Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്റ്റീഫൻ ദേവസിയും ബോളിവുഡ് ഗായിക റിതു പഥക്കും വേദി കീഴടക്കി;ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു ഉജ്വല പര്യവസാനം

സ്റ്റീഫൻ ദേവസിയും ബോളിവുഡ് ഗായിക റിതു പഥക്കും വേദി കീഴടക്കി;ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു ഉജ്വല പര്യവസാനം

സ്വന്തം ലേഖകൻ

വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു ഇസ ടൗൺ കാമ്പസിൽ ഉജ്വല പര്യവസാനം. മേളയുടെ ഭാഗമായി നടന്ന വിനോദ പരിപാടികൾ ആസ്വദിക്കാൻ ആയിരക്കണക്കിന് സന്ദർശകർ കാലാവസ്ഥാ സാഹചര്യങ്ങൾക്കിടയിലും സ്‌കൂൾ കാമ്പസിലേക്ക് ഒഴുകിയെത്തി. ഇന്ത്യൻ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ബോളിവുഡ് ഗായിക റിതു പഥക്കും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയോടെയാണ് മെഗാ ഫെയറിനു പര്യവസാനമായത്.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസി. സെക്രട്ടറി പ്രേമലത എൻ.എസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷീദ് ആലം, രാജേഷ് എംഎൻ, അജയകൃഷ്ണൻ വി, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ലാ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ , സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, സംഘാടക സമിതി ജനറൽ കൺവീനർ ആർ രമേശ് എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ സുവനീർ പുറത്തിറക്കി. മേളയുടെ സ്‌പോൺസർമാർക്ക് മെമന്റോകൾ സമ്മാനിച്ചു. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മനോഹരമായ പാശ്ചാത്യ, അറബി നൃത്തങ്ങൾ അവതരിപ്പിച്ചു.

കുട്ടികൾക്കുള്ള വിവിധതരം ഗെയിം സ്റ്റാളുകൾ, ഭക്ഷണ സ്റ്റാളുകൾ, വിനോദ പരിപാടികൾ എന്നിവ മെഗാ ഫെയറിലെ സന്ദർശകരെ ആകർഷിച്ചു. ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപികമാർ തയ്യാറാക്കിയ നിരവധി ഭക്ഷണ സ്റ്റാളുകൾ ഗാർഹിക ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കാൻ അവസരം നൽകി. മെഗാ റാഫിൾ നറുക്കെടുപ്പ് വിജയിക്ക് സയാനി മോട്ടോഴ്സ് സ്‌പോൺസർ ചെയ്യുന്ന മിത്സുബിഷി കാർ സമ്മാനമായി ലഭിക്കും. മേളയിൽ നിന്ന് ലഭിക്കുന്ന വരുമാനം നിർദ്ധനരായ കുട്ടികളെ സഹായിക്കുന്നതിനും സ്‌കൂൾ അദ്ധ്യാപകരുടെ ക്ഷേമത്തിനും ഉപയോഗിക്കും. ഈ വർഷത്തെ മെഗാ ഫെയർ വൻ വിജയമാക്കി മാറ്റിയ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും സ്‌പോൺസർമാരെയും ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജനറൽ കൺവീനർ ആർ രമേഷ് എന്നിവർ അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP