Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി സാറിനോട് എനിക്കൊരു വിരോധവുമില്ല; ഞാനൊരു തീവ്രവാദിയുമല്ല; ഞാൻ അതല്ല ഉദ്ദേശിച്ചേ; എനിക്ക് തെറ്റുപറ്റി അതിന് ഇങ്ങനെ ദ്രോഹിക്കരുതെ; പ്രധാനമന്ത്രിക്കെതിരായി ഞാനൊന്നും പറഞ്ഞിട്ടില്ല; ഫേസ്‌ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണ പരത്തിയെന്ന വെളിപ്പെടുത്തലുമായി നടൻ ടിനി ടോം

മറുനാടൻ മലയാളി ബ്യൂറോ

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടതോടെ ക്ഷമാപണവുമായി നടൻ ടിനി ടോം. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധവുമായി ചേർത്ത് താൻ ഫേസ്‌ബുക്കിൽ പങ്കുവച്ച കാര്യത്തെ കൂട്ടിച്ചേർക്കുകയായിരുന്നെന്നും എന്നാൽ താൻ അതല്ല ഉദ്ദേശിച്ചതെന്നും ടിനി പറയുന്നു. പോസ്റ്റ് ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു ടിനിയുടെ വിഡിയോ.

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു പോസ്റ്റിൽ പറഞ്ഞത്. പോസ്റ്റിനെതിരെ ആളുകൾ രംഗത്തുവന്നതോടെ ഈ ചിത്രം നീക്കം ചെയ്യുകയായിരുന്നു ടിനി. പിന്നാലെയാണ് തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് പറഞ്ഞുള്ള വിശദീകരണ വിഡിയോ.

'ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നതേയൊള്ളു. എന്താണ് നമ്മുടെ നാട്ടിൽ സംഭവിക്കുന്നതെന്നും, പൗരത്വ ബിൽ ടെററിസ്റ്റുകളെ ഒഴിവാക്കുനുള്ളതാണോ എന്നുമൊക്കെ ഞാൻ പഠുച്ചുകൊണ്ടിരിക്കുന്നേ ഒള്ളു. ഒരു നാട്ടിൽ ആൾക്കൂട്ടം അവരുടെ പ്രധാനമന്ത്രിയെ കൊന്ന് തിന്നു എന്ന് പറഞ്ഞായിരുന്നു എന്റെ പോസ്റ്റ്. അത് തെറ്റായി വ്യാഖ്യാനിക്കപ്പടുകയായിരുന്നു.'

'യാതൊരു രാഷ്ട്രീയ വിവേചനവുമില്ലാതെ ജീവിക്കുന്ന എന്നേപോലുള്ളവരെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസ്സിലായി. ഒരിക്കലും ഒരു പ്രസ്ഥാനത്തിനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഒരിക്കലും ഞാൻ പ്രധാനമന്ത്രിക്ക് എതിരായി പറഞ്ഞിട്ടില്ല. ആരുടെയും മനസ്സ് വേദനിപ്പിക്കാൻ എനിക്കറിയില്ല... ചിരിക്കാനും ചിരിപ്പിക്കാനും മാത്രമേ അറിയൂ... ', ടിനി വിഡിയോയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP