Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിസ്മസ് ട്രീയിൽ പതുങ്ങിയിരുന്നത് 10 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; പാമ്പിനെ അവിടെത്തന്നെ തുടരാൻ അനുവദിച്ച് ദമ്പതികൾ; വീട്ടുടമ പങ്കുവെച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറൽ

ക്രിസ്മസ് ട്രീയിൽ പതുങ്ങിയിരുന്നത് 10 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; പാമ്പിനെ അവിടെത്തന്നെ തുടരാൻ അനുവദിച്ച് ദമ്പതികൾ; വീട്ടുടമ പങ്കുവെച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറൽ

മറുനാടൻ മലയാളി ബ്യൂറോ

ബ്രിസ്‌ബേയ്‌നി: ക്രിസ്മസ് ആഘോഷങ്ങൾക്കു വേണ്ടി ഒരുങ്ങുകയാണ് ലോകം. പുൽക്കൂടും ക്രിസ്മസ് ട്രീയും കേക്കും കാരൾ ഗാനങ്ങളുമൊക്കെ തയാറാക്കുന്ന തിരക്കിലാണ് പലരും. എന്നാൽ വീട്ടിൽ ഒരുക്കിയ ക്രിസ്മസ് ട്രീയിൽ പതുങ്ങിയിരുന്നത് 10 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേയ്‌നിലാണ് പെരുമ്പാമ്പ് ക്രിസ്മസ് ട്രീയിലെ അലങ്കാരങ്ങൾക്കിടയിൽ പതുങ്ങിയിരുന്നത്. ലെനെ ഷാപ്മാനും പങ്കാളി ജോൺ ബ്രൂക്കും കൂടി അലങ്കരിച്ച് വച്ചിരുന്ന ക്രിസ്മസ് ട്രീയിലാണ് പെരുമ്പാമ്പിന്റെ താമസം.

വീടിന്റെ ബാൽക്കണിയിൽ ബട്ചർ കിളികൾ പതിവായി എത്തുന്നത് സ്ഥിരം കാഴ്ചയാണ്. ഇവയെ ലക്ഷ്യമിട്ടാവാം പെരുമ്പാമ്പെത്തിയതെന്നാണ് നിഗമനം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ജോൺ ബ്രൂക്ക്‌സ് കിളികളുടെ ശബ്ദം കേട്ട് ബാൽക്കെണിയിലേക്ക് ഇറങ്ങിയപ്പോഴാണ് ക്രിസ്മസ് ട്രീയിൽ പതുങ്ങിയിരുന്ന കൂറ്റൻ പെരുമ്പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്.

പാമ്പിന്റെ ഫോട്ടോ പകർത്തിയ ശേഷം പെട്ടെന്നു തന്നെ ബാൽക്കണിയിലേക്കുള്ള വാതിൽ അടച്ച് ജോൺ ബ്രൂക്ക് വീടിനുള്ളിൽ കയറി. പാമ്പിനെ അവിടെത്തന്നെ തുടരാനും ദമ്പതികൾ അനുവദിച്ചു. മണിക്കൂറുകളോളം ട്രീയിൽ ചെലവഴിച്ച പെരുമ്പാമ്പ് രാത്രി പത്ത് മണിയോടു കൂടിയാണ് അതിൽ നിന്നിറങ്ങി മെല്ലെ പുറത്തേക്കിഴഞ്ഞു പോയത്. ജോൺ ബ്രൂക്ക് പങ്കുവച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP