ത്രമാകാം, ജനങ്ങളുടെ ഭക്ഷണമാകാം, മദ്യമാകാം, വിദേശ സിനിമകൾ കാണുന്നവരെയാകാമെന്നും സന പറയുന്നുണ്ട്. ഈ പോസ്റ്റ് ഏറെ ചർച്ചയായി. ഇതോടെയാണ് മകൾക്ക് രാഷ്ട്രീയം അറിയില്ലെന്നും വിവാദങ്ങൾ ഉണ്ടാക്കരുതെന്നും ഗാംഗുലി പറയുന്നു.

'മുസ്ലിമുകളും ക്രിസ്ത്യാനികളും അല്ലാത്തതിനാൽ തങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണ്. ഇടത് ചരിത്രകാരന്മാരെയും സംഘ് ലക്ഷ്യം വയ്ക്കുന്നുണ്ട്. നാളെ ചെറിയ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും മദ്യവും മാംസവും കഴിക്കുന്നവരെയും സിനിമ കാണുന്നവരെയും സ്ഥിരമായി ക്ഷേത്രങ്ങളിൽ പോകാത്തവരെയും പരസ്പരം ചുംബിക്കുന്നവരെയും ഹസ്തദാനം നൽകുന്നവരൈയും ജയ് ശ്രീ റാം മുഴക്കി അവർ അക്രമിക്കും. ഇന്ത്യ മരിക്കാതിരിക്കണമെന്ന് ആഗ്രഹിച്ചാൽ മാത്രമേ നമുക്ക് ഇക്കാര്യങ്ങൾ മനസ്സിലാകൂ'-ഇതായിരുന്നു സനയുടെ വിവാദ കുറിപ്പ്. രാജ്യമെങ്ങുമുള്ള സർവകലാശാലകളിൽ നിയമത്തിനെതിരെ കടുത്ത പ്രതിഷേധ പരിപാടികൾ അരങ്ങേറിക്കൊണ്ടിരിക്കെയാണ് സന നിയമത്തിനെതിരെ കുറഞ്ഞ വാക്കുകൾകൊണ്ട് തന്റെ പ്രതിഷേധം അറിയിച്ചത്.

ഇന്ന് സുരക്ഷിതരാണ് എന്ന കരുതുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലാണ്. ഞങ്ങൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അല്ലല്ലോ എന്ന് കരുതി സമാധാനിക്കേണ്ടെന്നും ഗാംഗുലിയുടെ മകൾ സോഷ്യൽ മീഡിയയിൽ കുറിപ്പിൽ പറയുന്നു. ഗാംഗുലി കേന്ദ്ര സർക്കാരിനെതിരെ മൗനത്തിലാണെങ്കിലും മകളുടെ ശക്തമായ ഭാഷയിലുള്ള പ്രതികരണത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഒട്ടേറെ പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. ഇത് ചർച്ചയായി. ഇതോടെയാണ് ഗാംഗുലി ഇടപെടൽ നടത്തിയത്. ഇത് ബിജെപിക്ക് വേണ്ടിയാണെന്നാണ് ആരോപണം. അമിത് ഷായുടെ പിന്തുണയോടെയാണ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബംഗാളിൽ ബിജെപിയുടെ മുഖമായി ഗാംഗുലി മാറുമെന്നാണ് മറ്റൊരു പ്രചരണം. ഇതിനെല്ലാം ശക്തി കൂട്ടുന്ന തരത്തിലാണ് സനയുടെ പോസ്റ്റിനോട് അച്ഛൻ പ്രതികരിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇപ്പോൾ ബി.സി.സിഐ. പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ അറിയുന്നവരെല്ലാം പ്രായഭേദമെന്യേ 'ദാദ' എന്നാണ് വിളിക്കുന്നത്. സജീവക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ടും ദാദയുടെ തിരക്കൊഴിഞ്ഞിട്ടില്ല. ഇപ്പോൾ ബി.സി.സിഐ. പ്രസിഡന്റാണ്. ''ദാദയ്ക്ക് എപ്പോഴും ചിരി കുറവാണ്''. പിങ്ക് ടെസ്റ്റിന്റെ സമ്മാനദാനച്ചടങ്ങിൽ ഗൗരവത്തിൽ നിന്നതിനെ മകൾ, പ്ലസ്ടുവിന് പഠിക്കുന്ന സന കളിയാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ഇത് ഏറെ ചർച്ചയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ളവരാണു നിലപാട് വ്യക്തമാക്കി രംഗത്തുവരുന്നത്. സിനിമാ താരങ്ങളും കായികതാരങ്ങളും അടക്കമുള്ള ഒരു വലിയ വിഭാഗം തന്നെ നിയമത്തിനെതിരെ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ ചർച്ചയായിരിക്കുന്നത്, ബി.സി.സിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിയുടെ മകൾ സന ഗാംഗുലിയുടെ പ്രതികരണമാണ്.

ഖുഷ്വന്ത് സിങ് എഴുതിയ 'ദി എൻഡ് ഓഫ് ഇന്ത്യ'യുടെ ഒരു ഭാഗം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സന വിഷയത്തിൽ നിലപാടെടുത്തത്. പോസ്റ്റിൽ ഫാസിസ്റ്റ് ഭരണകൂടത്തെ രൂക്ഷമായി വിമർശിക്കുന്ന ഭാഗമാണു ചേർത്തിരുന്നത്. എന്നാൽ സാധാരണ 24 മണിക്കൂർ നിലനിൽക്കുന്ന ഇൻസ്റ്റഗ്രാം സ്റ്റോറി അതിനും മുൻപേ ഡിലീറ്റായിക്കഴിഞ്ഞിരിക്കുന്നു. സന ഈ സ്റ്റോറി ഡിലീറ്റ് ചെയ്തത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. കേന്ദ്രസർക്കാരിനെതിരെയുള്ള സ്റ്റോറി ഡിലീറ്റ് ചെയ്തതിനു പിന്നിൽ സൗരവ് ഗാംഗുലിയെ ചുറ്റിപ്പറ്റി നാളുകളായി കേൾക്കുന്ന അഭ്യൂഹങ്ങളാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗാംഗുലി ബിജെപി ക്യാമ്പിലേക്ക് പോകുമെന്ന പ്രചാരണം ഏറെനാളായി നടക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഇതു വ്യാപകമായി ഉയർന്നുകേട്ടിരുന്നു. പലപ്പോഴായി ബിജെപി ദേശീയ നേതൃത്വം ഗാംഗുലിയെ പാർട്ടിയിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബി.സി.സിഐ തലപ്പത്തേക്ക് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ പൗരത്വ നിയമത്തിനെതിരെ ബംഗാൾ തെരുവിലിറങ്ങിയപ്പോൾ ഗാംഗുലി ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല.

സനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞിരിക്കുന്ന 'ദി എൻഡ് ഓഫ് ഇന്ത്യ'യിലെ ഭാഗം ഇങ്ങനെ:

'മുസ്ലിങ്ങൾ അല്ലാത്തതിനാൽ സുരക്ഷിതരാണെന്നു ചിന്തിക്കുന്നവർ ബുദ്ധിയില്ലാത്തവരാണ്. ഇന്നു നമ്മൾ നിശബ്ദരാവുകയാണെങ്കിൽ ഇനി അവർ തേടിവരിക പാവാട ധരിക്കുന്നവരെയും മദ്യം കഴിക്കുന്നവരെയും വിദേശ സിനിമകൾ കാണുന്നവരെയും ആവും. ഫാസിസ്റ്റ് ഭരണകൂടത്തിന് അതിന്റെ നയങ്ങൾ നടപ്പിലാക്കാൻ ഒരുകൂട്ടം ആളുകളെ വേണം. അത് ഒന്നിൽനിന്നു മറ്റൊന്നായി വളർന്നുകൊണ്ടിരിക്കും. എന്നാൽ പലപ്പോഴും അതവസാനിക്കുകയില്ല.

ഇപ്പോൾത്തന്നെ ഇടതുപക്ഷ ചരിത്രകാരന്മാരെയും പാശ്ചാത്യ ജീവിതരീതികൾ പിന്തുടരുന്ന യുവതയെയും ഈ ഭരണകൂടം ലക്ഷ്യംവെച്ചു കഴിഞ്ഞിരിക്കുന്നു. രോഗം വരുമ്പോൾ അലോപ്പതി ഡോക്ടർമാരെ കാണാൻ ആഗ്രഹിക്കുകയും ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു പല്ലുതേക്കുമ്പോഴും ചുംബിച്ചുകൊണ്ടോ കൈകൊടുത്തുകൊണ്ടോ അഭിവാദ്യം ചെയ്യുമ്പോഴും ജയ് ശ്രീറാം മുഴങ്ങാം. ഇവിടെയാരും സുരക്ഷിതരല്ല. ഇന്ത്യയെ തിരികെ വേണമെങ്കിൽ നമുക്കീ തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.'- പോസ്റ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP