Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ മകൻ എത്ര വേദന അനുഭവിച്ചാകും മരിച്ചിരിക്കുക'; നെഞ്ചു പൊട്ടിയുള്ള അജേഷിന്റെ അമ്മയുടെ അമ്മയുടെ ദീനരോദനം കേട്ടില്ലെന്ന് നടിച്ച് കേരളം; നൊന്തുപെറ്റ മകനെ വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിച്ചും മുറിവേറ്റ ഭാഗങ്ങളിൽ മുളകു തേച്ചു ക്രൂരമായി വേദനിപ്പിച്ചത് ഓർത്ത് നെഞ്ചുനീറി ഓമന; അമ്മയുടെ കണ്ണീരിൽ അലിഞ്ഞ് നാട്ടുകാരും

'എന്റെ മകൻ എത്ര വേദന അനുഭവിച്ചാകും മരിച്ചിരിക്കുക'; നെഞ്ചു പൊട്ടിയുള്ള അജേഷിന്റെ അമ്മയുടെ അമ്മയുടെ ദീനരോദനം കേട്ടില്ലെന്ന് നടിച്ച് കേരളം; നൊന്തുപെറ്റ മകനെ വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിച്ചും മുറിവേറ്റ ഭാഗങ്ങളിൽ മുളകു തേച്ചു ക്രൂരമായി വേദനിപ്പിച്ചത് ഓർത്ത് നെഞ്ചുനീറി ഓമന; അമ്മയുടെ കണ്ണീരിൽ അലിഞ്ഞ് നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'എന്റെ മകൻ എത്ര വേദന അനുഭവിച്ചാകും മരിച്ചിരിക്കുക.. അവനോട് എന്തിനാണ് ഈ ക്രൂരത ചെയ്തത്?'- നെഞ്ചു നീറിക്കൊണ്ടുള്ള മാതാവിന്റെ ചോദ്യത്തിൽ നാട്ടുകാർക്കും നെഞ്ചു നീറുകയാണ്. അമ്മയുടെ കരച്ചിൽ കണ്ട് സഹിക്കാൻ വയ്യാത്ത അവസ്ഥയിലാണ് നാട്ടുകാർ. മോഷ്ടാവെന്ന് ആരോപിച്ച് വണ്ടിത്തടത്ത് സംഘം ചേർന്നു മർദിച്ചു പൊള്ളലേൽപ്പിച്ചതിനെത്തുടർന്ന് കൊല്ലപ്പെട്ട അജേഷിന്റെ മാതാവ് ഓമനയുടെ ദീനരോദനമാണ് നാട്ടുകാരുൾപ്പെടെയുള്ളവരെ ദുഃഖത്തിലാഴ്‌ത്തിയത.

മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചു കൊന്ന അജേഷിന് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനം. അജേഷിന്റെ വീട്ടുപരിസരത്തുനിന്ന് കമ്പുകൾ വെട്ടിയാണ് പ്രതികൾ മർദിച്ചത്. കമ്പുകൾ ഒടിയുമ്പോൾ പുതിയ കമ്പുവെട്ടി മർദനം തുടർന്നു. പിന്നീട് വീടിന്റെ അടുക്കളയിൽ കെട്ടിത്തൂക്കി. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. മൊബൈൽ ഫോൺ കിട്ടാത്തതിനെത്തുടർന്ന് അജേഷിനെ ഉപേക്ഷിച്ച് സംഘം കടന്നു. ഭയന്നുപോയ അജേഷ് സമീപത്തെ വാഴത്തോപ്പിൽ ഒളിച്ചിരുന്നു. തെരുവുനായ്ക്കൾ ഇയാളെ ആക്രമിക്കാനെത്തിയതോടെയാണു നാട്ടുകാർ വിവരം അറിയുന്നത്.

മലപ്പുറം സ്വദേശിയായ സജിമോന്റെ മൊബൈൽഫോൺ ഡിസംബർ 11നു പുലർച്ചെ മോഷണം പോയതോടെയാണു സംഭവങ്ങളുടെ തുടക്കം. തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് 40,000രൂപയും ബാഗും മോഷണം പോയത്. മറ്റൊരു യാത്രക്കാരനാണ് കമ്മലിട്ട മോഷ്ടാവിനെക്കുറിച്ചുള്ള സൂചന നൽകിയത്. സജിമോൻ ബസ് സ്റ്റാൻഡിനു പുറത്തെത്തി ഓട്ടോറിക്ഷ ഡ്രൈവർമാരോടു വിവരം പറഞ്ഞു. മോഷ്ടാവിനെക്കുറിച്ചുള്ള സൂചനകളിൽനിന്ന് അത് അജേഷായിരിക്കുമെന്ന് നാട്ടുകാരായ ഓട്ടോ ഡ്രൈവർമാർ ഉറപ്പിച്ചു. അജേഷ് ഇടയ്ക്കിടെ വെള്ളായണിയിൽനിന്ന് തമ്പാനൂരിൽ എത്തിയിരുന്നു. മൊബൈലും പണവും തിരികെ ലഭിച്ചാൽ പ്രതിഫലം തരാമെന്ന സജിമോന്റെ വാഗ്ദാനത്തെത്തുടർന്നാണ് ഡ്രൈവർമാർ അജേഷിനായി തിരച്ചിൽ ആരംഭിച്ചത്.

വണ്ടിത്തടം ജംക്ഷനിൽവച്ച് അജേഷിനെ കണ്ട സംഘം മർദനം ആരംഭിച്ചു. വിഷയത്തിൽ ഇടപെട്ട നാട്ടുകാരോട് അജേഷ് മോഷണക്കേസിലെ പ്രതിയാണെന്നാണ് ഇവർ പറഞ്ഞത്. ഫോണും പൈസയും വീട്ടിൽ ഒളിപ്പിച്ചിരിക്കാമെന്ന സംശയത്തെത്തുടർന്ന് സംഘം അജേഷുമായി ഓട്ടോറിക്ഷയിൽ പാപ്പൻചാണിയിലെ വീട്ടിലേക്കു പോയി. ഒന്നാം പ്രതി ജിനേഷ് വർഗീസ് ആദ്യം മർദിച്ചു. പിന്നീട് മേൽക്കൂരയിലെ കമ്പിയിൽ തലകീഴായി കെട്ടിത്തൂക്കി. അടുത്ത വീട്ടിൽനിന്നും വെട്ടുകത്തി വാങ്ങി പരിസരത്തു നിന്നു കമ്പുകൾ വെട്ടിയെടുത്തു. ഓരോ കമ്പും ഒടിയുന്നതുവരെ ക്രൂരമായി മർദിച്ചു. വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിച്ചു. മുറിവേറ്റ ഭാഗങ്ങളിൽ മുളക് തേച്ചു. മുഖത്ത് മർദിച്ചു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പൊള്ളിച്ചു. നിലവിളിക്കാതിരിക്കാൻ തുണി വായിൽ തിരുകി.

രാവിലെ എട്ടോടെ തുടങ്ങിയ മർദനം ആറര മണിക്കൂർ കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. മൊബൈലും പണവും കണ്ടെടുക്കാൻ കഴിയാതായതോടെ അജേഷിനെ വീട്ടിൽ ഉപേക്ഷിച്ച് സംഘം മടങ്ങി. നിരങ്ങി നീങ്ങിയാണ് അജേഷ് വാഴത്തോട്ടത്തിലെത്തിയത്. അതിനിടെ തെരുവുപട്ടികൾ കുരച്ചെത്തി. അങ്ങനെയാണ് അജേഷ് വാഴത്തോട്ടത്തിൽ കിടക്കുന്ന കാര്യം നാട്ടുകാർ അറിഞ്ഞത്. പൊലീസെത്തി അജേഷിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണു തിങ്കളാഴ്ച മരിച്ചത്.

അരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അജേഷിന്റേതെന്നു നാട്ടുകാർ പറയുന്നു. രണ്ടു വർഷം മുൻപുവരെ സാധാരണ ജീവിതം നയിച്ചിരുന്ന അജേഷിന്റെ സ്വഭാവത്തിൽ പെട്ടെന്നാണു മാറ്റം ഉണ്ടായത്. നല്ലൊരു വാർക്കപ്പണിക്കാരനായിരുന്ന അജേഷിനെ ലഹരിയോടുള്ള ആസക്തിയാണ് അടിമുടി മാറ്റിയത്. ചിലപ്പോഴൊക്കെ മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. പണിക്കു പോകാതായതോടെ കമ്മലണിഞ്ഞു വേഷത്തിലും മാറ്റംവരുത്തിയതായി നാട്ടുകാർ പറയുന്നു.

മകന്റെ സ്വഭാവത്തിൽ മാറ്റം വന്നതോടെ അമ്മയും സഹോദരിയും കുടുംബവും മറ്റൊരു വീട്ടിലേക്കു താമസം മാറി. റോഡിൽനിന്ന് അരകിലോമീറ്ററോളം ഉള്ളിലാണ് അജേഷിന്റെ വീട്. പണിതീരാത്ത ചെറിയ വീട്ടിൽ അജേഷ് ഒറ്റയ്ക്കായിരുന്നു. വഴിയോരങ്ങളിൽനിന്നായിരുന്നു ഭക്ഷണം. പകൽ അലഞ്ഞുനടക്കും. നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ അജേഷിന്റെ നിലവിളി കേട്ടിട്ടും ആരും തിരിഞ്ഞു നോക്കിയതുമില്ല. സംഭവത്തിൽ മലപ്പുറം സ്വദേശി സജിമോൻ (35), ജിനേഷ് വർഗീസ് (28),ഷഹാബുദ്ദീൻ (43),അരുൺ (29),സജൻ (33), റോബിൻസൺ (39) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആ തെരുവുനായകൾ കാണിച്ച കരുണ പോലും ഒരു സഹജീവിയോട് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെട്ട ഒരു സംഘമാളുകൾ കാണിച്ചില്ല എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ, വീടെന്ന് വിളിക്കാവുന്ന ചെറിയ കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്നു പാപ്പാൻചാണിയിലെ സ്റ്റീഫൻ-ഓമന ദമ്പതിമാരുടെ മകൻ അജേഷിന്റെ താമസം. അമ്മയും സഹോദരി പ്രിയയും മറ്റൊരിടത്താണ് താമസം. അതു കൊണ്ട് തന്നെ വഴിയോരങ്ങളിൽ നിന്നായിരുന്നു ഭക്ഷണമെന്നും നാട്ടുകാർ പറഞ്ഞു. ചിലപ്പോഴെങ്കിലും മാനസികാസ്വാസ്ഥ്യം കാട്ടിയിരുന്നു. ലഹരിയും പതിവായി ഉപയോഗിച്ചിരുന്നു. വാർക്കപ്പണിക്കാരനായിരുന്ന രണ്ടു വർഷം മുൻപു വരെ അജേഷ്. പിന്നാലെയാണ് ലഹരിക്ക് അടിമപ്പെടുന്നത്. ഇത് ജീവിതം തന്നെ മാറ്റിമറിച്ചു. പിന്നീട് പണിക്കു പോകാതായതായി. ഒരോ ചെവിയിലും ഒന്നിലധികം കമ്മലും 'കൾ' ചെയ്ത മുടിയും ഉൾപ്പെടെ രൂപമാറ്റവും പിന്നീടുണ്ടായി. എന്നാൽ ഇതുവരെയും മോഷണ ആരോപണം ഈ യുവാവിനെതിരെ കേട്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

ക്രൂരമായ പീഡനമാണ് അജേഷ് നേരിട്ടതെന്ന് സഹോദരി പ്രിയ പറയുന്നു. 'സംഭവം നടന്നതിന് പിറ്റേന്നാണ് വിവരം അറിയുന്നത്. മെഡിക്കൽ കോളേജിൽ എത്തുമ്പോൾ അവശനിലയിൽ തന്നെയായിരുന്നു. വീടിന് സമീപത്തെ മുള വെട്ടിയെത്ത് വടിയുണ്ടാക്കിയാണ് അടിച്ചത്. അക്രമത്തിന് ശേഷം രക്ഷപ്പെട്ടാണ് റോഡിന് സമീപം എത്തിയതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും പ്രിയ പറയുന്നു. കിഡ്‌നിക്ക് വരെ മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് അശുപതിയിൽ നിന്ന് ലഭിച്ച വിവരം. ക്രൂരമായ പീഡനമാണ് നടന്നത്. അണ്ണന് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ ഇത്തരം ഒരു അവസ്ഥ മറ്റാർക്കും വരുത്തരുത് എന്നാണ് ഇനി പറയാനുള്ളത്'- പ്രിയ പറയുന്നു. സുഖമില്ലാത്ത തന്റെ മകനെ ജീവനോടെ ചുട്ടുകൊല്ലുകയാണ് ഉണ്ടായതെന്ന് അമ്മ ഓമനയും പറയുന്നു.

ശരീരം മുഴുൻ മുറിവുണ്ടായിരുന്നു, നനയ്ക്കാൻ പോലും സമ്മതിച്ചിരുന്നില്ല, രണ്ട് കിഡ്‌നിയും പ്രവർത്തനം നിലച്ചെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നാലെയായിരുന്നു മരണമെന്ന് അശുപത്രിയിൽ ഉൾപ്പെടെ അജേഷിന് കൂടെ ഉണ്ടായിരുന്ന സമീപവാസികൾ പറയുന്നു. 'രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ മർദ്ദനം നടന്നു. പൊലീസ് എത്തുന്നെന്ന് അറിയിച്ചതോടെയാണ് അവർ പിന്തിരിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്ന്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP