Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2019 ൽ ഇന്ത്യയിൽ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രം മമ്മൂട്ടി തകർത്താടിയ "പേരൻപ്": രണ്ടും മൂന്നും സ്ഥാനത്തെത്തിയത് ഉറിയും ​ഗല്ലി ബോയും: പത്താമതെത്തി മലയാളത്തിന്റെ മാനം കാത്തത് മോഹൻലാലിന്റെ 'ലൂസിഫർ' : ഇന്റർനെറ്റ് മൂവി ഡേറ്റാബേസ് കണക്കെടുത്തപ്പോൾ

2019 ൽ  ഇന്ത്യയിൽ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രം മമ്മൂട്ടി തകർത്താടിയ

മറുനാടൻ മലയാളി ബ്യൂറോ

2019 ഇന്ത്യൻ സിനിമയെ സംബന്ധിച്ചടത്തോളം മികച്ച വർഷമായിരുന്നു എന്നുവേണം കരുതാൻ. പ്രേക്ഷക മനസുകളെ കീഴക്കിയ മികച്ച ചിത്രങ്ങളായിരുന്നു ഈ വർഷം പുറത്തു വന്നത് . പെരൻപ്, യാത്ര, പോലുള്ള മികച്ച ചിത്രങ്ങൾ തെന്നിന്ത്യൻ സിനിമ ലോകത്തെത്തിയപ്പോൾ ആർട്ടിക്കിൾ15, ഗല്ലി ബോയി, ഉറി, ചിച്ചോർ പോലുള്ള മികച്ച ചിത്രങ്ങൾ ബോളിവുഡിൽ നിന്ന് കയ്യടി നേടുകയായിരുന്നു. 2019 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ വർഷത്തെ മികച്ച 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഐഎംഡിബി( ഇന്റർനെറ്റ് മൂവി ഡേറ്റാബേസ്).

ആസ്വാദകർ നൽകിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ശ്രദ്ധേയമായ റാം സംവിധാനം ചെയ്ത പേരൻപ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ മാസ് ചിത്രം ലൂസിഫർ ആണ് പട്ടികയിലുള്ള ഏക മലയാള ചിത്രം. പത്താമതാണ് ലൂസിഫർ. ഏഴ് ബോളിവുഡ് ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഐഎംഡിബിയുടെ ഔദ്യോഗിക ടീം ആണ് പട്ടിക പുറത്തുവിട്ടത്.

പേരൻപ്

ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ മമ്മൂക്ക ചിത്രമായിരുന്നു പേരൻപ്. സ്പാസ്റ്റിക് പരാലിസിസ് സവിശേഷ രോഗത്തിന് ഇരയായ പപ്പ എന്ന പെൺകുട്ടിയുടെ ടാക്സി ഡ്രൈവറായ അച്ഛനായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തിയത്. ചിത്രത്തിൽ അവിസ്മരണീയമായ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഉൾപ്പെടെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐഎംഡിബി റേറ്റിങ്ങിൽ 9.2 റേറ്റിങ്ങോടെ ഒന്നാംസ്ഥാനത്ത് തല ഉയർത്തി നിൽക്കുകയാണ് ചിത്രം.

2. ഉറി
ഉറിയിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിൻന്റെ പശ്ചാത്തലത്തിൽ ആദിത്യ ധാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഉറി. വിക്കി കൗശൽ നായികനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതായയിരുന്നു ലഭിച്ചത്. ബോക്സോഫിസിൽ വൻ കളക്ഷൻ നേടിയിരുന്നു . ഐഎംഡിബി റേറ്റിങ്ങിൽ 8.4 പോയിറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

3. ഗല്ലി ബോയ്

മുംബൈയിലെ ചേരിയിൽ ജനിച്ചുവളർന്ന മുറാദ് എന്ന റാപ്പറായി രൺവീർ സിങ് അമ്പരപ്പിച്ച ചിത്രം. ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം. സോയാ അക്തർ സംവിധാനം ചെയ്ത ചിത്രത്തിൽ ആലിയ ഭട്ട്, വിജയ് റാസ്, കൽകി കൊച്‌ലിൻ എന്നിവരും പ്രധാനവേഷത്തിലെത്തി. 8.2 ആണ് ഐഎംഡിബി റേറ്റിങ്.

4. ആർട്ടിക്കിൾ 15

അനുഭവ് സിൻഹ സംവിധാനം ചെയ്ത ആയുഷ്മാൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായ ആർട്ടിക്കിൾ 15 നും റേറ്റിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതിയ വ്യവസ്ഥയെ തുറന്നു കാണിക്കുന്ന ചിത്രമാണ് ആർട്ടിക്കിൾ 15. 8.2 റേറ്റിങ്ങാണ് ചിത്രത്തിനുള്ളത്. 8.2 റേറ്റിങ്ങോടെ ചിച്ചോറും ഐഎംഡിബി റേറ്റിങ്ങിൽ ഇടം നേടിയിട്ടുണ്ട്.

5. ചിച്ചോർ

ഏഴ് സുഹൃത്തുക്കളുടെ ജീവിതം പറഞ്ഞെത്തിയ രസകരമായ ചിത്രമാണ് ചിച്ചോർ. സുശാന്ത് സിങ് രജ്പുത്, ശ്രദ്ധ കപൂർ, വരുൺ ശർമ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി. ഐഎംഡിബി റേറ്റിങ് – 8.2

6. സൂപ്പർ 30

ഒരിടവേളക്ക് ശേഷം ഹൃത്വിക് റോഷൻ ബോളിവുഡിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു സൂപ്പർ 30. ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം പറഞ്ഞ ചിത്രത്തിനുവേണ്ടി ഹൃത്വിക് വലിയ മേക്ക് ഓവർ തന്നെ നടത്തിയിരുന്നു. 8.1 ആണ് ചിത്രത്തിന്റെ റേറ്റിങ്.

ബദ്‌ല
പിങ്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനും തപ്സി പന്നുവും ഒന്നിച്ചെത്തിയ ബോളിവുഡ് ചിത്രമാണ് ബദ്‌ല. 2017ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം 'ദ ഇൻവിസിബിൾ ഗസ്റ്റ്' ആണ് ബദ്‌ലക്കാധാരം. 7.9 റേറ്റിങ്ങോടെ ബദ്‌ലയാണ് പട്ടികയിൽ ഏഴാം സ്ഥാനത്ത്.

ദ് താഷ്കെന്റെ ഫയൽസ്

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തെ ആസ്പദമാക്കി ഒരുക്കിയ വിവാദചിത്രം ദ് താഷ്കെന്റെ ഫയൽസ് ആണ് പട്ടികയിൽ എട്ടാം സ്ഥാനത്ത്. അക്ഷയ് കുമാർ നായകനായെത്തിയ കേസരി 7.4 റേറ്റിങ്ങോടെ ഒൻപതാം സ്ഥാനത്തുണ്ട്.

ഐഎംഡിബി പട്ടികയിൽ ഇടം പിടിച്ച ഏക മലയാള ചിത്രം നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ്. 7.5 റേറ്റിങ്ങോടെ 10ാം സ്ഥാനത്താണ് ചിത്രം ഇടം നേടിയിരിക്കുന്നത്. 7 ബോളിവുഡ് ചിത്രങ്ങളോടൊപ്പമാണ് പേരൻപ് ലൂസിഫറും ഐഎംഡിബിറ്റി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP