Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ബില്ലിന്റെ പേരിലുള്ള എസ്.എഫ്.ഐ മർദനം: സംസ്ഥാനത്തെ കോളജുകളിൽ നാളെ എ.ബി.വി.പി പഠിപ്പ് മുടക്ക്

പൗരത്വ ബില്ലിന്റെ പേരിലുള്ള എസ്.എഫ്.ഐ മർദനം: സംസ്ഥാനത്തെ കോളജുകളിൽ നാളെ എ.ബി.വി.പി പഠിപ്പ് മുടക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എഫ്ഐ മർദനത്തിൽ പ്രതിഷേധിച്ച് എബിവിപി കേരളത്തിലെ കോളേജുകളിൽ നാളെ പഠിപ്പ് മുടക്കി പ്രതിഷേധിക്കും. തൃശൂർ കേരളവർമ്മ കോളേജിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തു കൊണ്ട് എബിവിപി നടത്തിയ ക്യാംപെയ്നു നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ നിരവധി എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്എഫ്ഐ ആക്രമത്തിൽ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പൊലീസ് അതിക്രമത്തിൽ എബിവിപി ദേശീയ നിർവാഹ സമിതിയംഗം കെഎം രവിശങ്കർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് കേരളത്തിലെ കോളേജുകളിൽ നാളെ പഠിപ്പു മുടക്കുന്നതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എംഎം ഷാജി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP