Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡ്യൂട്ടി സമയം കഴിഞ്ഞതോടെ ഗുഡ്‌സ് ട്രെയിൻ അടുത്ത് കണ്ട സ്‌റ്റേഷനിൽ നിർത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് വീട്ടിൽ പോയി; ഫാസ്റ്റ് ട്രാക്കിൽ ഗുഡ്‌സ് ട്രെയിൻ കിടന്നു മൂലം കോട്ടയം എറണാകുളം പാതയിലെ ട്രെയിനുകൾ വൈകി ഓടി; ട്രെയിൻ യാത്ര തടർന്നത് വൈകിട്ടോടെ അടുത്ത ലോക്കോ പൈലറ്റ് എത്തിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഡ്യൂട്ടി സമയം കഴിഞ്ഞതിന്റെ പേരിൽ ഗുഡ്‌സ് ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ട ശേഷം മടങ്ങി. സ്റ്റോപ്പുകൾ ഇല്ലാത്ത ദീർഘദൂര ട്രെയിനുകൾ കടന്നു പോകുന്ന ഫാസ്റ്റ് ട്രാക്കിൽ ഗുഡ്‌സ് നിർത്തിയിടേണ്ടി വന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം വൈകുകയും ചെയ്തു.കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മാർഗമധ്യേ ഇറങ്ങിപ്പോയത്. ലോക്കോ പൈലറ്റിന്റെ ഡ്യൂട്ടിസമയം കഴിഞ്ഞതിനെ തുടർന്ന് അധികാരികൾക്ക് അറിയിപ്പ് നൽകി, ട്രെയിൻ ഇവിടെ നിർത്തിയിട്ട ശേഷം പൈലറ്റ് മടങ്ങി. ദീർഘദൂര ട്രെയിനുകൾ കടന്നു പോകുന്ന ട്രാക്കിലാണ് ഗുഡ്‌സ് നിർത്തിയിട്ടത്.

പിന്നീട് വൈകുന്നേരം നാലോടെ ശബരി എക്സ്‌പ്രസിൽ അടുത്ത ലോക്കോ പൈലറ്റ് എത്തിയശേഷം ഗുഡ്‌സുമായി കോഴിക്കോട്ടേക്കു യാത്ര തുടർന്നു. ഈ സമയമത്രയും ഫാസ്റ്റ് ട്രാക്കിലൂടെ കടന്നുപോകേണ്ട കുറുപ്പന്തറയിൽ സ്റ്റോപ്പ് ഇല്ലാത്ത ദീർഘദൂര ട്രെയിനുകൾ വേഗത കുറച്ച് ട്രാക്കുമാറി ഓടേണ്ടി വന്നു.

ഡ്യൂട്ടി സമയം കഴിഞ്ഞാൽ ആവശ്യത്തിനു വിശ്രമിക്കാതെ ട്രെയിൻ ഓടിക്കരുതെന്നാണു റെയിൽവേയുടെ നിയമമെന്നും ലോക്കോ പൈലറ്റിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ആവശ്യത്തിനു ലോക്കോ പൈലറ്റുമാർ ഇല്ലാത്തതാണ് ഇത്തരം പ്രതിസന്ധികൾക്കു കാരണമാകുന്നതെന്നും റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP