Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയങ്ങൾ രണ്ട്! ഒന്ന് പൗരത്വ ബിൽ; രണ്ട് ലച്ചുവിനെ കെട്ടുന്ന നേവി ഓഫീസർ ആര് ? ആ അളിയൻ ഷെയിൻ നിഗമാണോ എന്നും സംശയം; ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും ചർച്ചകളിൽ മുഴുകി മലയാളികൾ; ലച്ചുവിന്റെ വിവാഹ നിശ്ചയവും ഉയർത്തുന്നത് എന്റർടെയിന്മെന്റ് പരമ്പരയുടെ റേറ്റിങ് തന്നെ; ബാലുവും നീലുവും പിന്നെ ഷെയിൻ നിഗമും തമ്മിലെ ബന്ധം ചർച്ചയാക്കി സോഷ്യൽ മീഡിയ  

ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയങ്ങൾ രണ്ട്! ഒന്ന് പൗരത്വ ബിൽ; രണ്ട് ലച്ചുവിനെ കെട്ടുന്ന നേവി ഓഫീസർ ആര് ? ആ അളിയൻ ഷെയിൻ നിഗമാണോ എന്നും സംശയം; ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും ചർച്ചകളിൽ മുഴുകി മലയാളികൾ; ലച്ചുവിന്റെ വിവാഹ നിശ്ചയവും ഉയർത്തുന്നത് എന്റർടെയിന്മെന്റ് പരമ്പരയുടെ റേറ്റിങ് തന്നെ; ബാലുവും നീലുവും പിന്നെ ഷെയിൻ നിഗമും തമ്മിലെ ബന്ധം ചർച്ചയാക്കി സോഷ്യൽ മീഡിയ   

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഞാൻ ഒന്ന് പറയാം ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന ഏറ്റവും വലിയ രണ്ട് വിഷയമാണ് ഒന്ന് പൗരത്വ ബിൽ 2 ലച്ചുവിനെ കെട്ടുന്ന നേവി ഓഫീസർ ആര്.. നേവി ഓഫീസർ നിങ്ങളെങ്കിൽ അടിപൊളി-ഷെയ്ൻ നിഗമിന്റെ ഫെയ്‌സ് ബുക്ക് പേജിന് താഴെ വന്ന ഒരു കമന്റാണ് ഇത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും സീരിയലിൽ ലച്ചുവിന്റെ വിവാഹമാണ്. വിവാഹം നിശ്ചയം നടന്നത് വരന്റെ സാധ്യതയില്ലാതെയാണ്. ജാതകം മാറൽ ചടങ്ങ് നടന്നത് വരനില്ലാതെയാണ്. ഇതോടെ സോഷ്യൽ മീഡിയ ചർച്ച ഏറ്റെടുത്തു. ആരാണ് ഈ വരൻ.

അതിമനോഹരമായി ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കിയ ഉപ്പും മുളകും ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ പ്രേക്ഷകർ കണ്ടിരുന്നത് പോലെയല്ല. ലെച്ചുവിന്റെ വിവാഹം നടത്തി പുതിയൊരു തലത്തിലേക്കാണ് കഥ പോവുന്നത്. ഇതോടെ പുതിയ ചില കഥാപാത്രങ്ങൾ കൂടി കുടുംബത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലെച്ചുവിന്റെ വിവാഹനിശ്ചയമായിരുന്നു. വരന്റെ വീട്ടുകാരെല്ലാം വന്ന് വലിയ ആഘോഷത്തോടെയായിരുന്നു നിശ്ചയം. അതീവസുന്ദരിയായി എത്തിയ ലെച്ചുവിന്റെ ചിത്രങ്ങളും തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി കുടുംബത്തിൽ ഹൽദി ആഘോഷങ്ങൾ നടത്തിയിരിക്കുകയാണ്. എന്നാൽ വരനെ പുറത്തു പറയുന്നില്ല. ഇതിനിടെയാണ് ഉപ്പും മുളകും ടീമിനൊപ്പം ഷെയിൻ നിഗം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഷെയിൻ നിഗം തന്നെയാണ് ചിത്രം പുറത്തു വിട്ടത്.

വിവാഹം കഴിഞ്ഞ് പോവുന്ന ലച്ചു ഇനി പരിപാടിയിൽ ഉണ്ടാവില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. ഫേസ്‌ബുക്ക് ലൈവിലൂടെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് ലച്ചു എത്തിയിരുന്നു. നടക്കാൻ പോവുന്നത് ലച്ചുവിന്റെ വിവാഹമാണെന്ന കാര്യത്തെക്കുറിച്ചും താരം ഓർമ്മിപ്പിച്ചിരുന്നു. വിവാഹ ശേഷവും പരിപാടിയിലുണ്ടാവുമെന്ന് താരം പറഞ്ഞതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. നേവി ഓഫീസറായ സിദ്ധാർത്ഥാണ് ലച്ചുവിനെ ജീവിതസഖിയാക്കുന്നത്. സിദ്ധാർത്ഥിന്റെ വരവിനെക്കുറിച്ചുള്ള പ്രമോ വീഡിയോ പുറത്തുവന്നിരുന്നുവെങ്കിലും ആരാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.

പരിപാടിയിലേക്ക് താനും എത്തുന്നുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഷെയ്ൻ നിഗം എത്തിയിരുന്നു. ഇതോടെയാണ് ആ നേവി ഓഫീസർ താരമായിരിക്കുമോയെന്ന ചോദ്യവുമായി ആരാധകരെത്തിയത്. അതേ സമയം തന്നെ വരവിന് പിന്നിൽ മറ്റൊരു ഉദ്ദേശമാണെന്ന തരത്തിലുള്ള ചർച്ചകളും സജീവമായി അരങ്ങേറുന്നുണ്ട്. എന്നാൽ വിവാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തുന്ന വരന്റെ സുഹൃത്താണ് ഷെയിൻ നിഗം എന്നും സൂചനയുണ്ട്. ഏതായാലും ആരും ഔദ്യോഗികമായി ഒന്നും പറയുന്നില്ല. ഇതോടെ ലച്ചുവിന്റെ വിവാഹം ടിവി ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുകയാണ്.

സിദ്ധാർഥ് സുകുമാരൻ എന്നാണ് ലെച്ചുവിന്റെ ചെക്കന്റെ പേര്. ബാലുവിന്റെ സുഹൃത്തിന്റെ മകനായ സിദ്ധാർഥ് ഒരു നേവി ഓഫീസറാണ്. ഇക്കാര്യങ്ങൾ മാത്രമേ പ്രേക്ഷകർക്ക് അറിയുകയുള്ളു. സിദ്ധാർഥിന് ലീവ് കിട്ടാത്തതിനെ തുടർന്നാണ് വിവാഹനിശ്ചയത്തിന് വരെ പങ്കെടുക്കാതെ ഇരുന്നത്. വിവാഹത്തിന് വേണ്ടിയുള്ള സർപ്രൈസ് എൻട്രി എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരിപ്പോൾ. ഇതിനിടെയാണ് ഷെയിൻ നിഗം ചർച്ചകളിലേക്ക് എത്തുന്നത്. ഉപ്പും മുളകിലേക്ക് ഇടയ്ക്ക് ചില വിശിഷ്ടാതിഥികൾ എത്താറുണ്ട്. രജിഷ വിജയൻ, മിഥുൻ രമേഷ് , ദിവ്യ പിള്ള തുടങ്ങിയവരൊക്കെ അടുത്തിടെ ബാലുവിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. കുടുംബാംഗങ്ങൾക്ക് പുറമെ സെലിബ്രിറ്റികളും കൂടി ബാലുവിന്റെ വീട്ടിലേക്ക് എത്തുമ്പോൾ എപ്പിസോഡുകളും ഹിറ്റായി.

ഉപ്പും മുളകും ടീമിനോടൊപ്പം കുറച്ച് സമയം ചെലവിടാൻ കഴിഞ്ഞുവെന്നും മനോഹരമായ അനുഭവമായിരുന്നു അതെന്നും ഷെയിൻ നിഗം കുറിച്ചിട്ടുണ്ട്. ഡിസംബർ 19നാണ് പ്രസ്തുത എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതെന്നും താരം കുറിച്ചിട്ടുണ്ട്. മുടിയൻ, ലച്ചു, നീലു, ബാലു, ശിവാനി, കേശി, സുരേന്ദ്രൻ, ശങ്കരണ്ണൻ തുടങ്ങിയവർക്കും പരിപാടിയുടെ അണിയറപ്രവർത്തകർക്കുമൊപ്പവും നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂട ഇതിനകം തന്നെ താരത്തിന്റെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ലച്ചുവിനെ സഹോദരന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു നീലുവിന് ആഗ്രഹം. എന്നാൽ ബാലുവിനും മുടിയനും ഈ തീരുമാനത്തിൽ അതൃപ്തിയായിരുന്നു. ഇതിന് പിന്നാലെയായാണ് മകൾക്കായി നേവി ഓഫീസറെ ബാലു കണ്ടെത്തിയത്. ലച്ചു സന്തോഷത്തോടെ ജീവിക്കണമെന്നും മൂത്ത മകളുടെ കല്യാണം താൻ തന്നെ നടത്തുമെന്നും ബാലു പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിനിടയിൽ ബാലുവിന് സംഭവിക്കുന്ന അമളികളും നീലുവിന്റേയും കുടുംബാംഗങ്ങളുടേയും തമാശയുമൊക്കെ പ്രേക്ഷകർ കണ്ടുകഴിഞ്ഞതാണ്. ലച്ചുവിന്റെ വരനായ സിദ്ധാർത്ഥായാണോ ഷെയ്ൻ നിഗം എത്തുന്നതെന്ന ചോദ്യങ്ങളുമായാണ് സോഷ്യൽ മീഡിയ സജീവമാക്കുന്നത്.

സിദ്ധാർത്ഥായല്ല ഷെയ്ൻ എത്തുന്നതെന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. പുതിയ സിനിമയായ വലിയ പെരുന്നാളിന്റെ പ്രമോഷന് വേണ്ടിയായിരിക്കാം താരമെത്തുന്നതെന്നാണ് ചിലർ പറയുന്നത്. ജൂൺ സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു രജിഷ വിജയൻ എത്തിയത്. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചായിരുന്നു മിഥുൻ രമേഷും ദിവ്യ പിള്ളയും എത്തിയത്. നവാഗതനായ ഡിമൽ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാളാണ് ഇനി ഷെയ്നിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം. സൗബിൻ ഷാഹിറും ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP