Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാടോടികളായി എത്തിയവർ കർഷകരായ കന്യാസ്ത്രികളുടെ കൃഷി ഭൂമി വെട്ടിപ്പിടിച്ച് തുടക്കം; എതിർക്കുന്നവരെ വകരുത്തൽ; നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ കൊന്നുതള്ളിയത് ആയിരത്തിലധികം ക്രിസ്തീയ വിശ്വാസികളെ; ബൊക്കോ ഹറാമും ഫലാനികളും പിന്നിൽ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

അബുജ: നൈജീരിയയിലെ മുസ്ലിം തീവ്രവാദത്തിന് ഇരയായി കൊല്ലപ്പെട്ടത് ആയിരത്തിലധികം ക്രിസ്തീയ മതവിശ്വാസികൾ. ഇസ്ലാമിക തീവ്രവാദ സംഘടനകളായ ബൊക്കോ ഹറാമും- ഫലാനി തീവ്രവാദികളും ചേർന്ന് കൊലപ്പെടുത്തിയത് ആയിരത്തോളം ക്രിസ്ത്യൻ മത വിശ്വാസികളെ. ഹ്യുമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് വിവരമുള്ളത്. മുസ്ലിം നാടോടി സമൂഹമാണ് നൈജീരിയയിലെ ഫുലാനികൾ.

തങ്ങളുടെ കൃഷിഭൂമി കുറഞ്ഞുവരുന്നതും ആൾസംഘ്യ വർദ്ധിച്ച് വരുന്നതും കാരണം ഇവരിൽ ഒരു വിഭാഗം കർഷകരായ ക്രിസ്ത്യാനികളുടെ ഭൂമി പിടിച്ചെടുക്കുകയും അതിനെ എതിർക്കുന്നവരെ വകവരുത്തുകയുമാണ് ചെയ്യുന്നത്. 'നിങ്ങളുടെ ഭൂമി അല്ലെങ്കിൽ നിങ്ങളുടെ രക്തം' എന്നതാണ് ഇവരുടെ മുദ്രാവാക്യം.

പ്രധാനമായും പ്ലാറ്റൂ, ബെന്യു, തരാബ, തെക്കൻ കാടുണ, ബൗച്ചി സംസ്ഥാനത്തെ ഏതാനും പ്രദേശങ്ങൾ, എന്നീ സ്ഥലങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങളെയാണ് ഫുലാനി തീവ്രവാദി ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്.ഹ്യുമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റിന്റെ റിപ്പോർട്ടിനെ ആസ്പദമാക്കി 'ദ ക്രിസ്ത്യൻ പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. 1000 പേരുടെ കൊലപാതകത്തിൽ ആഫ്രിക്കൻ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമിനും പങ്കുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ, സൈനികർ എന്നിവരെയാണ് ബോക്കോ ഹറാം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

ക്രിസ്ത്യൻ സമൂഹത്തെ തന്നെ ഈ രണ്ടു സംഘടനകളും ആക്രമിക്കുന്നതിന് പിന്നിൽ മതവൈരമാണ് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്രിസ്ത്യൻ പാസ്ച്ചർമാരെയും ക്രിസ്ത്യൻ സമൂഹത്തിലെ നേതാക്കളെയും ഇവർ ആക്രമിക്കുന്നു. ബ്രിട്ടീഷ് എംപിയായ ബറോൺസ് കരോളിൻ കോക്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹ്യുമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP