Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊരിഞ്ഞ നിയമയുദ്ധത്തിനൊടുവിൽ രത്തൻ ടാറ്റയ്ക്കും കൂട്ടർക്കും വൻതിരിച്ചടി; എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് പി മിശ്രിയെ നീക്കിയത് കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ അസാധുവാക്കി; മിശ്രി വീണ്ടും ചെയർമാൻ; നിലവിലെ ചെയർമാൻ എൻ.ചന്ദ്രശേഖറിന്റെ നിയമനം അനധികൃതമെന്നും ട്രിബ്യൂണൽ; ടാറ്റ സൺസിന് തിരിച്ചടിയായത് കമ്പനി നിയമലംഘനം

പൊരിഞ്ഞ നിയമയുദ്ധത്തിനൊടുവിൽ രത്തൻ ടാറ്റയ്ക്കും കൂട്ടർക്കും വൻതിരിച്ചടി; എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് പി മിശ്രിയെ നീക്കിയത് കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ അസാധുവാക്കി; മിശ്രി വീണ്ടും ചെയർമാൻ; നിലവിലെ ചെയർമാൻ എൻ.ചന്ദ്രശേഖറിന്റെ നിയമനം അനധികൃതമെന്നും ട്രിബ്യൂണൽ; ടാറ്റ സൺസിന് തിരിച്ചടിയായത് കമ്പനി നിയമലംഘനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ടാറ്റ ടൺസുമായുള്ള നിയമയുദ്ധത്തിൽ സൈറസ് പി മിശ്രിക്ക് വിജയം. ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ ടാറ്റ സൺസ് എക്‌സിക്യൂട്ടീവ് ചെയർമാനായി മിശ്രിയെ പുനർനിയമിച്ചു. ഈ സ്ഥാനത്തേക്കുള്ള എൻ.ചന്ദ്രശേഖറിന്റെ നിയമനം അനധികൃതമാണെന്നും ട്രിബ്യൂണൽ വിധിച്ചു. എന്നാൽ, നാലാഴ്ചയ്ക്ക് ശേഷമേ പുനർനിയമന ഉത്തരവ് പ്രാബല്യത്തിൽ വരികയുള്ളുവെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. ഈ സമയപരിധിക്കുള്ളിൽ ടാറ്റ സൺസിന് അപ്പീൽ നൽകാം.

രണ്ടുനിക്ഷേപ സ്ഥാപനങ്ങളും, മിശ്രിയും നൽകിയ ഹർജിയിലാണ് രണ്ടംഗ ട്രിബ്യൂണൽ ബഞ്ച് വിധി പുറപ്പെടുവിച്ചത്. തർക്കത്തിൽ മാരത്തോൺ വിചാരണയ്ക്ക് ശേഷം ജൂലൈയിൽ ട്രിബ്യൂണൽ വിധി പറയാൻ മാറ്റുകയായിരുന്നു. ടാറ്റ സൺസിന്റെ ആറാമത് ചെയർമാനായിരുന്നു മിശ്രി. 2016 ഒക്ടോബറിലാണ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്. രത്തൻ ടാറ്റ 2012 ൽ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചതിനെ തുടർന്നായിരുന്നു മിശ്രിയുടെ സ്ഥാനാരോഹണം.

ട്രിബ്യൂണലിന്റെ മുംബൈ ബഞ്ച് ജൂലൈ 9 ലെ വിധിയെ ചോദ്യം ചെയ്താണ് മിശ്രി ക്യാമ്പ് അപ്പീൽ നൽകിയത്. മുംബൈ ബഞ്ച് മിശ്രിയുടെ ഹർജി തള്ളിയിരുന്നു. അതുപോലെ കമ്പനി ബോർഡും, രത്തൻ ടാറ്റയും ക്രമക്കേട് കാട്ടിയെന്ന ആരോപണങ്ങളും എൻസിഎൽടി തള്ളിയിരുന്നു. ചെയർമാൻ പദവിയിൽ നിന്ന് നീക്ക് രണ്ടുമാസത്തിന് ശേഷം മിശ്രിയുടെ കുടംബം നയിക്കുന്ന സ്ഥാപനങ്ങൾ ന്യൂനപക്ഷ ഓഹരി ഉടമകൾ എന്ന നിലയിൽ ട്രിബ്യൂണലിനെ സമീപിച്ചു. ടാറ്റ സൺസ്, രത്തൻ ടാറ്റ, ചില ബോർഡ് അംഗങ്ങൾ എന്നിവർക്കെതിരെയായിരുന്നു ഹർജി. കമ്പനി നിയമപ്രകാരമല്ല തന്നെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്നായിരുന്നു മിശ്രിയുടെ പ്രധാന വാജം. ടാറ്റ സൺസിന്റെ മാനേജ്‌മെന്റ് ക്രമക്കേടുകളും അപ്പീലിൽ എടുത്തുകാട്ടി.

2016 ൽ ഡൽഹിയിൽ നടന്ന ബോർഡ് മീറ്റിങ്ങിലാണ് സൈറസിനെ പുറത്താക്കാനും രത്തൻ ടാറ്റയെ ഇടക്കാല ചെയർമാനാക്കാനും തീരുമാനിച്ചത്. അതേസമയം ഡയറക്ടർ ബോർഡ് തീരുമാനം ടാറ്റ സൺസ് അസോസിയേഷന്റെ ആർട്ടിക്കിളിന്റെ ലംഘനമാണെന്ന് മിശ്രി ക്യാമ്പ് അന്നേ ആരോപിച്ചിരുന്നു. ആർട്ടിക്കിൾ 121 ബി പ്രകാരം ചെയർമാനെ നീക്കുമ്പോൾ ചുരുങ്ങിയത് 15 ദിവസം മുൻപ് ഓഹരിയുടമകൾക്ക് നോട്ടീസ് നൽകിയിരിക്കണം. കൂടാതെ പുറത്താക്കപ്പെടുമ്പോൾ ചെയർമാന് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകണമെന്ന ചട്ടം ലംഘിച്ചതായാണ് മിശ്രി ക്യാമ്പ് അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP