Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലീങ്ങൾക്ക് നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്; ലോകത്ത് ഹിന്ദുക്കൾക്ക് മാത്രമായി ഒരുരാഷ്ട്രമില്ല; ഹിന്ദുക്കളും സിക്കുകാരും എവിടെ പോകും? പൗരത്വ ഭേദഗതിനിയമം അത്യാവശ്യമായി വരുന്നത് അങ്ങനെ; എന്തുകൊണ്ടാണ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുജനസംഖ്യ കുറഞ്ഞത്? പാക്കിസ്ഥാനിൽ നിന്ന് മുസ്ലീങ്ങൾ വന്നാൽ, അത് അനധികൃതമാണ്; ആരെയും പുറത്താക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലെങ്കിലും അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ല; ഇതൊരു ധർമശാലയല്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുസ്ലീങ്ങൾക്ക് നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്; ലോകത്ത് ഹിന്ദുക്കൾക്ക് മാത്രമായി ഒരുരാഷ്ട്രമില്ല; ഹിന്ദുക്കളും സിക്കുകാരും എവിടെ പോകും? പൗരത്വ ഭേദഗതിനിയമം അത്യാവശ്യമായി വരുന്നത് അങ്ങനെ; എന്തുകൊണ്ടാണ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുജനസംഖ്യ കുറഞ്ഞത്? പാക്കിസ്ഥാനിൽ നിന്ന് മുസ്ലീങ്ങൾ വന്നാൽ, അത് അനധികൃതമാണ്; ആരെയും പുറത്താക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലെങ്കിലും അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ല; ഇതൊരു ധർമശാലയല്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ ഭേദഗതിനിയമത്തിനെതിരെ രാജ്യത്ത് കടുത്ത് പ്രതിഷേധം ഉയരുന്നതിനിടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ പരാമർശം വിവാദമാകുന്നു. നിയമം രാജ്യത്ത് അത്യാവശ്യമാണ്, കാരണം ലോകത്ത് ഹിന്ദുക്കൾക്ക് മാത്രമായി ഒരുരാജ്യമില്ല, നേരത്തെ നേപ്പാൾ ഹിന്ദുരാഷ്ട്രമായിരുന്നു. ഇപ്പോൾ അങ്ങനെയൊരു ഹിന്ദുരാഷ്ട്രമില്ല. അതുകൊണ്ട് ഹിന്ദുക്കളും, സിക്കുകാരും എവിടെ പോകും? മുസ്ലീങ്ങൾക്ക് നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്. അവിടെ അവർക്ക് പൗരത്വം കിട്ടും. ഈ വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഞങ്ങൾ രാജ്യത്തെ മുസ്ലിം പൗരന്മാർക്ക് എതിരല്ല. ചില രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം വിതയ്ക്കുകയാണ്. ഞാൻ ഉറപ്പു പറയുന്നു, സർക്കാർ വിവേചനത്തിന്റെ രാഷ്ട്രീയത്തിന് എതിരാണ്. ന്യൂസ് 18 സംഘടിപ്പിച്ച പരിപാടിയിൽ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗഡ്കരി.

അതേസമയം, മുസ്ലീങ്ങൾക്ക് പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ഇന്നലെ അജണ്ട ആജ്തക്ക് പരിപാടിയിൽ ഗഡ്കരി പറഞ്ഞിരുന്നു. ഒരു മുസ്ലീമിനെയും രാജ്യത്ത് നിന്ന് പുറത്താക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങൾ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നത്. ഇത് വളരെ ലളിതമായ കാര്യമാണ്. ഒരുരാജ്യവും അനധികൃത കൂടിയേറ്റക്കാരെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കില്ല. അസംകാർ നേരത്തെ അനധികൃത വിദേശികൾക്കെതിരെ പ്രതിഷധിച്ചത് അക്കാരണത്താലാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ അത്തരത്തിൽ വന്ന ചിലർക്ക് വോട്ടവകാശവും കൊടുത്തു. അതിൽ, ചിലർ നിയമസഭയിലുമെത്തി.

നിയമം വിദേശികളെ കുറിച്ചുള്ളതാണ്, നാട്ടുകാർക്കെതിരെയല്ല. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഹിന്ദുക്കളും, ജയിനുകളും, സിക്കുകാരും, ബുദ്ധമതക്കാരും എണ്ണത്തിൽ കുറഞ്ഞുവരികയാണ്. പീഡനം അനുഭവിക്കുന്ന അവർക്ക് എവിടേക്കും പോകാനില്ല. അവർ ഇവിടേക്ക് വന്നാൽ നമ്മൾ അവർക്ക് പൗരത്വം നൽകുന്നു. അത് സ്വാഭാവികമാണ്, ഗഡ്കരി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യൻ പൗരനെയും ബാധിക്കാൻ പോകുന്നില്ല. മതം, ജാതി, ലിംഗം എന്നിവയുടെ പേരിൽ വിവേചനമുണ്ടാകില്ല. രാജ്യത്ത് അനധികൃതമായി പാർക്കുന്ന വിദേശികൾക്കെതിരെയാണ് നിയമം. ചില രാഷ്ട്രീയക്കാർ, ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണ്. ഇത് സമാധാനപരമായ ഒരുതീർപ്പിലേക്ക് എത്തും.

ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ പരമാർശങ്ങളോടും ഗഡ്കരി പ്രതികരിച്ചു. എന്താണ് ഹിന്ദുരാഷ്ട്രം? ഒരുവിഭാഗം മാധ്യമങ്ങളും, രാഷ്ട്രീയപാർട്ടികളും ഹിന്ദുത്വത്തെ ദുർവ്യാഖ്യാനിക്കുകയാണ്. ഒരുജീവിതശൈലി എന്നാണ് സുപ്രീം കോടതി ഹിന്ദുത്വത്തെ നിർവചിച്ചത്. ആരൊക്കെ ഈ രാജ്യത്ത് ജീവിച്ചാലും, അവരുടെ ആരാധാനാക്രമം എന്തായാലും, അവർ ഹിന്ദുവാണ്, കാരണം അവർ, ജീവിക്കുന്നത് ഹിന്ദുസ്ഥാനിലാണ്.

ദേശീയ പൗരത്വ രജിസ്റ്ററും സുപ്രധാനമാണെന്ന് ഗഡ്കരി പറഞ്ഞു. ബംഗ്ലാദേശിൽ നിന്ന് അസമിലേക്ക് അനധികൃത കുടിയേറ്റക്കാർ വന്നുകൂടിയിട്ടുണ്ട്. ഇവർക്ക് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ പൗരത്വം നൽകി. അതുകൊണ്ടാണ് അവിടെ വോട്ടർമാരുടെ എണ്ണത്തിൽ പൊടുന്നനെ വർദ്ധിച്ചത്? പാക്കിസ്ഥാനിൽ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണ്. ഈ ഹിന്ദുക്കൾ നമ്മുടെ രാജ്യത്ത് അഭയാർഥികളായി എത്തിയാൽ, അവർക്ക് പൗരത്വം നൽകാൻ അനുമതി നൽകേണ്ടതുണ്ട്. എന്തുകൊണ്ടാണ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുജനസംഖ്യ കുറഞ്ഞത്? പാക്കിസ്ഥാനിൽ നിന്ന് മുസ്ലീങ്ങൾ വന്നാൽ, അത് അനധികൃതമാണ്. ഞങ്ങൾ ആർക്കും എതിരല്ല. ആരെയും പുറത്താക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. എന്നാൽ, അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ല. ഇതൊരു ധർമശാലയല്ല. ഇത് അമേരിക്ക ചെയ്യുമോ? വേറെ ഏതെങ്കിലും രാജ്യം ചെയ്യുമോ, ഗഡ്കരി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP