Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുപ്രചാരകർ ഡൽഹി ഇമാമിന്റെ ഈ വാക്കുകൾ ഒന്ന് കേൾക്കണം; 'പൗരത്വ ഭേദഗതി നിയമത്തിന് ഇന്ത്യയിലെ മുസ്ലിംകളെ ഒന്നും ചെയ്യാനാവില്ല; നിയമത്തിന് ഇന്ത്യൻ മുസ്ലിംകളുമായി യാതൊരു ബന്ധവുമില്ല; പൗരത്വ ഭേദഗതി നിയമവും ദേശിയ പൗരത്വ രജിസ്റ്ററും തമ്മിൽ വ്യത്യാസമുണ്ട്; പ്രതിഷേധങ്ങൾ നിയന്ത്രിക്കണം'; ഒന്നടങ്കം രാജ്യം വിടേണ്ടി വരുമെന്നൊക്കെയുള്ള കള്ള പ്രചാരണങ്ങൾക്കിടയിൽ മുസ്ലിം സമുദായത്തിന് ആത്മവിശ്വാസം നൽകുന്ന പ്രസ്താവനയുമായി ഇമാം ഷാഹി അഹമ്മദ് ബുഖാരി

കുപ്രചാരകർ ഡൽഹി ഇമാമിന്റെ ഈ വാക്കുകൾ ഒന്ന് കേൾക്കണം; 'പൗരത്വ ഭേദഗതി നിയമത്തിന് ഇന്ത്യയിലെ മുസ്ലിംകളെ ഒന്നും ചെയ്യാനാവില്ല; നിയമത്തിന് ഇന്ത്യൻ മുസ്ലിംകളുമായി യാതൊരു ബന്ധവുമില്ല; പൗരത്വ ഭേദഗതി നിയമവും ദേശിയ പൗരത്വ രജിസ്റ്ററും തമ്മിൽ വ്യത്യാസമുണ്ട്; പ്രതിഷേധങ്ങൾ നിയന്ത്രിക്കണം'; ഒന്നടങ്കം രാജ്യം വിടേണ്ടി വരുമെന്നൊക്കെയുള്ള കള്ള പ്രചാരണങ്ങൾക്കിടയിൽ മുസ്ലിം സമുദായത്തിന് ആത്മവിശ്വാസം നൽകുന്ന പ്രസ്താവനയുമായി ഇമാം ഷാഹി അഹമ്മദ് ബുഖാരി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രം പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാപകമായ കുപ്രചാരണങ്ങളും ഭീതിയുമാണ് ഇന്ത്യയിലെ മുസ്ലിം സമുദായത്തിൽ പൊതുവെ നിലനിൽക്കുന്നത്. ഒന്നടങ്കം രാജ്യം വിടേണ്ടി വരുമെന്നും, ഇവർ രാജ്യത്തെ രണ്ടാംതരം പൗരന്മാർ ആകുമെന്നൊക്കെയുള്ള പ്രചാരണങ്ങൾക്കിടയിൽ മുസ്ലീങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കയാണ് ഡൽഹി ജുമാ മസ്ജിദ് ഇമാം ഷാഹി അഹമ്മദ് ബുഖാരി.

ഇന്ത്യൻ മുസ്ലീങ്ങളുടെ ആത്മീയ നേതൃത്വത്തിൽ ഗണ്യമായ പങ്കുവഹിക്കുന്ന ഷാഹി ഇമാം പറയുന്നത് പൗരത്വ ഭേദഗതി നിയമത്തിന് ഇന്ത്യയിലെ മുസ്ലിംകളെ ഒന്നും ചെയ്യാനാവില്ലെന്നും നിയമത്തിന് ഇന്ത്യൻ മുസ്ലിംകളുമായി യാതൊരു ബന്ധവുമില്ലെന്നുമാണ്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ അക്രമരഹിതമാകണം. ദേശിയ പൗരത്വ രജിസ്റ്റർ ഇതുവരെ നിയമമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'പ്രതിഷേധിക്കുക എന്നത് ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശമാണ്, അത് ചെയ്യുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല.

എന്നിരുന്നാലും, ഇത് നിയന്ത്രണത്തിലായിരിക്കേണ്ടത് പ്രധാനമാണ്, നമ്മുടെ വികാരങ്ങൾ നിയന്ത്രണത്തിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം, 'ഷാഹി ഇമാം അഹമ്മദ് ബുഖാരി ചൊവ്വാഴ്ച പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും,( സിഎഎ) ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) എന്നിവയും തമ്മിൽ വ്യത്യാസമുണ്ട്. സിഎഎ നിയമമായി മാറി. എൻആർസി പ്രഖ്യാപിക്കുക മാത്രമാണുണ്ടായത്. സിഎഎ പ്രകാരം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ മുസ്ലിം അഭയാർത്ഥികൾക്ക് ഇവിടത്തെ പൗരത്വം ലഭിക്കില്ല. ഇതിന് ഇന്ത്യയിൽ താമസിക്കുന്ന മുസ്ലിംകളെ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ വലിയ അക്രമങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയിരുന്നു. തുടർന്ന് ഡൽഹിയിലെ വിവിധ ഭാഗങ്ങളിലും അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതേത്തുടർന്നാണ് സമാധാനപരമായി മാത്രമേ പ്രതിഷേധം നടത്താവൂ എന്ന ആഹ്വാനവുമായി ഷാഹി ഇമാം രംഗത്തെത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് ഡൽഹി ജുമാ മസ്ജിദ്. മാത്രമല്ല രാഷ്ട്രീയത്തിൽ അടക്കം ഇടപെടുകയും വലിയൊരു വിഭാഗം വിശ്വാസികളിൽ സ്വാധീനമുള്ള വ്യക്തയാണ് ഇദ്ദേഹം. ഷബാനുബീഗം കേസ് തൊട്ട് ബാബറി മസ്ജിദ്വരെയുള്ള വിവിധ വിഷയങ്ങളിൽ ഇന്ത്യയിലെ മുസ്ലീ വിശ്വാസകളിൽ പിന്തുടർന്നതും ഡൽഹി ഇമാമിന്റെ വാക്കുകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP